Wednesday, 7 December 2011

കുമാരനാശാൻ


  1. അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
    ഹന്ത! നിർമിച്ചു ചെറുമകനെയും (ദുരവസ്ഥ).
  2. എത്തീടേണ്ടവയെത്തീടേണ്ട ദിശി ചെ
    ന്നെത്തും, തടുത്തിനൊരാൾ
    നിർത്തീടാൻ തുനിയേണ്ടഹോ! നിയതി ത
    ന്നുദ്ദേശ്യമുദ്ദാമമാം(വനമാല)
  3. ദൈവം പരന്റെ നുണ കേൾക്കുകയില്ല് (ഗ്രാമവൃകഷത്തിലെ കുയ്യിൽ)
  4. നിശ്ചയം നിജഭക്തൻ കേണിടുംദിക്കിലെത്തും
    സ്വചഛന്ദം സനേഹപരധീനകൾ ദേവതക്കൾ(മണിമാല)
  5. വിദായനിയതി , ദുസ്തരൗഘ, യാ
    നദിയെയെതിർത്തൊരു ജന്തു നീന്തുമോ?(ലീല)
  6. ഗുണികളൂഴിയിൽ നീണ്ടുവാഴാ(വീണപൂവ്)
  7. സത്യമോർക്കിൽ മരണമ്മുതലയ്ക്കു താ
    നുത്തമർക്കു തുടങ്ങുന്നു ജീവിതം.
    അത്തലില്ലവർക്കന്നുതൊട്ടൂഴിയി
    ലെത്തുകില്ല കളങ്കം യശസ്സിലും.(വനമാല)
  8. പ്രേമമാർന്ന ഗുരുവിൻ പ്രസാദമാം
    ക്ഷേമമൂലമിഹ ശിഷ്യലോകരിൽ(നളിനി)
  9. ശീലചേഷ്ടകൾപകർത്തീടുന്നതിന്നും വിദ്യാ
    മൂലതത്വങ്ങൾ ചൊല്ലും ഗുരുവിൽനിന്നു ബാലൻ(മണിമാല)
  10. പ്രജാഹിതച്ചരടിലേ
    പാവയല്ലോ നരാധിപൻ(ബാലരാമായണം

No comments:

Post a Comment