Tuesday 23 October 2012

മുടിയേറ്റ്


ഭദ്രകാളി ക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്തിവരുന്ന അനുഷ്ഠാനപരമായ കലാരൂപമാണ് മുടിയേറ്റ്. മുടിപ്പേച്ച്, കാളി-ദാരികകഥ എന്നീ പേരുകളും മുടിയേറ്റിനുണ്ട്. മുടിയേറ്റിന്‍െറ ദൃശ്യാവിഷ്കാരമാണ് കളമെഴുത്ത്. മുടിയേറ്റിന് അനുഷ്ഠാനാംശവും അഭിനയാംശവുമുണ്ട്. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നീ അഭിനയരീതികള്‍ ഏറ്റക്കുറച്ചിലുകളോടെ മുടിയേറ്റില്‍ കാണാം. കാളി-ദാരിക കഥയാണ് മുടിയേറ്റിന്‍െറ ഇതിവൃത്തം. ഇതിവൃത്തത്തെ 12 രംഗങ്ങളാക്കിയാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്. ശിവ-നാരദ സംവാദം, ദാരികന്‍െറ പുറപ്പാടും തിരനോട്ടവും, കാളിയുടെ രംഗപ്രവേശം, കാളിയുടെ തിരനോട്ടം, കോയിമ്പടാരുടെ രംഗപ്രവേശം, കാളി-ദാരിക പോരിനുവിളി, ദാനവേന്ദ്രന്‍െറ തിരനോട്ടവും ആട്ടവും, കൂളിയുടെ രംഗപ്രവേശം, കാളി-ദാരിക യുദ്ധം, കാളി-ദാരിക വാക്തര്‍ക്കം, ദാരികവധം, കാളിയുടെ അനുഗ്രഹം എന്നിങ്ങനെയാണ് രംഗവിഭജനം. മുടിയേറ്റിലെ പാട്ടുകള്‍ ആലപിക്കുന്നത് സോപാന സംഗീത ശൈലിയിലാണ്. ചെണ്ട, വീക്കന്‍ചെണ്ട, ചേങ്ങില, ഇലത്താളം, ശംഖ് എന്നിവയാണ് മുടിയേറ്റിലെ വാദ്യങ്ങള്‍.

No comments:

Post a Comment