
ജൂണ്‍ 26 എല്ലാ വ൪ഷവും ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിച്ചു വരികയാണ്. മയക്കുമരുന്നിനെതിരെ ലോക മനസാക്ഷി ഉണര്‍ത്തുക എന്നതാണ് ,ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകത്താകമാനം തന്നെ മയക്കുമരുന്നിന്റെ ഉപഭോഗം വര്‍ധിച്ചു വരികയാണ്. ഇതിന്റെ വേരുകള്‍ സമുഹത്തിന്റെ താഴെ തട്ടിലടക്കം ആഴ്‌ന്നിറങ്ങി മാനവരാശിക്കുതന്നെ വലിയ ഭീഷണിയായി മാറി കൊണ്ടിരിക്കുകയാണ്.സ്കൂള്‍ തലം മുതലുള്ള നിരന്തര ബോധവല്‍ക്കരണത്തിലൂടെയും, സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് നിരന്തര പ്രചാരണത്തിലുടെയും ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം നിതാന്ത ജാഗ്രതാ സമിതികള്‍ ഉണ്ടാക്കിയും നിയമം കര്‍ക്കശമായി പാലിക്കുന്നുണ്ടോ എന്ന നിരന്തര പരിശോധനയിലുടെയും ഈ വിപത്തിനെ ഒരു പരിധി വരെയെങ്കിലും ചെറുക്കാന്‍ നമുക്ക് സാധിക്കണം .അതിനുള്ള പ്രതിജ്ഞയാവട്ടെ ഈ ജൂണ്‍ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ .
No comments:
Post a Comment