
വിദ്യാര്‍ഥികളില്‍ ജലസംരക്ഷണ ശീലം വളര്‍ത്താന്‍ വേണ്ടി സംസ്ഥാന ജലവിഭവ വകുപ്പ് ജലശ്രീ ക്ലബ്ബുകളും ജല സൌഹൃദ വിദ്യാലയങ്ങളും ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ,പാളയം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. കുട്ടികളില്‍ ജലസംരക്ഷണ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഇത്തരം പദ്ധതികള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി പി. ജെ. ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, കെ. മുരളീധരന്‍ എം. എല്‍ എ , മേയര്‍ കെ ചന്ദ്രിക എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു
No comments:
Post a Comment