Friday 27 January 2012

ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു




ചെന്നൈ: കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് (75) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ രാത്രി 9.10-നാണ് അന്ത്യം സംഭവിച്ചത്.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് രോഗം വഷളായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മരണസമയത്ത് അടുത്ത ബന്ധുക്കള്‍ സമീപത്തുണ്ടായിരുന്നു.



കേരളത്തിലെ പതിനേഴാമത്തെ ഗവര്‍ണറായി കഴിഞ്ഞവര്‍ഷം ആഗസ്ത് 25-നാണ് അദ്ദേഹം സ്ഥാനമേറ്റത്. പുതുച്ചേരിയിലെ കാരൈക്കാല്‍ സ്വദേശിയായ അദ്ദേഹം മൂന്നുതവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. മൂന്നുതവണ ലോക് സഭാംഗവുമായി. 1991ല്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു. 2004ല്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി നിയോഗിക്കപ്പെട്ട അദ്ദേഹത്തെ 2010-ലാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്.

ഗവര്‍ണറോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഏഴുദിവസത്തെ ദുഖാചാരണം ആചരിക്കും. 

No comments:

Post a Comment