IT ക്വിസ് -1
1. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ കമ്പനി പുറത്തിറക്കിയ ഓപറേറ്റിംഗ് സിസ്റ്റം?
2. സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'A Better India, A Better World' എന്ന പുസ്തകത്തിന്റെ രചയിതാവ്?
3. ഓണ്‍ലൈന്‍ സ്വതന്ത്ര സര്‍വ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ആരംഭിച്ച തിയ്യതി?
4. അമ്പത്തഞ്ചിന് മേല്‍ പ്രായമുള്ള മുതിര്‍ന്ന പൌരന്‍മാര്‍ക്കായി അവതരിപ്പിച്ച ഒരു ഇന്ത്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്?
5. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനര്‍ എന്ന ഖ്യാതി നേടിയ പെണ്‍കുട്ടി?
6. ഓപ്റ്റിക്കല്‍ ഫൈബറുകളുടെ ആവിര്‍ഭാവത്തിന് തിരികൊളുത്തിയ ആദ്യ ഗവേഷകന്‍ (നോബല്‍ സമ്മാന ജേതാവ്)?
7. മുള കൊണ്ട് മൌസും കീബോര്‍ഡും നിര്‍മ്മിച്ച കമ്പനി?
8. 'ഡോകോമോ' ഏത് ഭാഷയിലെ പദമാണ്? എന്താണ് അത് അര്‍ഥമാക്കുന്നത്?
9. കോരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളുടെയും ചരിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന സംവിധാനം?
10. സംസ്ഥാനത്ത് ഐ.ടി, ധന വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിയ SPARK^ന്റെ പൂര്‍ണ്ണ രൂപം?
ഉത്തരം
1. ആന്‍ഡ്രോയ്ഡ്
2. എന്‍.ആര്‍. നാരായണ മൂര്‍ത്തി
3. 21 ഡിസംബര്‍, 2001
4. verdurez.com
5. എട്ടാം വയസ്സില്‍ കോഴിക്കോട് പ്രസന്റേഷഷന്‍ സ്കൂളിന്റെ വെബ്സൈറ്റ് രൂപകല്‍പന ചെയ്ത ശ്രീലക്ഷ്മി സുരേഷ്.
6. ചാള്‍സ് കാവോ
7. അസൂസ്
8. ജപ്പാനീസ്, 'എല്ലായിടത്തും'
9. സ്കൂള്‍ വിക്കി (www.schoolwiki.in)
10. Service and Payroll Administrative Repository of Kerala
1. ആപ്പിള്‍ കമ്പനിയുടെ ഐപോഡ്, ഐപാഡ് എന്നീ ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്തതാര്?
2. ബ്ലോഗിലും വെബ്പേജുകളിലും പ്രസന്റേഷന്‍ സ്ലൈഡുകള്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്?
3. കേരളത്തില്‍ അപ്പര്‍ പ്രൈമറി തലത്തില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ICT) പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വര്‍ഷം?
4. മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന നെറ്റ്വര്‍ക്ക് കമ്പനി മാറുമ്പോഴും ഒരേ നമ്പര്‍ തന്നെ നിലനിര്‍ത്താന്‍ സാധ്യമാകുന്ന സംവിധാനം?
5. ഐ.ബി.എം കമ്പനിക്ക് കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തേക്ക് ഇറങ്ങാന്‍ പ്രേരണ നല്‍കിയ ശാസ്ത്രജ്ഞന്‍?
6. സാധാരണക്കാര്‍ക്ക് പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എലും ഇന്റലും ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി?
7. അടുത്ത കാലത്ത് ഏത് ഏഷ്യന്‍ രാജ്യത്താണ് ജിമെയിലിന് നിരോധമേര്‍പ്പെടുത്തിയത്?
8. പ്രശസ്ത ഇന്ത്യന്‍ ഐ.ടി സ്ഥാപനമായ HCL കമ്പനി സ്ഥാപിച്ചതാര്?
9. ഉന്നത പഠനത്തിനുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ സഹായകമായ വെബ്സൈറ്റ്?
10. ചിത്ര ഫയലുകളുടെ എക്സ്റ്റന്‍ഷനായ GIF^ന്റെ പൂര്‍ണ്ണ രൂപം?
ഉത്തരം
1. ജോനഥാന്‍ ഐവ്
2. www.slideshare.net
3. 2009
4. 'മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി'
5. കത്ത്ബെര്‍ട്ട് ഹര്‍ഡ്
6. മേരി മന്‍സില്‍ മേരാ കദം
7. ഇറാന്‍
8. ശിവ് നാടാര്‍
9. www.indiastudychannel.com
10. Graphic Interchange Format
1. ഡിജിറ്റല്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
2. 'സൈബര്‍ സ്പെയ്സ്' എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
3. ICQ എന്ന മെസഞ്ചര്‍ പ്രോഗ്രാം എന്ത് സൂചിപ്പിക്കുന്നു?
4. വിവരങ്ങള്‍ അയക്കുന്നതിനും റൌട്ടിംഗിനുമായി കസ്റ്റമൈസ് ചെയ്ത സോഫ്റ്റ്വെയറുകളും ഹാര്‍ഡ്വെയറുകളും സംയോജിക്കുന്ന നെറ്റ്വര്‍ക്കിംഗ് ഉപകരണം?
5. ഇന്റര്‍നെറ്റ് ടെലിഫോണിയോടൊപ്പം മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ സര്‍വീസുകളും ആപ്ളിക്കേഷനുകളും ഉപയോഗിക്കാവുന്ന ആപ്പിള്‍ കമ്പനിയുടെ ഐപാഡിനെപ്പോലുള്ള മറ്റൊരുപകരണം?
6. എല്‍.ജി. കമ്പനി പുറത്തിറക്കിയ നൂതന മൊബൈല്‍ ഫോണ്‍?
7. യൂട്യൂബ് പ്രവര്‍ത്തന സജ്ജമായ വര്‍ഷം?
8. വായിക്കാന്‍ പറ്റാതായ ടെക്സ്റ്റ് ഫയലുകളുടെ പേര്?
9. മീന്‍ പിടിത്തക്കാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ട വസ്ത്രം?
10. ഫോട്ടോ എഡിറ്റിംഗ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമാവുന്ന വെബ്സൈറ്റ്?
ഉത്തരം
1. ബെല്‍ ലബോറട്ടറിയിലെ ഗവേഷകനായ ജോര്‍ജ്ജ് സ്റ്റിബിറ്റ്സ്
2. വില്ല്യം ഗിബ്സണ്‍
3. I Seek You
4. റൌട്ടര്‍
5. ഓപണ്‍ പീക് കമ്പനിയുടെ 'ഓപണ്‍ടാബ്ലറ്റ് 7'
6. എല്‍.ജി കുക്കി പെപ് GD510
7. 2005
8. സൈഫര്‍ ടെക്സ്റ്റ് (Cipher Text)
9. ഫിഷിംഗ് വെസ്റ്റ്
10. www.picnic.com
1. ഒരേസമയം രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാവുന്ന തരത്തില്‍ 2008^ല്‍ സാംസംഗ് കമ്പനി പുറത്തിറക്കിയ മൊബൈല്‍ ഫോണ്‍?
2. മൊസില്ല ബ്രൌസറിന്റെ സോഴ്സ് കോഡ് ഉപയോഗിച്ച് ബ്ലോഗര്‍മാര്‍ക്കായി തയ്യാറാക്കിയ വെബ് ബ്രൌസര്‍ സംവിധാനം?
3. അനേകം തരം ഇന്റര്‍ഫേസുള്ള ഓപറേറ്റിംഗ് സിസ്റ്റം?
4. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന 20/20 റൂള്‍ എന്താണ്?
5. ഉപയോക്താവിന്റെ ആരോഗ്യ നില പരിശോധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ നല്‍കാന്‍ കഴിവുള്ള മൌസിന്റെ പേര്?
6. രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത താലൂക്ക് ഓഫീസ്?
7. ജോണ്‍ ടക്കി എന്ന ഐ.ടി. ചിന്തകന്‍ 1957^ല്‍ ഉപയോഗിച്ചതും പിന്നീട് കമ്പ്യൂട്ടര്‍ രംഗത്ത് ഏറെ പ്രശസ്തി നേടിയതുമായ പദം?
8. കമ്പ്യൂട്ടര്‍ ഉപയോക്താവിനെ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കെര്‍ണലുമായി ബന്ധിപ്പിക്കുന്ന ഭാഗം?
9. മൌസ് ഉപയോഗിച്ച് എത്ര തവണ ക്ലിക് നടത്തിയെന്ന് ഡിസ്പ്ലേ ചെയ്യാന്‍ കഴിയുന്ന സംവിധാനത്തിന്റെ പേര്?
10. തമിഴ്നാട് സര്‍ക്കാര്‍ ഐ.ടി ദിനം ആചരിക്കുന്നത് ഏത് ദിവസം? ആരുടെ നാമധേയത്തിലാണിത്?
ഉത്തരം
1. SCH - W599
2. Flock (www.flock.com)
3. ഗ്നു/ലിനക്സ്
4. മോണിറ്ററില്‍ നിന്ന് 20 ഇഞ്ച് മാറിയുള്ള ഇരിപ്പും 20 മിനിറ്റ് കഴിയുമ്പോള്‍ കുറച്ച് സമയം കണ്ണിന് റെസ്റ്റ് കൊടുക്കുകയും ചെയ്യുന്ന രീതി.
5. ഹാര്‍ട്ട് ബീറ്റ് മൌസ്
6. ഒറ്റപ്പാലം
7. സോഫ്റ്റ്വെയര്‍
8. ഷെല്‍
9. ക്ലിക് കൌണ്‍ മൌസ്
10. ഡിസംബര്‍ 22, ശ്രീനിവാസ രാമാനുജന്‍
1. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്ക്) നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം?
2. സി-ഡാക്ക് നിര്‍മ്മിച്ച സൈബര്‍ കുറ്റാന്വേഷണ സോഫ്റ്റ്വെയറിന്റെ പേര്?
3. ഇന്ത്യയിലെ ഇ-മെയിലുകളില്‍ ഇരുപത്തി എട്ടില്‍ ഒന്ന് വൈറസ് ഉള്‍ക്കൊണ്ടതാണെന്ന് പഠനം നടത്തിയ സ്ഥാപനം?
4. 2008-ലെ ഗിന്നസ് ലോക റിക്കാര്‍ഡ് ബുക്കില്‍ സ്ഥാനം നേടിയ മൊബൈല്‍ ഹാന്‍ഡ് സെറ്റ് കമ്പനി?
5. 'Connecting People' എന്ന സന്ദേശം ഏത് മൊബൈല്‍ കമ്പനിയുടെയുടേതാണ്?
6. മഹദ്വചനങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായകമായ വെബ്സൈറ്റ്?
7. പാട്ട് പ്ലേ ചെയ്യുന്നതോടൊപ്പം ഡാന്‍സ് ചെയ്യാന്‍ കഴിവുള്ള മ്യൂസിക് പ്ലേയര്‍?
8. കിടന്നുകൊണ്ട് ലാപ്ടോപ് ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേകം തയ്യാര്‍ ചെയ്ത സ്റ്റാന്‍ഡ് പുറത്തിറക്കിയ കമ്പനി?
9. കമ്പ്യൂട്ടര്‍ ലോകത്തെ സമ്പൂര്‍ണ്ണ നിലയിലുള്ള ആദ്യത്തെ വൈറസ്?
10. ഇന്ത്യയില്‍ ഏറ്റവും വേഗതയാര്‍ന്ന വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന വയര്‍ലെസ് ഓപറേറ്റര്‍ കമ്പനി?
ഉത്തരം
1. BOSS (ഭാരത് ഓപറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ്)
2. സൈബര്‍-ചെക്ക്
3. മെസ്സേജിംഗ് സെക്യൂരിറ്റി ആന്റ് മാനേജ്മെന്റ് സര്‍വീസ് സ്ഥാപനമായ 'മെസ്സേജ് ലാബ്സ്'.
4. സാംസംഗ്
5. നോക്കിയ
6. Saidwhat.co.uk
7. സോണിയുടെ 'സോണി റോളി'
8. Thanko
9. എല്‍ക് ക്ലോണര്‍
10. ടാറ്റാ ഇന്‍ഡികോം
1. കുട്ടികള്‍ക്കായി സിമൂര്‍ പാപ്പര്‍ട്ട് (Seymour Papert) വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ ഭാഷ?
2. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (IBM) എന്ന പ്രശസ്ത കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയുടെ സ്ഥാപകന്‍?
3. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം?
4. ആദ്യത്തെ മൈക്രോപ്രോസസ്സറായ ഇന്റല്‍ 4004 (1971) രൂപകല്‍പന ചെയ്തത് ആരെല്ലാം?
5. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ സൈബര്‍ ഫോറന്‍സിക് സോഫ്റ്റ്വെയര്‍?
6. വിന്‍ഡോസ് വിസ്റ്റയുടെ സോഴ്സ് കോഡ് എത്ര വരിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു?
7. പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്ന പദം ലോകത്തിന് സംഭാവന ചെയ്ത വ്യക്തി?
8. ലിനക്സിനെസ്സംബന്ധിച്ച് സമഗ്രമായ വിവരങ്ങളും ലിങ്കുകളും നല്‍കുന്ന പ്രമുഖ വെബ്സൈറ്റ്?
9. ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിലുപയോഗിക്കുന്ന 'GNOME' ഡെസ്ക്ക് ടോപ്പിന്റെ പൂര്‍ണ്ണ രൂപം?
10. പ്രശസ്ത ഗ്രാഫിക് സോഫ്റ്റ്വെയറായ XPaint ഡൌണ്‍ലോഡ് ചെയ്യുന്നതിന് സഹായകമായ വെബ്സൈറ്റ്?
ഉത്തരം
1. ലോഗോ (Logo)
2. ഹെര്‍മന്‍ ഹോളരിത്
3. ഡിസംബര്‍ 2
4. മാര്‍ഡിയന്‍ എഡ്വേര്‍ഡ് ടെഡ് ഹോഫ്, സ്റ്റാന്‍ലി മേസര്‍, ഫെഡറിക്കോ ഫാറ്റന്‍
5. സൈബര്‍ ചെക്ക് സ്യൂട്ട്
6. 5 കോടി
7. എഡ്വേര്‍ഡ് റോബര്‍ട്ട് എന്ന ജോര്‍ജ്ജിയന്‍ ഡോക്ടര്‍
8. http://linux.org
9. GNU NETWORK OBJECT MODEL ENVIRONMENT
10. http://packages.debian.org/unstable/graphics
1. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം?
2. ഏലത്തിന്റെ 'ഇ^ലേലം' തുടങ്ങിയ തമിഴ്നാട്ടിലെ നഗരം?
3. ഇന്റര്‍നെറ്റിലൂടെ റിലീസായ ആദ്യത്തെ ഇന്ത്യന്‍ സിനിമ?
4. സൈബര്‍ ഗ്രാമീണ്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനം?
5. ഇന്ത്യയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപിതമായത് എവിടെ?
6. ആപ്പിള്‍ കമ്പനി 2008 ജൂലൈയില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ എറ്റവും പുതിയ മൊബൈല്‍ ഫോണ്‍?
7. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് സഹായകമായ ഫര്‍ണീച്ചറുകളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
8. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപറേറ്റിംഗ് സിസ്റ്റം?
9. ഇന്ത്യയിലെ ആദ്യത്തെ വ്യാവസായിക ഐ.ടി. നെറ്റ്വര്‍ക്ക്?
10. സ്മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഓപറേറ്റിംഗ് സിസ്റ്റം?
ഉത്തരം
1. 1975
2. ബോഡിനായക്കനൂര്‍
3. വിവാഹ്
4. ആന്ധ്രാപ്രദേശ്
5. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (1956)
6. ഐഫോണ്‍
7. എര്‍ഗണോമിക്സ്
8. ആന്‍ഡ്രോയിഡ് (Android)
9. ഇന്തോനെറ്റ്
10. വിന്‍ഡോസ് മൊബൈല്‍
2. ഏലത്തിന്റെ 'ഇ^ലേലം' തുടങ്ങിയ തമിഴ്നാട്ടിലെ നഗരം?
3. ഇന്റര്‍നെറ്റിലൂടെ റിലീസായ ആദ്യത്തെ ഇന്ത്യന്‍ സിനിമ?
4. സൈബര്‍ ഗ്രാമീണ്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനം?
5. ഇന്ത്യയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപിതമായത് എവിടെ?
6. ആപ്പിള്‍ കമ്പനി 2008 ജൂലൈയില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ എറ്റവും പുതിയ മൊബൈല്‍ ഫോണ്‍?
7. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് സഹായകമായ ഫര്‍ണീച്ചറുകളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
8. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപറേറ്റിംഗ് സിസ്റ്റം?
9. ഇന്ത്യയിലെ ആദ്യത്തെ വ്യാവസായിക ഐ.ടി. നെറ്റ്വര്‍ക്ക്?
10. സ്മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഓപറേറ്റിംഗ് സിസ്റ്റം?
ഉത്തരം
1. 1975
2. ബോഡിനായക്കനൂര്‍
3. വിവാഹ്
4. ആന്ധ്രാപ്രദേശ്
5. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (1956)
6. ഐഫോണ്‍
7. എര്‍ഗണോമിക്സ്
8. ആന്‍ഡ്രോയിഡ് (Android)
9. ഇന്തോനെറ്റ്
10. വിന്‍ഡോസ് മൊബൈല്‍
THANK YOU SIR....WAITING FOR MORE QUESTIONS
ReplyDeletethank you
DeleteThis so useful
DeleteBut add more
EXPECTING MORE SIR
ReplyDeleteFor IT Quiz questions.. log on to http://briteit.blogspot.in
ReplyDeleteit is too short
ReplyDeletePlease add more questions and answers
ReplyDelete