കലോത്സവത്തിന്റെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണ്ണ കപ്പ് ഇന്ന്‍ തൃശ്ശൂരില്‍ എത്തി.
രാവിലെ തൃശ്ശൂരിന്‍റെ അതിര്‍ത്തിയായ പെരുമ്പിലാവില്‍ കപ്പിന് ഊഷ്മളമായ സ്വികരണമാണ
ലഭിച്ചത്. മൂന്ന്‍ മണിയോടെ തൃശ്ശൂര്‍ നഗരത്തിലെത്തിയ ട്രോഫിക്ക് മേയര്‍ ശ്രീ. ഐ.പി.
പോളിന്റെയും എം.എല്‍..എ മാരുടേയും നേതൃത്വത്തില്‍ വന്‍ സ്വികരണം നല്‍കി. നിരവധി
വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ബാന്റ് മേളത്തിന്റെയും പരേഡുകളുടെയും അകമ്പടിയോടെ
കപ്പിനെ മോഡല്‍ ഗേള്‍സ് സ്കൂളില്‍ സ്വീകരിച്ചു.നഗരത്തിലെ സ്വീകരണത്തിന് ശേഷം സ്വര്‍ണ്ണകപ്പ്
ജില്ലാ ട്രെഷറിയില്‍ സൂക്ഷിക്കാനായി കൊണ്ടു പോയി.

ഗാലറി
തൃശ്ശൂര്‍:
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ജില്ലയുടെ
വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
16ന്2.30ന് വിദ്യാര്‍ത്ഥി കോര്‍ണറില്‍നിന്നും ഘോഷയാത്ര ആരംഭിക്കുമെന്ന് ഘോഷയാത്രാ ചെയര്‍മാന്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വരാജ് റൗണ്ടില്‍ പ്രവേശിച്ച് നായ്ക്കനാല്‍, നടുവിലാല്‍ വഴി കരുണാകരന്‍ നമ്പ്യാര്‍ റോഡിലേക്ക് പ്രവേശിച്ച് സമ്മേളനസ്ഥലമായ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ 4.30ഓടെ എത്തിച്ചേരും.
മുന്നിലായി പ്രചാരണവാഹനം, തൊട്ടുപിന്നിലായി അശ്വാരൂഢരായ എന്‍.സി.സി. കേഡറ്റുകള്‍, സ്‌കൂള്‍ ബാന്‍ഡ് എന്നിവയുണ്ടാകും.
തൃശ്ശൂരിന്റെ തനിമ തെളിയിക്കുന്ന പഞ്ചവാദ്യവും മുത്തുക്കുടകളും പുലിക്കളിയും ഇവയെ അനുഗമിക്കും. കാവടിവര്‍ണങ്ങളും കുട്ടികളുടെ മേളവും ഘോഷയാത്രയ്ക്ക് മഴവില്‍ഭാവങ്ങളൊരുക്കും. ഇവയ്‌ക്കൊപ്പം നിശ്ചലദൃശ്യങ്ങളും പ്ലോട്ടുകളും റോളര്‍ സ്‌കേറ്റിങ് പോലുള്ള സാഹസിക കലാകായികദൃശ്യങ്ങളും പങ്കുചേരും. വിശിഷ്ട വ്യക്തികളും അധ്യാപകരും ഘോഷയാത്രയില്‍ അണിചേരും.
ഘോഷയാത്രയിലെ മികച്ച നിശ്ചലദൃശ്യങ്ങള്‍, ബാന്‍ഡോടുകൂടിയ മാര്‍ച്ച്, കലാരൂപങ്ങള്‍, മേളങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും. സംഘാടകരായ കരോള്‍ ജോസ്, ജിമ്മി വര്‍ഗീസ്, മനോജ് വി., ജോര്‍ജ് പി.ടി. എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment