Wednesday 14 November 2012

സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറില്‍ സ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തും 

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെയും ജീവനക്കാരുടെയും മുഴുവന്‍ വിശദാംശങ്ങളും രേഖപ്പെടുത്തുന്ന ഐടി@സ്കൂള്‍ പ്രോജക്ടിന്റെ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറില്‍ സ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു. 
സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തുന്നതോടെ കുട്ടിപ്പോലീസിനെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കാനും ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കാനും സാധിക്കും.
 കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത പദ്ധതിയായ സ്റുഡന്റ് പോലീസ് കേഡറ്റ് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായിമാറിയിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതിക്ക് വേണ്ട എല്ലാ ഐ.ടി. അനുബന്ധ സൌകര്യങ്ങളും നല്‍കാന്‍ ഐടി@സ്കൂള്‍ പ്രോജക്ട് തയ്യാറാണ്. വിക്ടേഴ്സിലൂടെ സ്റുഡന്റ് പോലീസ് കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment