- തോമസ് ആൽവാ എഡിസൺ (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931) മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ്. ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനും ആയിരുന്നു അദ്ദേഹം. ഫോണോഗ്രാഫ്, വൈദ്യുത ബൾബ് തുടങ്ങി പ്രയോജനകരമായ അനേകം കണ്ടുപിടിത്തങ്ങൾ അദ്ദേഹത്തിൻറേതായിട്ടുണ്ട്. മെൻലോപാർക്കിലെ മാന്ത്രികൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.എഡിസന്റെ മൊഴികൾ
- ഒരു നല്ല ആശയം ഒരിക്കലും നശിക്കയില്ല. അതിനു യഥാർത്ഥത്തിൽ ജന്മം നൽകിയ വ്യക്തിക്ക് അതിന്റെ വെളിപ്പെടുത്തൽ സാധ്യമാക്കാൻ കഴിയാതെ മരിക്കേണ്ടി വന്നാലും പിന്നീടൊരിക്കൽ മറ്റൊരാളുടെ മനസ്സിൽ അതേ ആശയം തീർച്ചയായും ഉദിക്കും.
- എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ഉദ്ദേശ്യം ഇനിയും പരീക്ഷണം നടത്താനുള്ള പണം കണ്ടെത്തുക എന്നതാണ്.
- നമുക്കുള്ളിലുള്ള കഴിവുകളെ മുഴുവൻ നമുക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ഒരുപക്ഷേ നാം നമ്മെതന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തും.
- മനുഷ്യനെ കൊല്ലാനുള്ള ഒരു ആയുധവും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്
- പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനം, തൊണ്ണൂറ്റിയൊൻപതു ശതമാനം കഠിനാധ്വാനം.
Thursday, 8 December 2011
തോമസ് ആൽവ എഡിസൺ
Subscribe to:
Post Comments (Atom)
No comments:
Post a Comment