Sunday 25 November 2012

ശാസ്ത്രോല്‍സവം-2012, വിവരങ്ങള്‍ തത്സമയം ഐടി@സ്കൂളിന്റെ "ശാസ്ത്രോല്‍സവം" വെബ്സൈറ്റില്‍


ശാസ്ത്രോല്‍സവം-2012 ന്റെ വിശദാംശങ്ങള്‍ www.schoolsasthrolsavam.in എന്ന പോര്‍ട്ടലില്‍ . മത്സര ഫലങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് തന്നെ തത്സമയം പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകും. കോഴിക്കോട് പ്രസ്‌ ക്ലബ്ബില്‍ 24 നു രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഈ വര്‍ഷത്തെ ശാസ്ത്രോല്‍സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വെബ്‌ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ജില്ലാ തലം , ഉപജില്ലാ തലം ,സ്കൂള്‍ തലം എന്നിങ്ങനെ തരം തിരിച്ചുള്ള പോയിന്റ്‌ നില, വ്യത്യസ്ത സമയങ്ങളില്‍ ആവശ്യാനുസരണം ലഭിക്കുന്ന മേളയുടെ സ്ഥിതി വിവര കണക്കുകള്‍ എന്നിവ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന നിലയിലാണ് പോര്‍ട്ടല്‍ രൂപപ്പെടുത്തിയിരിക്കുന്നത്.മേളയുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ സമയക്രമം ,മേള നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്ന വിവിധ കമ്മിറ്റികളിലെ അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ , വിവിധ വേദികളില്‍ എത്താനുള്ള വിശദമായ റൂട്ട് മാപ്പ് എന്നിവ ശാസ്ത്രോല്‍സവത്തിന്റെ വെബ്‌ പോര്‍ട്ടലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. 
 നവംബര്‍ 26 മുതല്‍ 30 വരെ കോഴിക്കോട് വച്ച് നാലോളം വേദികളിലായി നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഔദ്യോഗിക വെബ്സൈറ്റ് കൂടിയാണ് ഈ ഓണ്‍ലൈന്‍ സംവിധാനം. മാധ്യമങ്ങള്‍ക്ക് യഥാസമയം വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഐടി സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള മേളയുടെ സുഗമമായ നടത്തിപ്പിനുമായി ഐടി@സ്കൂള്‍ പ്രോജക്റ്റ് സംസ്ഥാന ആഫീസ്, ഐടി@സ്കൂള്‍ കോഴിക്കോട് ജില്ലാ ആഫീസിന്റെ സഹകരണത്തോടെ വിപുലമായ സൌകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു ഐടി @സ്‌കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു.
ശാസ്ത്രോല്‍സവം-2012 ന്റെ ഭാഗമായി ഐടി @സ്കൂള്‍ - വിക്ടേഴ്സ് വിദ്യാഭ്യാസ ചാനല്‍ നിര്‍മിച്ചിരിക്കുന്ന ലഘു ചിത്രം http://www.youtube.com/watch?v=eTfsG4Qf22E എന്ന ലിങ്ക് സന്ദര്‍ശിച്ചു കാണാവുന്നതാണ്.

No comments:

Post a Comment