Monday 10 December 2012

നമ്മുടെ മലയാളത്തിന് സ്വന്തമായി സംഖ്യാലിപി ഉണ്ടായിരുന്ന കാര്യം നമ്മില്‍ എത്ര പേര്‍ക്കറിയാം?




മുന്‍പ്‌ നമ്മുടെ കലണ്ടറുകളിലും മറ്റും യൂറോപ്യന്‍ സംഖ്യാ സംമ്പ്രദായത്തോടൊപ്പം ഈ സംഖ്യാ ലിപിയും അച്ചടിച്ചു വന്നിരുന്നു, കാലക്രമേണ ആര്‍ക്കും വേണ്ടാതെ ഈ ലിപി അന്യം നിന്നുപോയി. മറ്റു ഭാഷകളും മറ്റു സംസ്കാരങ്ങളും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന നമ്മള്‍ മലയാളികള്‍ നമ്മുടെ ഭാഷയും സംസ്കാരവു
ം സംരക്ഷിക്കുന്ന കാര്യത്തില്‍ അത്ര തല്പ്പരരല്ല. 

ഇന്നിപ്പോള്‍ നമ്മുടെ കലണ്ടറുകളില്‍ അറബി പോലുള്ള ഭാഷകളുടെ ലിപികള്‍ അച്ചടിക്കുമ്പോഴും ഇങ്ങനെ ഒരു ലിപി ഉണ്ടായിരുന്നു എന്ന ഓര്‍മ്മക്കായിപോലും മലയാളം സംഖ്യാ ലിപി ചെര്‍ക്കപ്പെടുന്നില്ല. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലെല്ലാം അവരുടെ സ്വന്തം ലിപികള്‍ ഇന്നും നില നില്‍ക്കുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. ഭാവിയില്‍ നമ്മുടെ അക്ഷര ലിപിക്കും ഈ ഗതി വരുമോ?
മലയാളത്തിന് സ്വന്തമായി ഒരു സര്‍വ്വ കലാ ശാലയോക്കെ വന്ന നിലക്ക് നമ്മുടെ ഭാഷയും ലിപിയുമെല്ലാം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും കൂടെയുള്ള ഉദ്യമങ്ങള്‍ സര്‍വ്വ കലാ ശാലയുടെ ഭാഗത്ത് നിന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.
 

No comments:

Post a Comment