പാലക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള ഞായറാഴ്ച പാലക്കാട്ട് തുടങ്ങും.സ്‌കൂള്‍ ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഗണിതശാസ്ത്രമേള, സ്‌പെഷല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയമേള, വൊക്കേഷണല്‍ എക്‌സ്‌പോ-കരിയര്‍ മേള, സാമൂഹ്യശാസ്ത്രമേള എന്നിവയ്ക്കാണ് പാലക്കാട് വേദിയാകുന്നത്.എട്ടിന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്സില്‍ പതാകയുയര്‍ത്തും. 10.30ന് രജിസ്‌ട്രേഷന്‍. 2.30 ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് മേള ഉദ്ഘാടനംചെയ്യും.
പ്രവൃത്തിപരിചയമേള ബി.ഇ.എം.എച്ച്.എസ്.എസ്സിലും ശാസ്ത്രമേള മോയന്‍ എച്ച്.എസ്.എസ്സിലും നടക്കും. ഗണിതശാസ്ത്രമേള പി.എം.ജി.എച്ച്.എസ്.എസ്സിലും സാമൂഹ്യശാസ്ത്രമേള സെന്റ് സെബാസ്റ്റ്യന്‍ യു.പി. എസ്സിലുമാണ്. വൊക്കേഷണല്‍ എക്‌സ്‌പോയ്ക്ക് കോട്ടമൈതാനത്തും കരിയര്‍മേളയ്ക്ക് ടൗണ്‍ഹാളിലും ഒരുക്കങ്ങളായി.വിവിധമേളകളിലായി 8,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
വിപുലമായ സൗകര്യങ്ങളാണ് വിവിധവകുപ്പുകല്‍ ഒരുക്കിയിട്ടുള്ളത്. മത്സരവേദികളിലും താമസസൗകര്യം ഏര്‍പ്പെടുത്തിയ സ്‌കൂളുകളിലും ആരോഗ്യവകുപ്പ് എല്ലാസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സലിങ് ലഭ്യമാക്കും.
ശുദ്ധജവിതരണവും വൈദ്യുതിക്രമീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കും. വേദികളിലേക്കും താമസസ്ഥലങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി. പ്രത്യേക യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മോട്ടോര്‍വാഹനവകുപ്പിന്റെ സേവനവും ലഭ്യമാകും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് പ്‌ട്രോളിങ് നടത്തും. ശുചീകരണച്ചുമതല പാലക്കാട് നഗരസഭയ്ക്കാണ്. റെയില്‍വേ, സിവില്‍സപ്ലൈസ്, മില്‍മ, പൊതുമരാമത്ത് വകുപ്പുകളും സേവനങ്ങളുമായി ഉണ്ടാവും. വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യുവകുപ്പ് നേതൃത്വം നല്‍കും.

No comments:
Post a Comment