- പോതക്കിളി (Broad-tailed Grassbird)
പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പക്ഷികളില്‍ ഒന്നാണ് പോതക്കിളി(Broad-tailed Grassbird). കാണാന്‍ അത്ര സൗന്തര്യം ഇല്ലാത്ത ഇവ മലമ്ബ്രദേശങ്ങളില്‍ ആണ് ജീവിക്കുനത്. ചുറ്റുപാടുകളുമായി ചെര്‍ന്ന്നുപോകുന്ന നിറമാണ് ഇവക്കു. ഒരുപക്ഷെ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പക്ഷികളില്‍ ഈറ്റവും ഭംഗി കുറഞ്ഞ പക്ഷി ഇതുമാത്രമാവും.
പാറകളിലും മരങ്ങള്‍ നിറഞ്ഞ പുല്മെദുകലിലുമനു പൊതുവേ ഇവയെ കണ്ടുവരുന്നത്. നീളമുള്ള വാലും തടിച്ച കൊക്കും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ശരീരത്തിന് മുകള്‍ഭാഗം ഒരുതരം നരച്ച ചാരനിറമാണ്. വാലില്‍ വ്യക്തമല്ലാത്ത വരകള്‍ ഉണ്ടാകും. കൊക്കിന്റെ മുകള്‍ഭാഗം നരച്ച വെള്ള നിറവും കിഴ് ഭാഗം മങ്ങിയ കറുപ്പ് നിറവും ആണ്. നാട്ടു മൈനയെക്കാള്‍ വലുപ്പം കുറവാണു ഈ പക്ഷിക്ക്. എങ്കിലും നീണ്ട വലുള്ളതിനാല്‍ ഇവയ്ക്കു മൈനയോളം വലുപ്പം തോന്നിക്കാറുണ്ട്.
മിക്കവാറും ഇണകളോടോപ്പമാണ് പോതക്കിളിയുടെ സഞ്ചാരം . പഴങ്ങളും പ്രാണികളും മറ്റും ഭക്ഷിക്കുന്ന ഈ പക്ഷി കുടൊരുക്കുനത് വലിയ മരങ്ങളിലാണ്.
- ഹിമാലയന്‍ മോണാല്‍
കാശ്മീരിലും ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രം കാണപ്പെടുന്ന ഒരു പക്ഷിയാണ് ഹിമാലയന്‍ മോണാല്‍. മനോഹരമായ പക്ഷിയാണ് ഇത്. ഒറ്റനോട്ടത്തില്‍ വാലില്ലാത്ത മയിലാണെന്നു തോന്നിപോക്കും.
സാമാന്യം വലിപ്പമുള്ള പക്ഷിയാണ് ഇവ. ആണ്‍ പക്ഷികള്‍ക്കാണ് വലിപ്പകുടുതല്‍. ആണ്‍ പക്ഷികള്‍ക്ക് ഉം പെണ്‍ പക്ഷികള്‍ക്ക് ഉം വലിപ്പമുണ്ട്. തലയില്‍ പ്രത്യേക ഉച്ചിപ്പുവ് ഉണ്ട്. നീല നിറത്തിലുള്ള നാലോ അന്ജോ തൂവലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ്.
കടുത്ത നീല നിറമുള്ള തുവല്‍ ശരീരം പൊതിഞ്ഞിരിക്കുന്നു. അടിവശം താരതമ്യേന കറുപ്പ് നിറമാണ്. പുറത്തു വെളുത്ത നിറമുണ്ട്. പറക്കുമ്പോഴെ ഇത് കാണാന്‍ സാധിക്കു.
വാലില്‍ മഞ്ഞയും ചുവപ്പും നിറങ്ങളുണ്ട്. കഴുത്തില്‍ മനോഹരമായ ചുവന്ന വലയങ്ങള്‍ ഉണ്ട്. ഇതിനോട് ചേര്‍ന്നും മഞ്ഞ നിറവും പച്ച നിറവും കാണാം.
വേരുകളും വിത്തുകളും കായ്കനികളും ചെറിയ ജീവികളും ഒക്കെ ഇവ ഭക്ഷിക്കാറുണ്ട്. കട്ടിയുള്ള കായ്കളും മറ്റും പൊട്ടിച്ചു തിന്നാന്‍ തക്ക കരുത്തുള്ള കൊക്കുകളാണ് ഈ പക്ഷിക്കുള്ളത്.
ഹിമാലയന്‍ മോണാല്‍ ഫാസിയാനിടെ കുടുംബത്തിലെ അംഗമാണ്
- ഹുപ്പു പക്ഷി
ഇതിന്‍റെ ശരീരത്തിന് മങ്ങിയ കാവിനിറം ആണ്. മുതുകിലും ചിറകിലും വെളുത്തതും കറുത്തതുമായ വലയങ്ങള്‍ കാണാം.തലയില്‍ കുറുകെ കാണുന്ന കറുപ്പും വെള്ളയും വരകളുള്ള പുവ് മടക്കാനും നിവര്‍ത്തിപ്പിടിക്കാനും കഴിയുന്നു. ഒരു വിശറിയുടെ ആകൃതിയാണ് ഇവയുടെ തലയിലെ പുവിനുള്ളത്. തിളക്കമുള്ള കണ്ണുകളാണ് ഹുപ്പു പക്ഷിക്കുള്ളത്.നിലത്തു നടന്നു ഇര തേടുന്ന സമയത്ത് പുവ് മടക്കി വച്ചിരിക്കും. ഇതിന്‍റെ കൊക്ക് തവിട്ടു നിറത്തിലാണ്.
ഇവയുടെ ഭക്ഷണം മണ്ണിരകളും പുഴുക്കളും കൃമി കീടങ്ങളും ആണ്. തുറസ്സായ മണല്‍ പ്രദേശങ്ങളും പുല്‍ത്തകിടികളും ആണ് ഈ പക്ഷിക്ക് കുടുതല്‍ ഇഷ്ടം.ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് ഈ പക്ഷി മുട്ട ഇടുന്നത്. പാറകളിലെ വിള്ളലുകളും മറ പൊത്തുകളും ആണ് ഇവ കുട് ഉണ്ടാക്കാന്‍ തിരഞ്ഞു എടുക്കുന്നത്. ഒരു തവണ മുട്ട ഇടാറുണ്ട്. പിടയും പുവനും ചേര്‍ന്നാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുനത്. ഈ പക്ഷികള്‍ ഇടയ്ക്കിടയ്ക്ക് ഉപ്പുപ്പു എന്ന് തുടരെ മൂന്നു പ്രാവശ്യം പ്രത്യേക രീതിയില്‍ ശബ്ദം പുറപ്പെടുവിക്കാറുണ്ട്.
No comments:
Post a Comment