കേരളത്തില്‍ 1983 ഓഗസ്റ്റ് 27-നു നിലവില്‍ വന്ന പക്ഷിസങ്കേതം ആണ് ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് (തട്ടേക്കാട് പക്ഷിസങ്കേതം). 25.16 ച.കി.മി വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശം.
പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളില്‍ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യന്‍ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളില്‍ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു. 1970-കളില്‍ സാലിം അലി പ്രദേശത്തു നടത്തിയ സര്‍വേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ പക്ഷിസങ്കേതത്തിന് ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികള്‍ ഉണ്ടെന്നാണ് കരുതുന്നത്.
No comments:
Post a Comment