Monday 26 November 2012

ആകാശ്‌ 2 വന്നു, @ Rs 1130‍!


mangalam malayalam online newspaperന്യൂഡല്‍ഹി: ആകാശ്‌ ടാബ്ലറ്റിന്റെ രണ്ടാം പതിപ്പ്‌ പുറത്തിറക്കി. ആദ്യ പതിപ്പില്‍ ഉണ്ടായിരുന്ന പിഴവുകള്‍ പരിഹരിച്ചാണ്‌ ആകാശിന്റെ രണ്ടാം വരവ്‌. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ എന്ന്‌ കീര്‍ത്തി കേട്ട ആകാശ്‌ 2 വിദ്യാര്‍ഥികള്‍ക്ക്‌ 1130 രൂപയ്‌ക്കാണ്‌ ലഭ്യമാക്കുന്നത്‌. അതേസമയം, നിര്‍മ്മാതാക്കളായ ഡാറ്റാവിന്‍ഡ്‌ ആകാശ്‌ 3500 രൂപയ്‌ക്കായിരിക്കും വ്യാവസായികാടിസ്‌ഥാനത്തില്‍ വില്‍ക്കുക.
ഒരു ജിഗാഹെട്‌സ് കോര്‍ടെക്‌സ് എ8 പ്രൊസസര്‍, 7 ഇഞ്ച്‌ ഡിസ്‌പ്ലേ, 800X480 പിക്‌സല്‍ റസല്യൂഷന്‍, 4.0 ആന്‍ഡ്രോയിഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം, 512 എംബി റാം, ഫ്രണ്ട്‌ ക്യാമറ, 4 ജിബി ഫ്‌ളാഷ്‌ മെമ്മറി, വൈഫൈ, നാലു മണിക്കൂര്‍ ബാറ്ററി ലൈഫ്‌ എന്നിവയാണ്‌ ആകാശ്‌ 2 വിനെ ആകര്‍ഷകമാക്കുന്നത്‌. നിര്‍മ്മാതാക്കള്‍ 2236 രൂപയ്‌ക്കാണ്‌ സര്‍ക്കാരിന്‌ ആകാശ്‌ നല്‍കുന്നത്‌. ഇതില്‍ 50 ശതമാനം സബ്‌സിഡി നല്‍കിയാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്നത്‌. അഞ്ച്‌ വര്‍ഷത്തിനുളളില്‍ 22 കോടി വിദ്യാര്‍ഥികള്‍ക്ക്‌ ടാബ്ലറ്റ്‌ നല്‍കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യം. ആദ്യ ഒരു ലക്ഷം ടാബുകള്‍ എഞ്ചിനിയറിംഗ്‌, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കാവും നല്‍കുക.

2 comments: