Thursday 31 May 2012

റോഡ്‌ ഐലന്‍ഡില്‍ എല്ലാവരും കുറ്റവാളികള്‍!


യുഎസിലെ റോഡ്‌ ഐലന്‍ഡില്‍ എല്ലാവരും കുറ്റവാളികളാണ്‌. അതെങ്ങനെ? തമിഴ്‌നാട്ടിലെ 'തിരുട്ടുഗ്രാമം' പോലെയാണോ എന്നായിരിക്കും നിങ്ങള്‍ ഉടന്‍ ചിന്തിക്കുന്നത്‌. സംഭവം തത്വത്തില്‍ അതിലും വലുതാണ്‌, ഒരു സംസ്‌ഥാനത്തെ ഏകദേശം മൊത്തം ആളുകളും കുറ്റക്കാരാണ്‌!
ഇതിനുകാരണം 1989 ല്‍ പാസാക്കിയ ഒരു നിയമമാണ്‌. ഇന്റര്‍നെറ്റിലൂടെ കളളം പറയുന്നവര്‍ക്ക്‌ 500 ഡോളര്‍ പിഴയും ഒരു വര്‍ഷം വരെ തടവും നല്‍കുന്ന നിയമമാണ്‌ വില്ലനായത്‌. ഓണ്‍ലൈന്‍ ഡേറ്റിംഗിനും മറ്റും സ്വന്തം ശരീരപ്രകൃതിയെ കുറിച്ച്‌ 'പുളു'വടിക്കാത്ത ആരും ഇല്ലെന്നിരിക്കെ ഈ നിയമം മൂലം മിക്കവരും കുറ്റവാളികളായിരിക്കുകയാണ്‌. എന്നാല്‍, പിടിക്കപ്പെടുന്നവര്‍ വളരെ കുറവാണ്‌ താനും.
അഞ്ചടി ഉയരമുളളവന്‍ ആറടി ഉയരമുണ്ടെന്ന്‌ പറഞ്ഞാല്‍ ക്രിമിനലാവുന്ന സ്‌ഥിതി മാറണമെന്ന്‌ പ്രദേശവാസികള്‍ക്കിടയില്‍ അഭിപ്രായം ശക്‌തമായിരിക്കുകയാണ്‌. ഇതേതുടര്‍ന്ന്‌ നിരുപദ്രവമായ കളളം പറയുന്നവരെ ശിക്ഷിക്കുന്ന രീതി നിര്‍ത്തലാക്കാന്‍ ജനറല്‍ അസംബ്ലിയും തീരുമാനിച്ചു. ഇനി അധികം താമസിക്കാതെ 'പുളു'വടിക്കാരെ ശിക്ഷിക്കുന്ന രീതി നിര്‍ത്തലാക്കും എന്നാണ്‌ പ്രതീക്ഷ.

No comments:

Post a Comment