Thursday, 31 May 2012

വായിച്ചില്ലെങ്കില്‍ പുസ്‌തകം മാഞ്ഞു പോകും!

പുസ്‌തക വായന എന്ന്‌ പറഞ്ഞാല്‍ അത്‌ വായനക്കാരുടെ സൗകര്യമനുസരിച്ചാണ്‌. പുസ്‌തകം വാങ്ങിയാല്‍ അത്‌ ഒരു ദിവസത്തിനകം വായിച്ചു തീര്‍ക്കുന്നവരും മാസങ്ങള്‍ എടുത്ത്‌ വായിച്ചു തീര്‍ക്കുന്നവരുമുണ്ട്‌. ചിലപ്പോള്‍ ഒരാള്‍ വാങ്ങിയ പുസ്‌തകം പല കൈമറിഞ്ഞ്‌ നിരവധി പേരുടെ വായനാ ദാഹം ശമിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാല്‍, ഇക്കളിയൊന്നും ഇനി വേണ്ട എന്നാണ്‌ അര്‍ജന്റീനിയയിലെ ഒരു പ്രസാധകര്‍ പറയുന്നത്‌.
അര്‍ജന്റീനിയയിലെ 'എറ്റേര്‍ണ കഡെന്‍സിയ' എന്ന പ്രസാധകര്‍ 'കാത്തുനില്‍ക്കാത്ത പുസ്‌തകങ്ങള്‍' പുറത്തിറക്കി അന്താരാഷ്‌ട്ര പ്രസാധന രംഗത്ത്‌ വിപ്ലവം സൃഷ്‌ടിക്കുകയാണ്‌. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ, വായിക്കാതെ വച്ചിരുന്നാല്‍ രണ്ട്‌ മാസത്തിനകം മാഞ്ഞു പോകുന്നതാണ്‌ ഇത്തരം പുസ്‌തകങ്ങള്‍! അതായത്‌, പുസ്‌തകത്തിന്‌ നിങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാന്‍ കഴിയില്ല!
അറുപത്‌ ദിവസമാവുമ്പോഴേക്കും മായുന്ന തരം മഷിയാണ്‌ ഇത്തരം പുസ്‌തകങ്ങള്‍ അച്ചടിക്കാനുപയോഗിച്ചിരിക്കുന്നത്‌. പുതിയ എഴുത്തുകാരെ സഹായിക്കാനാണ്‌ ഇത്തരമൊരു സംരംഭത്തിന്‌ ഒരുങ്ങിയതെന്ന്‌ പ്രസാധകര്‍ പറയുന്നു.
എന്നാല്‍, ഇ-വായന ആധിപത്യം സ്‌ഥാപിക്കുന്ന കാലത്ത്‌ ഇത്തരമൊരു സംരംഭം വിജയം കാണുമോ എന്ന്‌ ആര്‍ക്കായാലും സംശയം തോന്നാം. എന്നാല്‍, അത്തരമൊരു ആശങ്കയ്‌ക്ക് വകയില്ല എന്നാണ്‌ പ്രാരംഭ റിപ്പോര്‍ട്ടുകള്‍. കാത്തുനില്‍ക്കാത്ത പുസ്‌തകങ്ങളുടെ ആദ്യ ബാച്ച്‌ ചൂടപ്പം പോലെ വിറ്റഴിച്ചു എന്നാണ്‌ പ്രസാധകര്‍ നല്‍കുന്ന വിവരം. പുസ്‌തക വായന എന്ന്‌ പറഞ്ഞാല്‍ അത്‌ വായനക്കാരുടെ സൗകര്യമനുസരിച്ചാണ്‌. പുസ്‌തകം വാങ്ങിയാല്‍ അത്‌ ഒരു ദിവസത്തിനകം വായിച്ചു തീര്‍ക്കുന്നവരും മാസങ്ങള്‍ എടുത്ത്‌ വായിച്ചു തീര്‍ക്കുന്നവരുമുണ്ട്‌. ചിലപ്പോള്‍ ഒരാള്‍ വാങ്ങിയ പുസ്‌തകം പല കൈമറിഞ്ഞ്‌ നിരവധി പേരുടെ വായനാ ദാഹം ശമിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാല്‍, ഇക്കളിയൊന്നും ഇനി വേണ്ട എന്നാണ്‌ അര്‍ജന്റീനിയയിലെ ഒരു പ്രസാധകര്‍ പറയുന്നത്‌. 
അര്‍ജന്റീനിയയിലെ 'എറ്റേര്‍ണ കഡെന്‍സിയ' എന്ന പ്രസാധകര്‍ 'കാത്തുനില്‍ക്കാത്ത പുസ്‌തകങ്ങള്‍' പുറത്തിറക്കി അന്താരാഷ്‌ട്ര പ്രസാധന രംഗത്ത്‌ വിപ്ലവം സൃഷ്‌ടിക്കുകയാണ്‌. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ, വായിക്കാതെ വച്ചിരുന്നാല്‍ രണ്ട്‌ മാസത്തിനകം മാഞ്ഞു പോകുന്നതാണ്‌ ഇത്തരം പുസ്‌തകങ്ങള്‍! അതായത്‌, പുസ്‌തകത്തിന്‌ നിങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാന്‍ കഴിയില്ല! 
അറുപത്‌ ദിവസമാവുമ്പോഴേക്കും മായുന്ന തരം മഷിയാണ്‌ ഇത്തരം പുസ്‌തകങ്ങള്‍ അച്ചടിക്കാനുപയോഗിച്ചിരിക്കുന്നത്‌. പുതിയ എഴുത്തുകാരെ സഹായിക്കാനാണ്‌ ഇത്തരമൊരു സംരംഭത്തിന്‌ ഒരുങ്ങിയതെന്ന്‌ പ്രസാധകര്‍ പറയുന്നു.
എന്നാല്‍, ഇ-വായന ആധിപത്യം സ്‌ഥാപിക്കുന്ന കാലത്ത്‌ ഇത്തരമൊരു സംരംഭം വിജയം കാണുമോ എന്ന്‌ ആര്‍ക്കായാലും സംശയം തോന്നാം. എന്നാല്‍, അത്തരമൊരു ആശങ്കയ്‌ക്ക് വകയില്ല എന്നാണ്‌ പ്രാരംഭ റിപ്പോര്‍ട്ടുകള്‍. കാത്തുനില്‍ക്കാത്ത പുസ്‌തകങ്ങളുടെ ആദ്യ ബാച്ച്‌ ചൂടപ്പം പോലെ വിറ്റഴിച്ചു എന്നാണ്‌ പ്രസാധകര്‍ നല്‍കുന്ന വിവരം.

No comments:

Post a Comment