- ഈശ്വരനുണ്ടോ എന്ന് നമുക്ക് സംശയിക്കാം. പക്ഷെ കഷ്‌ടപ്പാടും വേദനയും ഉണ്ടെന്നതിൽ സംശയത്തിനവകാശമില്ല. ദു:ഖിക്കുന്നവരോട് കാരുണ്യം കാട്ടുമ്പോൾ തന്നെ ഈശ്വരവിശ്വാസമാണ് നാം പ്രകടിപ്പിക്കുന്നത്
- ഈ നിമിഷം മാത്രമാണ് യഥാർഥത്തിൽ നമ്മുടെ നിയന്ത്രണത്തിലുള്ളത്. ജീവിതം ഇവിടെ, ഈ നിമിഷത്തിലാണ്.
- എന്ത് അധർമം കണ്ടാലും പ്രതികരിക്കാതെ കൈയുംകെട്ടി നില്ക്കുന്നത് അതിലും വലിയ അധർമമാണ്.
- ഈശ്വരൻ സ്ത്രീയോ പുരുഷനോ എന്നുചോദിച്ചാൽ ഉത്തരം സ്ത്രീയും പുരുഷനുമല്ല, ‘അതാണ്’ എന്നാണ്. എന്നാൽ ഏതെങ്കിലും ഒരു ലിംഗം ഈശ്വരനു കല്പിക്കണമെന്നുണ്ടെങ്കിൽ ഈശ്വരൻ പുരുഷനേക്കാൾ ഏറെ സ്ത്രീയാണ്. കാരണം, സ്ത്രീയിൽ പുരുഷനുണ്ടെന്നുമാത്രമല്ല, മാതൃത്വമെന്ന ഈശ്വരീയഗുണം പുരുഷനേക്കാൾ അധികം സ്ത്രീയിലാണ് പ്രകാശിക്കുന്നത്.
- മറ്റുള്ളവരോട് കാരുണ്യം കാണിക്കാത്ത പ്രാർഥന കഴുകാത്ത പാത്രത്തിൽ പാലൊഴിക്കുന്നതു പോലെയാണ്.
- ദേഷ്യം രണ്ടുവശവും മൂർച്ചയുള്ള കത്തിപോലെയാണ്: ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും അപകടം ഉണ്ടാകും.
- ശാന്തിയും സമാധാനവും അവനവന്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയമാണ് സന്തോഷത്തിന്റെ അടിസ്ഥാനം.
- അറിവ് ബുദ്ധിയിൽ ഒതുങ്ങിയാൽ മാത്രം പോരാ,ഹൃദയത്തിൽ നിറയണം.
- അദ്വൈതം കാണാതെ പഠിക്കുവാനുള്ളതല്ല. ജീവിക്കുവാനുള്ളതാണ്. എങ്കിലേ അത് അനുഭവമാകൂ
- ഒരു കർമം ഹിംസയോ അഹിംസയോ എന്നു തീരുമാനിക്കേണ്ടത് ചെയ്യുന്ന പ്രവൃത്തി നോക്കിയല്ല. അതിന്റെ പിന്നിലെ മനോഭാവത്തെ അടിസ്ഥാനമാക്കിയാണ്.
- ലക്ഷ്യം ഭൗതികവിജയമോ ആത്മീയ ഉന്നതിയോ ആയിക്കൊള്ളട്ടെ, ഒരോരുത്തരും അനുഷ്ഠിക്കുന്ന ത്യാഗത്തിന്റെ ആഴമാണ് ജീവിതത്തെ സഫലതയിലെത്തിക്കുന്നത്.
Wednesday, 7 December 2011
മാതാ അമൃതാനന്ദമയിയുടെ വാക്കുകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment