‘മണി ഏഴ് : ഞാന്‍ ചാരു കസേരയില്‍ കിടന്നു കൊണ്ട് ഓര്‍ത്തു : ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണം . ആരോടും ഒന്നും കടം വാങ്ങാന്‍ പാടില്ല . ഒരു കുഴപ്പവും ഇന്നുണ്ടാവരുത് . ഈ ദിവസം മംഗളകരമായിതന്നെ പര്യവസാനിക്കണം.
……. ഇന്നെനിക്കു എത്ര വയസ്സ് കാണും ?കഴിഞ്ഞ കൊല്ലത്തെക്കാള്‍ ഒന്ന് കൂടീട്ടുണ്ട് . കഴിഞ്ഞ കൊല്ലത്തില്‍ ? … ഇരുപത്തിയാറു . അല്ല. മുപ്പത്തിരണ്ട് ; അതോ നാല്പത്തിയെഴോ ? ……. ‘
മഹാനായ ഒരു എഴുത്തുകാരന്‍ തന്റെ ഒരു ജന്മദിനത്ത്‌തെ കുറിച്ച് എഴുതിയ കഥയിലെ ചില കുറി പ്പുകലാണിത് . അതെ മഹാനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ജന്മദിനം’ എന്നാ കഥയില്‍ നിന്നാണിത്.
ജന്മദിനത്തില്‍ എല്ലാം നല്ലതായി തീരണമേ എന്ന് പ്രാര്‍ഥിച്ചു ഒടുവില്‍ സംഭവിച്ചതോ? ദിവസം മുഴുവന്‍ പട്ടിണി കിടന്ന് … കയ്യിലുള്ള എട്ടണ സംഭാവനയും കൊടുത്തു വിശന്നിരുന്നു. ഒരു കൂട്ടുകാരന്‍ ഉച്ചക്ക് ഊണിനു ക്ഷണിച്ചുരുന്നു , ഉച്ചയാകുമ്പോള്‍ കൂട്ടാന്‍ വരാം എന്നും പറഞ്ഞു. ഉച്ച കഴിഞ്ഞിട്ടും കൂട്ടുകാരനെ കണ്ടില്ല. ഒടുവില്‍ വൈകുന്നേരം വന്നു പറഞ്ഞു. ക്ഷമിക്കണം … ബഷീര്‍ … ഇന്ന് എനിക്ക് കുറച്ചു വിരുന്നു കാരുണ്ടായിരുന്നു …. നമുക്ക് ഊണ് വേറൊരു ദിവസം ആക്കാം ….
സമയം രാത്രിയായി…. ബഷീറിനു വിശപ്പ് സഹിക്കാന്‍ പറ്റിയില്ല…. ഒടുവില്‍ അയല്‍ വക്കത്തു താമസിക്കുന്ന കോളേജ് പിള്ളേരുടെ റൂമില്‍ കയറി ഭക്ഷണം കട്ടു (മോഷ്ടിച്ച് ) തിന്നേണ്ടി വന്നു…
ജൂലൈ 5, അദ്ദേഹത്തിന്റെ ചരമ വാര്‍ഷികം ആയിരുന്നു. തന്റെ ജീവിതാനുഭവങ്ങള്‍ പച്ചയായി നമ്മുടെ മുന്‍പില്‍ ബഷീര്‍ വരച്ചു കാണിച്ചു. തന്റെ യാത്രാനുഭവങ്ങള്‍ കഥയ്ക്കുവേണ്ടി ഇത്രമാത്രം ഉപയോഗിച്ച വേറൊരു കഥാകൃത്ത് നമുക്കില്ല.
1908 ജനുവരി 21 നു ആയിരുന്നു അദ്ദേഹത്തിന്റെ ജനനം . 1982 ഇല്‍ ഇന്ത്യ ഗവര്‍മെന്റ് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളായിരുന്നു ബഷീര്‍ .
സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി.. പിന്നീട് തന്റെ രചനയില്‍ …. ‘ഗാന്ധിയെ തൊട്ടേ….’ എന്ന് അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്..
കുറെ വര്ഷം ബഷീര്‍ ഇന്ത്യയോട്ടാകെ അലഞ്ഞു തിരിഞ്ഞു.. ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല.. ഉത്തരേന്ദ്യയില്‍ ഹിന്ദു സന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു.. പല ജോലികളും ചെയ്തു.. അറബി നാടുകളിലും ആഫ്രിക്ക യിലുമായി യാത്ര തുടര്‍ന്നു .. പല ഭാഷകളും ഗ്രഹിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും , ദാരിദ്ര്യവും , ദുരയും നേരിട്ട് കണ്ടു . ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം..
സാമാന്യം മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും . ബഷീറിന്റെ മിക്ക കഥാപാത്രങ്ങളും നമ്മുടെ മുന്‍പില്‍ ജീവിച്ചു. ബഷീറിന്റെ കഥാപാത്രങ്ങള്‍ പലതും അദ്ദേഹത്തിന്റെ വിപ്ലവ ചിന്തകളുടെ പ്രതിഫലനങ്ങള്‍ ആയിരുന്നു.
എട്ടു കാലി മമ്മൂഞ്ഞ് എന്ന അദ്ദേഹത്തിന്റെ കഥാ പാത്രം നാട്ടിലുള്ള എല്ലാ ഗര്‍ഭങ്ങ ലുടെയും ഉത്തരവാദിത്വം ഏറ്റെടുക്കു മായിരുന്നു . ഒരു തനി മലയാളിയെയാണ് ഈ കഥാ പാത്രത്തിലൂടെ അദ്ദേഹം വരച്ചു കാണിച്ചത്.
സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ബഷീര്‍തന്റെ രചനയിലൂടെ പോരാടി. രാഷ്ട്രീയവും , സാഹിത്യവുമായി ബഷീര്‍ ജീവിച്ചു. ലളിതമായ ജീവിത ചര്യയിലൂടെ ലോകത്തിനു വഴി കാട്ടിയായി.
‘ബേപ്പൂര്‍ സുല്‍ത്താന്‍ ‘ എന്ന അപര നാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു.
പ്രേമലേഖനം , ബാല്യകാല സഖി (പിന്നീട് സിനിമ ആയി), ന്റുപ്പാപ്പക്കൊരനെടാര്‍ന്നു , ആന വാരിയും പൊന്‍കുരിശും , പാത്തുമ്മയുടെ ആട് , മതിലുകള്‍ (പിന്നീട് സിനിമ ആയി) , ഭൂമിയുടെ അവകാശികള്‍ , ശബ്ദങ്ങള്‍ , സ്ഥലത്തെ പ്രധാന ദിവ്യന്‍ , വിശ്വ വിഖ്യാദമായ മൂക്ക് , നീല വെളിച്ചം (ഭാര്‍ഗവീ നിലയം എന്ന പേരില്‍ സിനിമ ആയി) , ജന്മദിനം , വിഡ്ഢികളുടെ സ്വര്‍ഗം , മുചീട്ടുകാരന്റെ മകന്‍ , പാവ പ്പെട്ടവരുടെ വേശ്യ അങ്ങനെ ബഷീറിന്റെ രചനകളുടെ പട്ടിക നീളുന്നു.
ഫാബി ബഷീര്‍ ആണ് ഭാര്യ . അനീസ് , ഷാഹിന എന്നിങ്ങനെ രണ്ടു മക്കളുണ്ട്.. 1994 ജൂലൈ 5 നു ബഷീര്‍ അന്തരിച്ചു .
No comments:
Post a Comment