
ഫ്രൗണ്‍ ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാഫിക് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സിസ്റ്റം ആണ് ഈ ബസ് നിര്‍മ്മാണത്തിന് പിന്നില്‍. ഓട്ടോ ട്രാം എക്സട്രാ ഗ്രാന്റ് എന്ന് പേരുള്ള 10 മില്യണ്‍ ഡോളറാണ് നിര്‍മ്മാണ ചെലവ് വഹിച്ചത്. അടുത്ത ആഗസ്റ്റില്‍ നിരത്തിലിറങ്ങുന്ന വാഹനം പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കത്തില്‍ ഓടുക.
ഇതിന്റെ ഏറ്റവും വലിയ ഗുണം പരിസ്ഥിതിക്ക് ഏറെ അനുകൂലമായ വിധത്തില്‍ വൈദ്യൂതോര്ജ്ജ&ത്തിലാണ് ബസ് പ്രവര്‍ത്തിക്കുന്നത്. ഒരു തവണ ബാറ്ററി ചാര്‍ജ്ജ് ചെയ്താല്‍ അഞ്ചു മൈല്‍ ദൂരം യാത്ര ചെയ്യാനാകും ഓടിത്തുടങ്ങുമ്പോള്‍ ബാറ്ററി തനിയെ ചാര്‍ജ്ജ് ചെയ്യുകയും ചെയ്യും. മൂന്ന് കാര്യേജ് വരുന്ന വാഹനം കൂടുതല്‍ നിയന്ത്രണ വിധേയമാകത്തക്ക വിധത്തില്‍ ഒരു കമ്പ്യൂട്ടര്‍ ഡ്രൈവിംഗ് സിസ്റ്റം വികസിപ്പിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബസിന്റെ അണിയറപ്രവര്‍ത്തകര്‍.
No comments:
Post a Comment