Tuesday 2 October 2012

വാളമര: വീട്ടിലും വളര്‍ത്താം.

Photo: വാളമര: വീട്ടിലും വളര്‍ത്താം.
നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും  അധികം പ്രചാരം ഇല്ലാത്തതുമായ പയര്‍വര്‍ഗ്ഗ വിലയാണ് വാളമര അഥവാ വാളരിപ്പയര്‍. പടരുന്നതും കുറ്റി ച്ചെടിയായി  നില്‍ക്കുന്നതുമായ രണ്ടിനങ്ങളുണ്ട്. പടരുന്ന ഇനത്തിനു വെളുത്ത പൂക്കളും വലിപ്പമുള്ള വിത്തുകളും ഉണ്ട്  എന്നാല്‍ കുറ്റി ഇനത്തിനു  പിങ്ക് പൂക്കളും വലിപ്പം കുറഞ്ഞ വെളുത്ത വിത്തുകളും ആണ് . ഇവ സോര്‍ട് ബീന്‍ എന്നും, ജാക്ക്ബീന്‍ എന്നും അറിയപ്പെടുന്നു. ഇളം മൂപ്പെത്തിയ കായ്കള്‍ സ്വാദിഷ്ടമായ തോരന്‍ ഉണ്ടാക്കാന്‍ പറ്റിയതാണ്.വളരെ നല്ല ഒരു ആവരണ വിലയാണ് ജാക്ക് ബീന്‍.. അല്പസ്വല്പം വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവും ഇതിനുണ്ട്. 
കൃഷിരീതി:   അമ്ലത്വം കൂടിയ  മണ്ണും ലവണാംശം കൂടിയ മണ്ണും ഇതിനു അനുയോജ്യമാണ്. ചെടി കാലിത്തീറ്റ യായും ഉപയോഗിക്കാം. മെയ്‌ -ജൂണ്‍ , സെപ്റ്റംബര്‍- --ഒക്ടോബര്‍ മാസങ്ങളില്‍ വിത്ത് നടാം. പടരുന്ന ഇനമാനെങ്കില്‍ ഒരു മീറ്റര്‍ തയ്യാറാക്കിയ വാരങ്ങളില്‍  ചാണകമോ കമ്പോസ്റ്റോ അടിവളമായി ചേര്‍ത്ത് 60 സെ. മി. അകലത്തില്‍  വിത്തുകള്‍ പാകാം. ഏകദേശം ഒന്നര മാസമാകുമ്പോള്‍ ചെടി പുഷ്പിക്കും. ഈ സമയത്തും വലം ചേര്‍ത്ത് കൊടുക്കാം. ജൈവരീതിയിലുള്ള പരിപാലനം  മാത്രം മതിയാകും ഈ കൃഷിയ്ക്ക്. പുകയില കഷായം, വേപ്പെണ്ണ എമല്‍ഷന്‍  തുടങ്ങിയ ജൈവകീടനാഷിനികള്‍ ഉപയോഗിക്കാം. സാധാരണ രീതിയില്‍ കീടരോഗ ബാധയൊന്നും തന്നെ ഈ ചെടിയില്‍ ഉണ്ടാകാറില്ല.ഒരു ചുവടു കുറ്റിയിനത്തില്‍ നിന്നും രണ്ടു കിലോയോളം കായ്കള്‍ ലഭിക്കും. പച്ചക്കറി ത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒരു ആദായ വിളയാണ് വാളമര എന്നതില്‍ സംശയമില്ല.

No comments:

Post a Comment