Wednesday, 7 December 2011

കൺഫ്യൂഷ്യസിന്റെ മൊഴികൽ

സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകനായിരുന്നു കൺഫ്യൂഷസ് (Confucius) (551 – 479 BCE). ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആർജ്ജിച്ചിട്ടുള്ളതും ഇദ്ദേഹമാണ്.

കൺഫ്യൂഷ്യസിന്റെ മൊഴികൽ

  1. പ്രതികാരം വീട്ടാനായി ഇറങ്ങിതിരിക്കുന്നതിന് മുമ്പ് രണ്ട് ശവകുഴികൾ ഒരുക്കുക.
  2. ഞാൻ ക്കേൾക്കുന്നത് മറക്കുന്നു, കാണുന്നത് ഓർക്കുന്നു, ചെയ്യുന്നത് മനസ്സിലാക്കുന്നു.
  3. അജ്ഞത മനസ്സിന്റെ രാത്രിയാണ് .എന്നാൽ നിലാവും നക്ഷത്രവുമില്ലാത്ത രാത്രി.
  4. യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല. നിർത്താതെ തുടരുക.
  5. നിങ്ങൾ നിങ്ങളെ തന്നെ ബഹുമാനിക്കുക .എങ്കിൽ മറ്റുള്ളവരും നിങ്ങളെ ബഹുമാനിച്ചുകൊള്ളും.
  6. സത്യം മനസ്സിലാക്കിയശേഷം അത് പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്തമാണ്
  7. കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.
  8. തുല്യരെ മാത്രം സുഹൃത്തായി സ്വീകരിക്കുക
  9. ഒരിക്കലും ചതിക്കാത്ത ആത്മസുഹൃത്താണ് മൗനം
  10. നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അധ്വാനിക്കേണ്ടി വരില്ല.
  11. ആയിരം കാതങ്ങളുടെ യാത്രയായിരുന്നാലും തുടങ്ങുന്നത് ഒരൊറ്റ ചുവടുവെയ്പ്പോടെയാണ്
  12. അന്യൂനമായ കല്ലിനെക്കാൾ നല്ലത് പോരായ്മയുള്ള വജ്രമാണ്
  13. ജീവിതം ലളിത തരമാണ്, നാമാണ് അതിനെ ക്ലേശതരമാക്കുന്നത്
  14. നല്ല ഭരണക്കർത്താക്കൾ ഭരിക്കുന്ന രാജ്യത്ത് ദാരിദ്ര്യം ലജ്ജാകരമാണ്. ദുർഭരണമാണ് നടമാടുന്നതങ്കിൽ , സമ്പത്ത് ലജ്ജാകരമാണ്.
  15. അവനവന്റെ അജ്ഞത തിരിച്ചറിയുക എന്നതാണ് യഥാർഥ ജ്ഞാനം
  16. വീഴ്ച്ചകൾ ഒന്നുംതന്നെ പറ്റാതിരിക്കുന്നതിലല്ല മാഹാത്മ്യം. ഒരോ തവണയും എഴുന്നേൽക്കുന്നതിലാണ്.
  17. ഐശ്വര്യം ഉണ്ടാവുമ്പോൾ എല്ലാം കൂടി ഒരുമിച്ച് ചെലവഴിക്കരുത്.
  18. എല്ലാത്തിലും സൗന്ദര്യമുണ്ട്. എന്നാൽ എല്ലാവരും അതു കാണുന്നില്ല
  19. കുടുംബ ഭദ്രതതിലാണ് ദേശസുരക്ഷത.
  20. ഇരുട്ടിനെ ശപിക്കാതെ. ഒരു മെഴുകുതിരി കത്തിക്കൂ.
  21. , കർത്തവ്യങ്ങൾ മറക്കുന്ന മകനോളം കുറ്റക്കാരനാണ് അവനെ കർത്തവ്യങ്ങൾ പഠിപ്പിക്കാത്ത പിതാവും.
  22. ദുഷ്ടന്മാരെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നത് ദുഷ്ടതയുടെ തുടക്കമായിരിക്കും.


No comments:

Post a Comment