Monday, 30 April 2012

'ആകാശി'നോട് മുട്ടാന്‍ കേരളത്തില്‍നിന്നൊരു ടാബ്‌ലറ്റ്‌



2010 ജൂലൈയില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആകാശ് ടാബ്‌ലറ്റിന്റെ ആദിമരൂപമായ 'സാക്ഷത്' പുറത്തിറക്കുമ്പോള്‍ ആദിത്ത് ബോസും സി.ആര്‍.നിജേഷും കോളേജില്‍ പഠിക്കുകയാണ്. എറണാകുളം തൃപ്പുണിത്തറക്കാരനായ ആദിത്ത് ചിന്‍മയ വിദ്യാപീഠത്തില്‍ ബി.സി.എ.യ്ക്കും, തിരുവന്തപുരം കഴക്കൂട്ടം സ്വദേശി നിജേഷ് കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളേജില്‍ ബി.ടെക്കിനും. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കായി ഒരുലക്ഷം ടാബ്‌ലറ്റുകള്‍ വിതരണം ചെയ്യുമെന്ന കപില്‍ സിബലിന്റെ പ്രഖ്യാപനം കേട്ട് ഇരുവരും ഏറെ സന്തോഷിച്ചു. അതിലൊരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.

വര്‍ഷം രണ്ടുകഴിഞ്ഞിട്ടും കപില്‍ സിബലിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇതിനിടെ സാക്ഷതിന്റെ പേര് ആകാശ് എന്ന് മാറ്റുകയും ചെയ്തു. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞുകേള്‍ക്കുന്ന ആകാശ് ടാബ്‌ലറ്റിനായി ആയിരക്കണക്കിനാളുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു കാത്തിരിക്കുകയാണിപ്പോളും.

ആകാശിനെ മോഹിച്ചുനടന്ന ആദിത്തും നിജേഷും ഇതിനിടയില്‍ സ്വന്തമായൊരു ടാബ്‌ലറ്റ് കമ്പനി തന്നെ സ്ഥാപിച്ചു. 'ആറ്റിറ്റിയൂഡ് ദക്ഷ' എന്നുപേരിട്ടിരിക്കുന്ന അവരുടെ ടാബ്ലറ്റ് മേയ് 15 ന് വിപണിയിലെത്തും. ഇരുപത്തിമൂന്നും ഇരുപത്തിയഞ്ചും വയസുമാത്രമുള്ള ഈ ടെക് സംരംഭകരുടെ ദക്ഷ ടാബ്‌ലറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങളില്‍ നിറയുകയാണിപ്പോള്‍. ബി.ബി.സി.യുടെ സാങ്കേതികവിദ്യാ സൈറ്റില്‍ അടുത്തയാഴ്ച ദക്ഷ അവതരിപ്പിക്കപ്പെടുന്നുണ്ട്. അതോടെ ഈ മലയാളി മിടുക്കരുടെ പ്രശസ്തി കടല്‍കടന്നും പരക്കുമെന്നുറപ്പ്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ (ടി-ടിബിക്) പ്രവര്‍ത്തിക്കുന്ന 'ടെലിമോക്കോ ഡെവലപ്‌മെന്റ്‌സ് ലാബ്‌സ്' ആണ് ദക്ഷ ടാബ്‌ലറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുന്നത്. ആദിത്തും നിജേഷും കൂടി ആരംഭിച്ച കമ്പനിയാണിത്.

ആദിത്ത് ബോസും സി.ആര്‍.നിജേഷും


''സര്‍ക്കാറിന്റെ ആകാശ് ടാബ്‌ലറ്റിനെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്നാണ് സ്വന്തമായൊരു ടാബ്‌ലറ്റ് കമ്പനിയെക്കുറിച്ച് ആലോചിക്കുന്നത്. രണ്ടു വര്‍ഷമായി ഞങ്ങളീ പദ്ധതിയുടെ പുറകിലാണ്. എല്ലാ സാങ്കേതിക നൂലാമാലകളും പരിഹരിച്ച് ഇപ്പോള്‍ ടാബ്‌ലറ്റ് നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ഒരുമാസത്തിനുള്ളില്‍ ദക്ഷ ഉപയോക്താക്കളുടെ കൈകളിലെത്തും''- ടെലിമോക്കോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിജേഷ് പറയുന്നു.

വിലക്കുറവിന്റെ കാര്യത്തില്‍ ആകാശിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് ദക്ഷ. നികുതികള്‍ ഉള്‍പ്പെടെ 5,399 രുപയാണ് ഇതിന്റെ വില. വില കുറവാണെങ്കിലും സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തിലോ ഹാര്‍ഡ്‌വേര്‍ ശേഷിയിലോ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല എന്നതും ദക്ഷയെ ശ്രമദ്ധയമാക്കുന്നു.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഐസ്‌ക്രീം സാന്‍വിച്ച് (ആന്‍ഡ്രോയിഡ് 4.0) വെര്‍ഷനിലാണ് ദക്ഷ പ്രവര്‍ത്തിക്കുക. 1.2 ഗിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടെക്‌സ് എ8 പ്രൊസസര്‍, 512 എം.ബി. ഡിഡിആര്‍ 3 റാം, നാല് ജിബി ഇന്‍ബില്‍ട്ട് മെമ്മറി., എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോ എസ്ഡി സ്‌ലോട്ട്, 3.5 എംഎം ഓഡിയോ ഔട്ട്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ത്രിജി ഡോങ്കിള്‍ എന്നിവയെല്ലാം ദക്ഷയിലുണ്ട്.

ഏഴിഞ്ച് വിസ്താരമുള്ള എല്‍സിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ദക്ഷയിലേത്. 10.1 മില്ലിമീറ്റര്‍ കനവും 195 മീറ്റര്‍ നീളവുമുള്ള ഈ ടാബ്‌ലറ്റിന്റെ ഭാരം വെറും 300 ഗ്രാം. ഐപാഡ് 3യുടെ ഭാരം 650 ഗ്രാമാണെന്നോര്‍ക്കുക.

1080 പി ഫുള്‍ എച്ച്ഡി വീഡിയോ സ്ട്രീമിങ്, അഡ്വാന്‍സ്ഡ് ഫ്ലാഷ് ആപ്‌സിനു വേണ്ടി 400 മെഗാഹെര്‍ട്‌സ് ജിപിയു എന്നിവയും ദക്ഷയിലുണ്ട്. ആറുമണിക്കുര്‍ തുടര്‍ച്ചയായ പ്രവര്‍ത്തനസമയം ഉറപ്പുതരുന്ന 1800 എംഎഎച്ച് ബാറ്ററിയാണ് ദക്ഷയില്‍ ഉപയോഗിച്ചിരിക്കുന്നത്.

''വിലകുറഞ്ഞ ടാബ്‌ലറ്റുകളുടെ ഏറ്റവും വലിയ പോരായ്മകള്‍ പ്രൊസസറിന്റെ വേഗക്കുറവും ബാറ്ററിആയുസില്ലായ്മയുമാണ്. ഇതുരണ്ടും പരിഹരിച്ചുകൊണ്ട് വിലയേറിയ ടാബുകളുടെ പ്രവര്‍ത്തനമികവ് ഉറപ്പുതരാന്‍ ദക്ഷയ്ക്ക് സാധിക്കും''- ആദിത്ത് പറയുന്നു.

മേയ് 15 മുതല്‍ ടാബ്‌ലറ്റുകള്‍ വിതരണം ചെയ്യാനുള്ള മുന്നൊരുക്കങ്ങളിലാണ് ടെലിമോക്കോ കമ്പനി. തയ്‌വാനിലാണ് കമ്പനിയുടെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുമാകും ടാബ്‌ലറ്റ് വിതരണം ചെയ്യുക. http://www.telmoco.com//www/pre_book എന്ന സൈറ്റില്‍ പ്രവേശിച്ച് ടാബ്‌ലറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്്. ഈ വര്‍ഷം അവസാനത്തോടു കൂടി കേരളം മുഴുവന്‍ ഡീലര്‍മാരെ നിയമിക്കുമെന്നും കമ്പനി പറയുന്നു. (ചിത്രങ്ങള്‍ കടപ്പാട് : ടെലിമോക്കോ ഡെവലപ്‌മെന്റ്‌സ് ലാബ്‌സ്)

Thursday, 26 April 2012

ഗൂഗിള്‍ ഡ്രൈവ് - ഓണ്‍ലൈന്‍ സ്‌റ്റോറേജിന് പുതിയ ഇടം

ഒടുവില്‍ ഗൂഗിളിന്റെ ക്ലൗഡ് സര്‍വീസ് എത്തി - പേര് 'ഗൂഗിള്‍ ഡ്രൈവ്'. ഗൂഗിള്‍ ഡോക്‌സിന്റെ സ്വാഭാവിക പരിണാമം എന്ന് കണക്കാക്കാവുന്നതാണ് ഈ സര്‍വീസ്. അഞ്ച് ജിബി സൗജന്യ സ്‌റ്റോറേജ് ഉറപ്പുതരുന്ന ഗൂഗിള്‍ ഡ്രൈവില്‍ കാശുകൊടുത്താല്‍ 16 ടിബി വരെ ഓണ്‍ലൈന്‍ സ്‌റ്റോറേജ് സാധ്യമാകും.
ഗൂഗിളിന്റെ ക്ലൗഡ് അധിഷ്ഠിത സര്‍വീസിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. അതൊടുവില്‍ യാഥാര്‍ഥ്യമായിരിക്കുന്നു. ക്ലൗഡ് അധിഷ്ഠിത ഫയല്‍സ്റ്റോറേജും മാനേജ്‌മെന്റും സാധ്യമാക്കാനായി 'ഗൂഗിള്‍ ഡ്രൈവ്' (Google Drive) എത്തിയിരിക്കുന്നു.


ഉപഭോക്താക്കള്‍ക്ക് അഞ്ച് ജിബി ഡേറ്റാ സ്‌റ്റോറേജ് സൗജന്യമായി അനുവദിക്കുന്ന ഗൂഗിള്‍ ഡ്രൈവില്‍, കാശുകൊടുത്താല്‍ 16 ടിബി (16 Terabyte) ഡേറ്റാ വരെ സംഭരിക്കാനാകും. 16 ടിബി എന്നത്, 720പി ഹൈഡെഫിനിഷന്‍ റസല്യൂഷനും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യവുമുള്ള 4000 സിനിമകള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ സാധിക്കുന്ന ഇടമാണ്.
വീഡിയോകള്‍, ഫോട്ടോകള്‍, ഗൂഗിള്‍ ഡോക്‌സ്, പിഡിഎഫ് ഫയലുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ 30 ഫയല്‍ ടൈപ്പുകള്‍ പിന്തുണയ്ക്കുന്ന ഗൂഗിള്‍ ഡ്രൈവ്, മൊബൈല്‍, ഡെസ്‌ക്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിക്കും. മാകിലോ പിസിയിലോ ഗൂഗിള്‍ ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യാം. അതല്ലെങ്കില്‍ ഒരു ആപ്ലിക്കേഷന്റെ (App) രൂപത്തില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലോ ടാബ്‌ലറ്റിലോ ഇന്‍സ്റ്റാള്‍ ചെയ്യാം.
ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കുന്ന വീഡിയോകള്‍ ഉപയോക്താവിന്റെ ഗൂഗിള്‍ പ്ലസ് അക്കൗണ്ടിലും ലഭ്യമാക്കും. ഗൂഗില്‍ പ്ലസിനെ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. മാത്രമല്ല, ഗൂഗിളിന്റെ സെര്‍ച്ച് സാധ്യതകള്‍ ഡ്രൈവിലും പ്രയോഗിക്കാന്‍ സാധിക്കും. സൂക്ഷിച്ചിട്ടുള്ള ഫയലുകള്‍ കീവേഡുകളുപയോഗിച്ച് സെര്‍ച്ച് ചെയ്ത് കണ്ടെത്താനാകും.
യഥാര്‍ഥത്തില്‍ ഗൂഗിള്‍ ഡ്രൈവിന് അത്ര സവിശേഷതകളൊന്നും അവകാശപ്പെടാനാകില്ലെന്ന് നിരൂപകര്‍ പറയുന്നു. ഒരര്‍ഥത്തില്‍ ഗൂഗിള്‍ ഇക്കാര്യത്തില്‍ കുറച്ച് പിന്നിലാണ്. കാരണം, ഇതെ സ്വഭാവത്തിലുള്ള ഒട്ടേറെ സര്‍വീസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഡ്രോപ്പ്‌ബോക്‌സ് (Dropbox), ബോക്‌സ് (Box), മൈക്രോസോഫ്ടിന്റെ സ്‌കൈഡ്രൈവ് (SkyDrive) തുടങ്ങിയവ ഉദാഹരണം.
ഡോക്യുമെന്റുകളും സ്‌പ്രെഡ്ഷീറ്റുകളും മറ്റ് ഫയലുകളും ഓണ്‍ലൈനില്‍ സൂക്ഷിക്കാന്‍ ഗൂഗിള്‍ ഡോക്‌സ് ഉപയോക്താക്കളെ അനുവദിച്ചിരുന്നു. 'ഗൂഗിള്‍ ഡോക്‌സി' (Google Docs)ന്റെ സ്വാഭാവികപരിണാമമാണ് ഗൂഗിള്‍ ഡ്രൈവ്. അതാണ് ഗൂഗിളിന്റെ ക്ലൗഡ് സര്‍വീസിന്റെ പ്രത്യേകത. ഇനി മുതല്‍ ഗൂഗില്‍ ഡോക്‌സ് പുതിയ സര്‍വീസിന്റെ ഭാഗമായിരിക്കും. 
അഞ്ചു ജിബി സൗജന്യം. അതുകഴിഞ്ഞാല്‍ 100 ജിബി സ്‌റ്റോറേജിന് ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കാനുള്ള ചെലവ് ഡ്രോപ്പ്‌ബോക്‌സിനെക്കാള്‍ കുറവും സ്‌കൈഡ്രൈവിനെക്കാള്‍ കൂടുതലുമായിരിക്കും.
25 ജിബി സ്‌റ്റോറേജിന് പ്രതിമാസം ഗൂഗിള്‍ ചാര്‍ജുചെയ്യുക 2.49 ഡോളര്‍ ആയിരിക്കും. നൂറ് ജിബി സ്‌റ്റോറേജിന് പ്രതിമാസം 4.99 ഡോളര്‍, ഒരു ടിബിക്ക് 49.99 ഡോളര്‍. 16 ടിബിക്ക് 799.99 ഡോളര്‍ മാസം ചെലവ് വരും. ഗൂഗിള്‍ ഡ്രൈവിലെ പെയ്ഡ് അക്കൗണ്ടിലേക്ക് മാറുന്നതോടെ ഉപയോക്താവിന്റെ ജിമെയില്‍ സ്‌റ്റോറേജ് ശേഷി 25 ജിബിയായി വര്‍ധിക്കും.
ഗൂഗിള്‍ പ്രതിമാസ ഓഫറാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍, മൈക്രോസോഫ്ട് അവരുടെ സ്‌കൈഡ്രവ് സര്‍വീസിന് വാര്‍ഷികഫീസാണ് ഈടാക്കുന്നത്. 100 ജിബി സ്‌റ്റോറേജിന് വര്‍ഷം 50 ഡോളറാണ് മൈക്രോസോഫ്ട് ഈടാക്കുക. അതേസമയം, 100 ജിബിക്ക് ഡ്രോപ്പ്‌ബോക്‌സ് പ്രതിമാസം 19.99 ഡോളറും, വര്‍ഷം 199 ഡോളറുമാണ് ചാര്‍ജുചെയ്യുന്നത്.

റിസാറ്റ് - ഒന്ന് വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-ഒന്ന് വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി-സി 19 പേടകത്തില്‍ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 5.47നായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച ആരംഭിച്ച 71 മണിക്കൂര്‍ കൗണ്ട്ഡൗണിന് ശേഷമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 1850 കിലോഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിര്‍മിച്ചതില്‍ ഏറ്റവും ഭാരമേറിയതുമാണ്. ഇന്ത്യ ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതില്‍ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്.

ദുരന്തനിവാരണ സംവിധാനവും സൂക്ഷ്മ കാലാവസ്ഥാ നിരീക്ഷണവും ലക്ഷ്യമിട്ടുള്ളതാണ് റിസാറ്റ്-ഒന്ന്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും അതിനൂതന ഉപഗ്രഹചിത്ര സംപ്രേക്ഷണ സംവിധാനവുമായി സിന്തറ്റിക് അപേര്‍ചര്‍ റഡാര്‍ (സാര്‍) പേലോഡാണ് ഇതിലുള്ളത്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളിലൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഉപഗ്രഹചിത്ര സംപ്രേഷണ സംവിധാനമാണ് സാര്‍ പേലോഡിലുള്ളത്. പത്ത് വര്‍ഷമെടുത്താണ് റിസാറ്റ്-ഒന്ന് ദൗത്യം പൂര്‍ത്തിയാക്കിയത്. ഇതിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്.


1850 കിലോഗ്രാം ഉപഗ്രഹം 480 കിലോമീറ്റര്‍ അകലെയുള്ള താല്‍ക്കാലിക ഭ്രമണപഥത്തിലാണ് പി.എസ്.എല്‍.വി സി-19 എത്തിച്ചത്. ഉപഗ്രഹത്തില്‍ ഘടിപ്പിച്ചി ബൂസ്റ്റര്‍ റോക്കറ്റുകളുടെയും മറ്റും സഹായത്തില്‍ ഇത് പിന്നീട് 536 കിലോമീറ്റര്‍ അകലെയുള്ള സ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കും.

Sunday, 22 April 2012

കാത്തിരിപ്പിന്റെ സുഖം




മഴയുടെ തണുത്ത സ്പര്‍ശത്തിനായ്
ഓരോ മനസ്സും കാത്തിരുന്നു


പ്രകൃതിയെ തഴുകുന്ന ചാരുതയ്ക്കായ്
ഓരോ കിനാവും കോര്‍ത്തിണക്കി

മലയാളി തോറ്റു തപസ്സിരുന്നു
മഴയുടെ ചാരുത സ്പര്‍ശത്തിനായ്

ഓരോ കുളിരേകും  പൂമുത്തുകള്‍ക്കായ്
നാളുകളേറെ നോറ്റിരുന്നു

കാണാകിനാവിനു കുളിരുനല്‍കാന്‍
മലയാളനാട് മുഴുവന്‍ കാത്തിരുന്നു.]

സ്നേഹ.എസ്,
7 E, എ.യു.പി. സ്കൂള്‍ ചിറ്റിലഞ്ചേരി

ആറാട്ട്



ഇരുണ്ട കാര്‍മേഘമിതാ
മാനത്തെ വളഞ്ഞു
കൊട്ടും പാട്ടുമായിതാ
മഴത്തുള്ളികളെഴുന്നള്ളി
മിന്നിത്തിളങ്ങിയോരോ തുള്ളിയും
ഭൂമിയെ തൊട്ടുകുളിരണിയിച്ചു.


- സുധീഷ് 7 E,
എ.യു.പി.സ്കൂള്‍, ചിറ്റിലഞ്ചേരി


എന്റെ മഴ ദാ അവിടെ !



വെളുത്ത പഞ്ഞിക്കെട്ടില്‍
കറുത്തമഷി ഉടഞ്ഞു പരക്കുകയായ്
കരിമ്പച്ച കുളന്തോറും കണ്ണാടി
നോക്കിയിരിക്കുന്ന കണ്ണുകള്‍


ചെറുകാറ്റാല്‍ കണ്ണടയ്ക്കുന്നു
ചന്ദനം തൊട്ട പൂക്കള്‍ ജാലകവാതില്‍
തട്ടിതുറന്ന് മുത്തുകള്‍ താഴെ വീഴാന്‍
എന്റെ കണ്‍ കാത്തിരിപ്പായ്


പഞ്ചവാദ്യ മേളയുമായി
സ്വര്‍ണ്ണാഭറണ വിഭൂഷിതയായ്
നവരത്നങ്ങളെപ്പോല്‍
എന്റെ മഴ ദാ അവിടെ !


- ഗീതു. യു,
7.E, എ.യു.പി. സ്കൂള്‍, ചിറ്റിലഞ്ചേരി

മഴയുടെ ചാരുത (കവിത)



മലയാളിയുടെ മലരെ
തനുത്ത കുളിരെ
പെയ്തിറങ്ങിയ കുളിരെ
മഴയെ-സ്പര്‍ശിക്കെന്‍ മനസ്സിനെ!


കാത്തിരിപ്പിന്റെ ഒരാണ്ടുകാലത്തിനായ്
പുതുമണ്‍ സുഗന്ധത്തിലാറാടിടാന്‍
പ്രകൃതിയ്ക്കു ചാരുതയേന്തിടാന്‍
പൂമഴെ, ഒന്നു വരില്ലെ  !


കാറ്റില്‍ കുടിലിനെ തകര്‍ത്തിടാതെ
കേരളം വെള്ളത്തില്‍ മുങ്ങിടാതെ
മനസ്സിലായി പേടി പരത്തിടാതെ
സ്നേഹത്തിന്‍ കടലെ ഒന്നു വാ....


- അഞ്ജലി
7.E, എ.യു.പി.സ്കൂള്‍,ചിറ്റിലഞ്ചേരി

Friday, 20 April 2012

ശൈലികള്‍


ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാന്‍ അവരുടെ ഭാഷയുടെ സവിശേഷതകള്‍ വിശകലനം ചെയ്‌താല്‍ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികള്‍ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത്‌ ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകള്‍ ശൈലിയില്‍ പ്രകടമാണ് .ഭാഷയ്ക്കകത്തെ കൂട്ടായ്മയില്‍ നിന്നാണ് ഇതു രൂപം കൊള്ളുന്നത്‌ .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികള്‍ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .



  • അക്കരപ്പച്ച - മിഥ്യാഭ്രമം
  • അധരവ്യായാമം - വ്യര്‍ത്ഥഭാഷണം
  • അബദ്ധപഞ്ചാംഗം - പരമാബദ്ധം
  • ആകാശക്കോട്ട - മനോരാജ്യം
  • ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
  • ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആള്‍
  • ഉരുളയ്ക്കുപ്പേരി - തക്ക മറുപടി
  • ഉര്‍വശി ചമയുക - അണിഞ്ഞ് ഒരുങ്ങുക
  • ഊതി വീര്‍പ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
  • എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
  • ഏട്ടിലെ പശു - നിഷ്ഫല വസ്തു
  • ഓട്ട പ്രദക്ഷിണം - തിടുക്കത്തില്‍ നിര്‍വഹിക്കുന്ന കൃത്യം
  • കടശ്ശിക്കൈ - അവസാനകര്‍മ്മം
  • കണ്ടകശനി - വലിയ കഷ്ടകാലം
  • കാക്കപ്പൊന്ന് - വിലകെട്ട വസ്തു
  • കുറുപ്പില്ലാകളരി - നാഥനില്ലായ്മ
  • ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം
  • ഗോപി തൊടുക - വിഫലമാവുക
  • ചാക്കിട്ടു പിടുത്തം - സ്വാധീനത്തില്‍ വരുത്തുക
  • ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക
  • തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി
  • ദീപാളികുളിക്കുക - ധൂര്‍ത്തടിക്കുക
  • ധൃതരാഷ്ട്രലിംഗനം - ഉള്ളില്‍ പകവെച്ച സ്നേഹ പ്രകടനം
  • നിര്‍ഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു
  • പതിനെട്ടാമത്തെ അടവ് - അവസാനമാര്‍ഗ്ഗം
  • പള്ളിയില്‍ പറയുക - വിലപ്പോവാതിരിക്കുക
  • പൊട്ടന്‍ കളി - വിഡ്ഢിവേഷം അഭിനയിക്കുക
  • ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം
  • മര്‍ക്കടമുഷ്ടി - അയവില്ലാത്ത നില
  • കുതികാല്‍വെട്ടുക - വഞ്ചിക്കുക
  • മുട്ടുശാന്തി - താല്‍ക്കാലികമായ ഏര്‍പ്പാട്
  • രാമേശ്വരത്തെ ക്ഷൌരം - പൂര്‍ത്തിയാക്കാത്ത കാര്യം
  • ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും
  • വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക
  • വിഷമവൃത്തം - ദുര്‍ഘടസ്ഥിതി
  • വെടിവട്ടം - നേരംപോക്ക്
  • വെള്ളിയാഴ്ചക്കറ്റം - ദുര്‍ബലമായ തടസ്സവാദം
  • വൈതരണി - ദുര്‍ഘടം
  • ശവത്തില്‍ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക
  • ശുക്രദശ - നല്ലകാലം
  • സുഗ്രീവശാസന - അലംഘനീയമായ കല്പന
  • ഞാണിന്മേല്‍കളി - കൗശലപ്രകടനം
  • ധര്‍മ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ
  • നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക
  • ഇത്തിക്കണ്ണി - ചൂഷകന്‍
  • ഇലയിട്ട് ചവിട്ടുക - മന:പൂര്‍വ്വം നിന്ദിക്കുക
  • ഉച്ചക്കിറുക്ക്‌ - അസാധാരണ മാനസിക വിഭ്രാന്തി
  • എരിതീയില്‍ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക
  • ഒറ്റപ്പൂരാടം - ഏകമകന്‍
  • ബഡവാഗ്നി - സര്‍വനാശകരമായ വസ്തു

ഹാസ്യ സാഹിത്യം

  1. കേരളത്തിലെ ഹാസ്യപ്രസ്ഥാനത്തിന്റെ ആചാര്യനായി കരുതുന്നത് - തോലകവി
  2. പാരഡി രചനയില്‍ പ്രസിദ്ധരായവര്‍ - മീശാന്‍ , വാമനന്‍
  3. മണിപ്രവാള സാഹിത്യത്തില്‍ ഹാസ്യരസം കാണുന്നത് - ചമ്പുക്കളില്‍
  4. പാരഡി രചിച്ച ആദ്യ സാഹിത്യകാരന്‍ - സഞ്ജയന്‍
  5. കുഞ്ചിയമ്മയുടെ ആത്മകഥ എന്ന ഹാസ്യ കൃതി രചിച്ചത് - പി.കെ.രാജവര്‍മ്മ
  6. ഇന്ദുലേഖ നാടകം രചിച്ചത് - സരസകവി കെ.സി. നാരായണന്‍ നമ്പ്യാര്‍
  7. ''ഓമനത്തിങ്കള്‍ക്കിടാവോ ''........................... എന്ന താരാട്ട് പാട്ടിന് ഹാസ്യകവനം തയ്യാറാക്കിയത് - സഞ്ജയന്‍
  8. ഹാസ്യ സാഹിത്യം ആരുടെ കൃതിയാണ് - കുട്ടികൃഷ്ണമാരാര്‍
  9. കുട്ടികൃഷ്ണമാരാര്‍ എഴുതിയ ലേഖനം - വ്യാസന്റെ ചിരി
  10. വള്ളത്തോളിന്റെ കൊച്ചുസീതയ്ക്ക് കുഞ്ഞിമാത എന്ന പാരഡി രചിച്ചത് - സഞ്ജയന്‍
  11. മഹാഭാരതത്തിലെ ഹാസ്യമാതൃകകള്‍ ആരുടെ ലേഖനമാണ് - കുട്ടികൃഷ്ണമാരാര്‍
  12. സഞ്ജയന്റെ സ്മാരകഗ്രന്ഥം - ഹാസ്യപ്രകാശനം
  13. 'ചിന്താവിഷ്ടനായ കവി ' എന്ന കവിതയുടെ രചയിതാവ്‌ - സരസകവി എന്നറിയപ്പെടുന്ന കെ.സി.നാരായണന്‍ നമ്പ്യാര്‍
  14. മലയാളത്തിലുണ്ടായ ആദ്യകാല വിനോദ മാസികകള്‍ - സഞ്ജയന്‍ , വിശ്വരൂപം
  15. ചങ്ങമ്പുഴയുടെ മോഹിനിയ്ക്ക് സഞ്ജയന്‍ രചിച്ച ഹാസ്യാനുകരണം - മോഹിതന്‍
  16. സഞ്ജയന്റെ ഹാസ്യവിമര്‍ശനത്തിന് വിധേയമായ നഗരം - കോഴിക്കോട്
  17. മാടമ്പ്‌ രചിച്ച ഹാസ്യസാഹിത്യ കൃതി - പുതിയ പഞ്ചതന്ത്രം
  18. സഞ്ജയന്റെ ഹാസ്യകവിതകളുടെ സമാഹാരം - ഹാസ്യാഞ്ജലി
  19. പോലീസ്‌ രാമായണം രചിച്ചത് - .വി.കൃഷ്ണപിള്ള
  20. 'വക്കീല്‍ ഭാരതം ' രചിച്ചത് - പി..ഗോപാലപിള്ള
  21. മുന്സിപ്പു ഭാരതം രചിച്ചത് - കെ.സി. നാരായണന്‍ നമ്പ്യാര്‍
  22. കൈകൊട്ടിക്കളിപ്പാട്ടുകളെ പരിഹസിച്ചെഴുതിയ കൃതി - പൂച്ച ചരിതം - കൈകൊട്ടിക്കളിപ്പാട്ട്
  23. കൊതപുരാണം , പട്ടി മാഹാത്മ്യം എന്നീ ഹാസ്യ കൃതികളുടെ കര്‍ത്താവ് - കെ.പി.ബി. പാട്യം
  24. സര്‍ചാത്തു , പയ്യന്‍ എന്നീ കഥാപാത്രങ്ങളുടെ സൃഷ്ടി കര്‍ത്താവ്‌ - വി.കെ.എന്‍
  25. ചെമ്മനം ചാക്കോയുടെ പരിഹാസ കവിതകള്‍ - ആളില്ലാകസേരകള്‍ , രക്തദൂഷ്യം
  26. പഞ്ചുമേനോന്‍ , കുഞ്ചിയമ്മ എന്നീ കഥാപാത്രങ്ങള്‍ ഏതു കൃതിയിലാണ് - കുഞ്ചിയമ്മയുടെ ആത്മകഥ
  27. ഹാസ്യത്തെ സംബന്ധിച്ച പാശ്ചാത്യ ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന ഹാസ്യദര്‍ശനം എന്ന പഠന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - മേക്കൊല്ല പരമേശ്വരന്‍ പിള്ള
  28. .വി.വിജയന്‍റെ കാര്‍ട്ടൂണ്‍ പരമ്പര – ഇത്തിരി നേരമ്പോക്ക് , ഇത്തിരി ദര്‍ശനം
  29. എന്റെ ചരിത്രാന്വേഷണ പരീക്ഷകള്‍ എഴുതിയത് - .വി.വിജയന്‍
  30. ചെറിയ മനുഷ്യരും വലിയ ലോകവും - കാര്‍ട്ടൂണ്‍ പരമ്പരയുടെ കര്‍ത്താവ്‌ - ജി. അരവിന്ദന്‍
  31. മലയാളത്തിലെ ഏക ഹാസ്യാത്മക സാങ്കല്പിക യാത്രാവിവരണം - വേളൂര്‍ ടു മോസ്കോ - വേളൂര്‍ കൃഷ്ണന്ക്കുട്ടി .
  32. നിരര്‍ത്ഥകമായ സാഹിത്യ വിവാദങ്ങളെ പരിഹസിച്ചുക്കൊണ്ട് ഡി പത്മനാഭനുണ്ണി എഴുതിയ ലേഖനം - കേരളവര്‍മ്മയും രാജരാജവര്‍മ്മയും ഒരാളാണോ ?

ബാലസാഹിത്യം

  1. ബാലസാഹിത്യം പ്രസിദ്ധീകരിക്കാന്‍ വേണ്ടി ആദ്യം തുടങ്ങിയ പ്രധാന സ്ഥാപനം - ബാലന്‍ പബ്ലിക്കേഷന്‍ , തിരുവനന്തപുരം(മാത്യു എം. കുഴിവേലി )
  2. കുട്ടികളുടെ ശൈലി നിഘണ്ടു , കുട്ടികളുടെ പര്യായനിഘണ്ടു ഇവ തയ്യാറാക്കിയത് - വേലായുധന്‍ പണിക്കശ്ശേരി
  3. മലയാള വ്യാകരണം കുട്ടികള്‍ക്കായി മലയാളഗാനമെന്ന പേരില്‍ ഓട്ടന്‍ തുള്ളലാക്കിയത് - കുമ്പളം വിക്രമന്‍
  4. കുട്ടികളുടെ മലയാള സാഹിത്യചരിത്രം എഴുതിയത് - ഏവൂര്‍ പരമേശ്വരന്‍
  5. കുമാരനാശാന്‍ കുട്ടികള്‍ക്കുവേണ്ടി രചിച്ച കവിതകള്‍ - പുഷ്പവാടി , കുട്ടിയും തള്ളയും , ബാലരാമായണം , അമ്പിളി , പൂക്കാലം
  6. കുട്ടികള്‍ക്കുവേണ്ടി മുട്ടത്തുവര്‍ക്കി രചിച്ച നോവല്‍ - ഒരു കുടയും കുഞ്ഞുപെങ്ങളും
  7. ഭാരതീയഭാഷകള്‍ എന്ന കുട്ടികളുടെ ഭാഷാവിജ്ഞാനഗ്രന്ഥം രചിച്ചത് - ഡോ.കെ.എം ജോര്‍ജ്
  8. ജി.ശങ്കരപിള്ള കുട്ടികള്‍ക്കായി എഴുതിയ നാടകം - നിഴല്‍ , ഗുരുദക്ഷിണ , ചിത്രശലഭങ്ങള്‍ , പുഷ്പകിരീടം , മദ്ദളം , പൊന്നുംകുടം
  9. ഉത്തരരാമചരിതം കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്തത് - എരുമേലി പരമേശ്വരന്‍പിള്ള
  10. ജി.ശങ്കരക്കുറുപ്പിന്റെ ബാലസാഹിത്യകൃതികള്‍ - ഓലപ്പീലി , ഇളംചുണ്ടുകള്‍
  11. കാറ്റേ വാ , കടലേ വാ എന്ന കവിത രചിച്ചത് - ജി.ശങ്കരക്കുറുപ്പ്
  12. പ്രാവും കുട്ടിയും എന്ന കവിത എഴുതിയത് - ഉള്ളൂര്‍
  13. ഇന്ത്യാ ചരിത്രം കുട്ടികള്‍ക്ക് എന്ന ബാലസാഹിത്യകൃതി രചിച്ചത് - മാടമ്പ് കുഞ്ഞിക്കുട്ടന്‍
  14. പിറന്നാള്‍സമ്മാനം എന്ന ബാലസാഹിത്യനോവല്‍ രചിച്ചത് - കെ.ജി.രഘുനാഥ്
  15. കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ട ആദ്യ വിഞ്ജാനകോശം - പ്രഭാത്‌ബുക്സിന്റെ ബാലവിഞ്ജാനകോശം
  16. കൈനിക്കര കുമാരപിള്ള രചിച്ച ബാലസാഹിത്യകൃതികള്‍ - ബാലഹൃദയം , അച്ഛനെ കൊന്ന മകന്‍ , കെടാവിളക്കുകള്‍
  17. മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങള്‍ - യുറീക്ക, ശാസ്ത്രകേരളം , തളിര് , ബാലരമ , ബാലമംഗളം , ബാലഭൂമി , കളികുടുക്ക , പൂമ്പാറ്റ , മലര്‍വാടി , തത്തമ്മ , കുട്ടികളുടെ ദീപിക
  18. കാരൂരിന്റെ ചില ബാലസാഹിത്യകൃതികള്‍ - ആനക്കാരന്‍ , അഞ്ചു കടലാസ് , രാജകുമാരിയും ഭൂതവും
  19. മലയാളത്തിലെ ബാലസാഹിത്യകാരന്മാര്‍ - സുമംഗല , എം.എസ്.കുമാര്‍ , സിപ്പി പള്ളിപ്പുറം , കിളിമാനൂര്‍ വിശ്വംഭരന്‍ , .വിജയന്‍ , മാലി മാധവന്‍ നായര്‍ , പി.നരേന്ദ്രനാഥ് , ഏവൂര്‍ പരമേശ്വരന്‍ , മുഹമ്മ രമണന്‍
  20. കെ.സരള എന്ന തൂലികാനാമത്തില്‍ എം.ടി.കുട്ടികള്‍ക്കായി എഴുതിയ കൃതി - മാണിക്യക്കല്ല്
  21. കുട്ടികളുടെ ശാസ്ത്രമാമന്‍ എന്നറിയപ്പെടുന്ന ഗ്രന്ഥകാരന്‍ - എസ്.ശിവദാസ്‌
  22. തളിരിന്റെ പത്രാധിപര്‍ - സുഗതകുമാരി
  23. ലളിതാംബിക അന്തര്‍ജനത്തിന്റെ ബാലസാഹിത്യകൃതി - ഗോസായി പറഞ്ഞ കഥ
  24. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലമാസിക - തളിര്
  25. കുട്ടികള്‍ക്കായി മഹച്ചരിതമാല പ്രസിദ്ധീകരിച്ചത് - കൈരളി ചില്‍ഡ്രന്‍സ് ബുക്ക്‌ട്രസ്റ്റ്‌
  26. ഈസോപ്പ് കഥകളുടെ സമാഹാരം ആദ്യമായി തയ്യാറാക്കിയത്- പി.. ശങ്കര നാരായണന്‍
  27. കാക്കേ കാക്കേ കൂടെവിടെ...................... എന്ന കവിത രചിച്ചത് - ഉള്ളൂര്‍
  28. സാഹിത്യത്തിന്റെ ബാലപാഠങ്ങള്‍ രചിച്ചത് - എം.പി.തോമസ്‌
  29. ബാലഷേക്സ്പിയര്‍ എന്ന കൃതി ആരുടേതാണ്- പി.അനന്തന്‍ പിള്ള
  30. ബാലസാഹിത്യത്തെക്കുറിച്ചുള്ള അടിസ്ഥാനസിദ്ധാന്തങ്ങളടങ്ങിയ ബാലസാഹിത്യരചന എന്ന ലക്ഷണ ഗ്രന്ഥം രചിച്ചത് - കെ.എം.മാത്യു
  31. കുട്ടികള്‍ക്കായി ആദ്യമായി അഭിനയഗാനങ്ങള്‍ രചിച്ചത് - പാലാ നാരായണന്‍ നായര്‍
  32. കുട്ടികളുടെ നാടകവേദിയുടെ പ്രോത്സാഹനത്തിനു വേണ്ടി വെഞ്ഞാറമൂട്ടില്‍ കൊച്ചുനാരായണപിള്ള സ്ഥാപിച്ച സ്ഥാപനം - രംഗപ്രഭാത്‌
  33. ചെമ്മനംചാക്കോയുടെ ബാലസാഹിത്യകൃതി - ചക്കരമാമ്പഴം
  34. വിശ്വസാഹിത്യത്തെകുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന മുങ്ങികിട്ടിയ മുത്തുകള്‍ എന്ന കൃതി രചിച്ചത് - ഉഷാ എസ്.നായര്‍
  35. പി. കുഞ്ഞിരാമന്‍നായരുടെ ബാലകവിതാസമാഹാരം -ബാലഭൂതം
  36. ഉറൂബിന്റെ ബാലസാഹിത്യ കൃതികള്‍ - അങ്കവീരന്‍ , മല്ലനും മരണവും , അപ്പുവിന്റെ ലോകം
  37. കുട്ടികള്‍ക്കായി പഞ്ചതന്ത്രം പുനരാഖ്യാനം ചെയ്തത്- സുമംഗല
  38. കുട്ടികള്‍ക്കായി രാമായണം , ഭാരതം , ഭാഗവതം തുടങ്ങിയവ പുനരാഖ്യാനം ചെയ്തത്-മാലി മാധവന്‍നായര്‍
  39. ഉണ്ണിക്കുട്ടന്‍ എന്ന ബാലനെ കേന്ദ്രമാക്കി നന്ദനാര്‍ രചിച്ച മൂന്നു ബാലസാഹിത്യ കൃതികള്‍ - ഉണ്ണിക്കുട്ടന്റെ ഒരു ദിവസം , ഉണ്ണിക്കുട്ടന്‍ വളരുന്നു , ഉണ്ണിക്കുട്ടന്‍ സ്കൂളില്‍
  40. കുട്ടികള്‍ക്ക് കഥകളിയെ പരിചയപ്പെടുത്തുന്ന ഉണ്ണിക്കുട്ടനും കഥകളിയും എന്ന കൃതി രചിച്ചത് - ടി.കെ.ഡി.മുഴുപ്പിലങ്ങാട്
  41. കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനായി ശാസ്ത്രസാഹിത്യപരിഷത്ത് പുറപ്പെടുവിക്കുന്ന മാസികകള്‍ - യുറീക്ക , ശാസ്ത്രകേരളം
  42. എന്തുകൊണ്ട്?എന്തുകൊണ്ട് ?എന്തുകൊണ്ട് ?എങ്ങനെ ?എങ്ങനെ ?എങ്ങനെ ?എന്നീ പ്രസിദ്ധീകരണങ്ങള്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ചത് - ശാസ്ത്രസാഹിത്യപരിഷത്ത്
  43. കുട്ടികള്‍ക്കായി എഴുതപ്പെട്ട ഏക ലൈംഗിക വിജ്ഞാനഗ്രന്ഥം - അച്ഛാ ഞാന്‍ എവിടെ നിന്ന് വന്നു (മാത്യു വെല്ലൂര്‍ )
  44. സംശുദ്ധവും ആരോഗ്യകരവുമായ വിഷയങ്ങള്‍ അഞ്ഞൂറു പദ്യങ്ങളിലായി കുട്ടികള്‍ക്ക് വേണ്ടി സമാഹരിച്ച ഉള്ളൂര്‍ കൃതി - ദീപാവലി
  45. ബി.എം.സുഹറയുടെ ബാലസാഹിത്യകൃതികള്‍ - മലമുകളിലെ അപ്പൂപ്പന്‍ , തങ്കമോതിരം , കുട്ടികളുടെ അറബികഥകള്‍
  46. 'തൂവല്‍ മേലങ്കി ' എന്ന ബാലസാഹിത്യ നോവല്‍ രചിച്ചത് - ഉണ്ണികൃഷ്ണന്‍ പൂങ്കുന്നം

സിനിമ

 
  1. മലയാളത്തിലെ ആദ്യത്തെ ചിത്രം - വിഗതകുമാരന്‍
  2. മലയാളത്തിലെ രണ്ടാമത്തെ ചിത്രം - മാര്‍ത്താണ്ഡവര്‍മ്മ
  3. മലയാളത്തിലെ പ്രഥമ ശബ്ദചിത്രം - ബാലന്‍
  4. ബാലന്റെ സംവിധായകന്‍ - തമിഴ്നാട്ടുകാരനായ നൊട്ടാമണി
  5. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ - ഉദയ
  6. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി - ജെ.സി.ദാനിയേല്‍
  7. സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം - മാര്‍ത്താണ്ഡവര്‍മ്മ
  8. ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം - വെള്ളിനക്ഷത്രം
  9. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ – പി.രാംദാസ്‌ കഥാരചനയും സംവിധാനവും നിര്‍വഹിച്ച ' ന്യൂസ്‌പേപ്പര്‍ ബോയ്‌ '
  10. മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത് - ചങ്ങമ്പുഴയുടെ രമണന്‍
  11. എം.ടി.വാസുദേവന്‍നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം - മുറപ്പെണ്ണ്
  12. മഹാകവി കുമാരനാശാന്റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്റെ പേര് - കരുണ (സംവിധാനം കെ.തങ്കപ്പന്‍ )
  13. 1948 -ല്‍ റിലീസായ ' നിര്‍മ്മല ' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി - ജി.ശങ്കരക്കുറുപ്പ്‌
  14. പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം - ജ്ഞാനാംബിക
  15. രാമുകാര്യാട്ടും , പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ' നീലക്കുയില്‍ ' എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചയിതാവ്‌ - ഉറൂബ്
  16. ആദ്യമായി ഭരത് അവാര്‍ഡ്‌ ലഭിച്ച മലയാള ചലച്ചിത്രം - എം.ടി. കഥയും , തിരക്കഥയുംമെഴുതി സംവിധാനം ചെയ്ത നിര്‍മ്മാല്യം
  17. 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട് - പാട്ടുപാടി ഉറക്കാം ഞാന്‍
  18. പ്രസിഡന്റിന്റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം - രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍ '
  19. ' ഗുരു 'വിന്റെ തിരക്കഥാകൃത്തും സംവിധായകനും - ഡോ . രാജേന്ദ്രബാബുവും , രാജീവ്‌അഞ്ചലും
  20. ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം - ഗുരു
  21. ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം - കാഞ്ചനസീത
  22. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം - തച്ചോളി അമ്പു
  23. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം - പടയോട്ടം
  24. നെടുമുടിവേണു സംവിധാനംചെയ്ത സിനിമ – പൂരം
  25. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ - ഭരത്‌ഗോപി
  26. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി - ചിത്രലേഖ
  27. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്
  28. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ്‌ ഹിറ്റ്‌ സിനിമ – ജീവിതനൌക
  29. ഇന്ത്യയിലെ ആദ്യ 3D ചിത്രം - മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം - ജിജോ പുന്നൂസ്‌ )
  30. എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം - മുറപ്പെണ്ണ്‍ (കഥ, തിരക്കഥ , സംഭാഷണം )
  31. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ – ഭാര്‍ഗവീനിലയം (നീലവെളിച്ചം എന്ന സിനിമയെ അടിസ്ഥാനമാക്കി ) സംവിധാനം : . വിന്‍സെന്‍റ്
  32. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ – ഭഗവാന്‍
  33. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം - മതിലുകള്‍ (അടൂര്‍ )
  34. ചെമ്മീന്‍ ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്‍ - ഇസ്മായില്‍ മര്‍ച്ചന്റ്
  35. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം - ചിത്രമേള
  36. 1997-ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കുട്ടികളുടെ ചലച്ചിത്രമേളയില്‍ പ്രത്യേക ബഹുമതി നേടിയ ചിത്രം - അഭയം
  37. കേശവദേവിന്റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍ - കെ.എസ് .സേതുമാധവന്‍
  38. പി.ഭാസ്കരന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം - ചന്ദ്രിക
  39. അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം - കുമ്മാട്ടി ( സംവിധാനം - അരവിന്ദന്‍)
  40. പ്രേം നസീറിന്റെ ആദ്യ സിനിമ – മരുമകള്‍
  41. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം - ആത്മസഖി
  42. പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ – നവലോകം
  43. ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍ - വി.രാജകൃഷ്ണന്‍
  44. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ – നിഴലാട്ടം (നടി ഷീല )
  45. 1995 -ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്‌ - സിനിമാനടന്‍ മധു
  46. ടെറിട്ടോറിയില്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് കേണല്‍ പദവിയില്‍ 2009 ജൂലൈയില്‍ കമ്മിഷന്ഡ് ആയ മലയാള ചലച്ചിത്ര താരം - മോഹന്‍ലാല്‍
  47. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള 2009 ലെ ജോണ്‍ എബ്രഹാം പുരസ്ക്കാരം പങ്കിട്ട ചിത്രങ്ങള്‍ - ഭൂമിമലയാളം , ഹരിശ്ചന്ദ്രാസ് ഫാക്റ്ററി
  48. ഫീച്ചര്‍ , നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര് - ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഇന്ത്യ
  49. 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് -തമിഴ് നടന്‍ ശരത് കുമാര്‍
  50. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ – ഓ ഫാബി
  51. ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ – മൂന്നാമതൊരാള്‍
  52. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത് - രഞ്ജിത്ത്
  53. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം - കൊടിയേറ്റം
  54. ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍ - പി.ജെ.ആന്റണി
  55. ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയ മലയാളി - റസൂല്‍ പൂക്കുട്ടി ( സ്ലംഡോഗ് മില്യണയര്‍ )
  56. 'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത് - ഹരിഹരന്‍ (തിരക്കഥ എം.ടി.)
  57. യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009-ല്‍ പുറത്തിറങ്ങിയ സിനിമ – കേരള കഫെ (സംവിധാനം - രഞ്ജിത്ത് )
  58. മലയാളത്തിലെ ഒട്ടു മിക്ക നടീനടന്മാരും അഭിനയിച്ച മലയാള ചിതം - ട്വന്റി ട്വന്റി
  59. ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്‍ - സതീഷ്‌ മേനോന്‍
  60. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ ' യുടെ സംവിധായകന്‍ - മുരളീ മേനോന്‍
  61. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം - നിഴല്‍ക്കുത്ത്
  62. ഗുജറാത്ത്‌ കലാപത്തിന്റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര് - ടി.വി.ചന്ദ്രന്‍ ( തിരക്കഥ – ആര്യാടന്‍ ഷൗക്കത്ത് )
  63. 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള
    സംവിധായകന്‍ - രാജീവ്‌ അഞ്ചല്‍
  64. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ – ലൗഡ്‌ സ്പീക്കര്‍
  65. 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത് - ജോണ്‍ എബ്രഹാം
  66. 'ഓളവും തീരവും' സംവിധാനം ചെയ്തത് - പി.എന്‍ .മേനോന്‍
  67. ആദ്യത്തെ DTS സിനിമ – കാലാപാനി
  68. ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം - മില്ലേനിയം സ്റ്റാര്‍സ്‌
  69. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ – മകള്‍ക്ക്
  70. ഏറ്റവും കൂടുതല്‍ അവാര്‍ഡ്‌ നേടിയ സിനിമ – പിറവി (സംവിധാനം - ഷാജി എന്‍ കരുണ്‍ )
  71. മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് - ഉറൂബ് (സംവിധാനം - പി.ഭാസ്ക്കരന്‍ & രാമു കാര്യാട്ട് )
  72. ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത് - ടി.. വാസുദേവന്‍
  73. ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ ' ഡോക്യുമെന്ററി സംവിധാനം ചെയ്തത് - എം.എ റഹ്മാന്‍
  74. ഗോവന്‍ ചലച്ചിത്ര മേളയില്‍ 'ഗോള്‍ഡന്‍ ലാംപ്ട്രീ ' കരസ്ഥമാക്കിയ 'കേള്‍ക്കുന്നുണ്ടോ' എന്ന സിനിമസംവിധാനം ചെയ്തത് - ഗീതു മോഹന്‍ദാസ്‌
  75. കെ.പി.രാമനുണ്ണിയുടെ ' സൂഫിപറഞ്ഞകഥ ' അതേ പേരില്‍ സിനിമയാക്കിയത് - പ്രിയനന്ദന്‍
  76. IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് - കേശു (സംവിധാനം - ശിവന്‍ )
  77. ഫിലിം ടെക്നിക്‌ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് - എം.എം. വര്‍ക്കി
  78. 'വിധേയന്‍ ' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി - ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും
  79. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ച ചിത്രം - അച്ഛനും ബാപ്പയും
  80. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്‍ - ചിത് ചോര്‍ (ഹിന്ദി ) , മേഘസന്ദേശം (തെലുങ്ക്‌ )
  81. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി - വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
  82. തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത് - ഷാജി എന്‍ കരുണ്‍
  83. രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം - നിര്‍മ്മാല്യം
  84. രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യ മലയാള ചിത്രം - ചെമ്മീന്‍ (സംവിധാനം - രാമു കാര്യാട്ട്)
  85. പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ – കൊടിയേറ്റം (അടൂര്‍ )
  86. 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ് - സി.വി.ശ്രീരാമന്‍
  87. അറ്റ്‌ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം - എലിപ്പത്തായം
  88. ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാളസിനിമ - എലിപ്പത്തായം (അടൂര്‍ )
  89. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം - ചതുരംഗം
  90. 'വിഗതകുമാരനി'ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍ - നഷ്ടനായിക
  91. 'ചാപ്പ' ആരുടെ സിനിമയാണ് - പി..ബക്കര്‍
  92. മാധ്യമവിദഗ്ധനായ ശശികുമാറിന്റെ 'കായാതരണ്‍ ' എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ്- എന്‍ .എസ്. മാധവന്റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍ '