Friday 19 October 2012

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വൈമാസ റോബോട്ടിക് കോഴ്സ്

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വൈമാസ റോബോട്ടിക് കോഴ്സ് സംഘടിപ്പിക്കുന്നു. അഞ്ചുമുതല്‍ പത്തുവരെ ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സില്‍ പങ്കെടുക്കാം. റോബോട്ടിന്റെ പ്രവര്‍ത്തനരീതി, തത്വങ്ങള്‍ എന്നിവ അഭ്യസിപ്പിക്കുന്ന പ്രാക്ടിക്കല്‍ ക്ളാസ്സുകള്‍ ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് സ്വയമായി റോബോട്ട് നിര്‍മ്മിക്കാനും പ്രോഗ്രാം ചെയ്യാനും ആവശ്യമായ വിദഗ്ദ്ധ പരിശീലനം ഈ കോഴ്സിന്റെ ഭാഗമായി ലഭിക്കും. ക്ളാസുകള്‍ ഈ മാസം 20-ാം തീയതി ആരംഭിക്കും. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയുമായിരിക്കും ക്ളാസ്സുകള്‍. കോഴ്സിന് രജിസ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 0471-2306024, 8589055155 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. കോഴ്സ് ഫീസ് - 2500 രൂപ.

No comments:

Post a Comment