Saturday, 17 August 2013

കാര്‍ഷിക സംസ്‌കാരം കുട്ടികളില്‍ വളര്‍ത്തുന്നതിഌം കൃഷി രീതികള്‍ നേരിട്ട്‌ മനസ്സിലാക്കുന്നതിഌം വേണ്ടി കാര്‍ഷിക ദിനത്തില്‍ പി.കെ.എം.എ.യു.പി. സ്‌കൂളില്‍ നിന്നും ശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരു പഠനയാത്ര നടത്തി.

 അലങ്കാര മത്സ്യകൃഷി 
അലങ്കാര മത്സ്യകൃഷിയെക്കുറിച്ച്‌ നേരില്‍ കണ്ട്‌ മനസ്സിലാക്കുന്നതിന്‌ വേണ്ടി എസ്‌.. എന്‍ കോളേജ്‌ റിട്ടയേര്‍ഡ്‌ പ്രാഫസര്‍ ശിവരാജന്‍ സാറിന്റെ മലക്കുളംപുള്ളോട്‌ ഐശ്വര്യ അക്വേറിയം സന്ദര്‍ശിച്ചു.
 റിട്ടയേര്‍ഡ്‌  പ്രാഫസര്‍ ശിവരാജന്‍ സാര്‍ 
 വിവിധ തരം അലങ്കാര മത്സ്യങ്ങളുടെ പ്രജനനം, വളര്‍ത്തല്‍, വിപണനം എന്നിവയെ കുറിച്ച്‌ പ്രഫസര്‍ ക്ലാസെടുത്തു. കുട്ടികളുമായി അഭിമുഖവും സംശയനിവാരണവും നടത്തി. കുട്ടികളില്‍ വിജ്ഞാനവും കൗതുകവും ഉണര്‍ത്തി. 
നാല്‍പത്തിയെട്ടോളം ഇനങ്ങള്‍ മത്സ്യങ്ങള്‍ സാറിന്റെ അക്വേറിയത്തില്‍ വളര്‍ത്തുന്നുണ്ട്‌. പ്രധാനമായും ഗപ്പി, പ്ലാറ്റി, മോളി, മികിമൗസ്‌, ഗോള്‍ഡ്‌ ഫിഷ്‌, നിയോണ്‍ ഗൗരാമി, കോഴികാര്‍പ്പ്‌, ഏയ്‌ഞ്ചല്‍ ഫിഷ്‌ എന്നിവയുടെ വലിയ ശേഖരം തന്നെ അദ്ദേഹത്തിന്റെ ഫാമില്‍ കാണാം. 
ഇത്‌ കൂടാതെ മുന്നൂറോളം ഔഷധ സസ്യങ്ങളുടെയും അപൂര്‍വ്വ ചെടിയായ സോമലത പോലെയുള്ള സസ്യങ്ങളും കാണാന്‍ കഴിഞ്ഞു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പുത്തഌണര്‍വ്‌ ശിവരാജന്‍ സാറിന്റെ തോട്ടത്തില്‍ നിന്നും അഌഭവപ്പെട്ടു
ബഡ്ഡിങ്‌, ഗ്രാഫ്‌റ്റിംഗ്‌, ലെയറിങ്‌ 
ഏഴാം തരത്തിലെ അടിസ്ഥാന ശാസ്‌ത്രത്തിലെ പച്ചയാം വിരിപ്പ്‌ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ബഡ്ഡിങ്‌, ഗ്രാഫ്‌റ്റിംഗ്‌, ലെയറിങ്‌ എന്നീ വിഷയവുമായി യുവകര്‍ഷകനായ നെന്മാറകയറാടി പെരുമാങ്കോട്‌ മോഹന്‍ദാസേട്ടന്റെ വീട്ടില്‍ ഞങ്ങള്‍ എത്തി. അദ്ദേഹത്തിന്റെ പച്ചനിറഞ്ഞ കൃഷിത്തോട്ടം കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക്‌ വളരെ സന്തോഷമായി. 

ഗ്രാഫ്‌റ്റിംഗ്‌ (കമ്പ്‌ ഒട്ടിക്കല്‍)) )0 ) 
ഗ്രാഫ്‌റ്റിങിനെ കുറിച്ച്‌ കുട്ടികള്‍ക്ക്‌ ഒരു ചെറുവിവരണം ആദ്യം അദ്ദേഹം നല്‍കി. ശിഖരങ്ങള്‍ ഒട്ടിക്കുന്ന പ്രവര്‍ത്തനമാണ്‌ ഗ്രാഫ്‌റ്റിങെന്നും ഒട്ടിക്കുന്ന ശിഖരത്തെ ഒട്ടുകമ്പ്‌ (സയണ്‍)) എന്നും പറഞ്ഞു. 
അദ്ദേഹം ഒരു ജാതിയുടെ തൈ കാണിച്ച്‌ തന്നു. ഇതിന്റെ ചുവട്ടില്‍ നിന്നും 10.സെ.മീ ഉയരത്തിഌള്ളില്‍ 3.5 സെ.മീ. നീളത്തില്‍ തൊലി അല്‍പം തടിയോടുകൂടി ചെത്തി നീക്കി. പിന്നീട്‌ വലിയ ജാതി മരത്തിന്റെ കൊമ്പിന്റെ അഗ്രഭാഗത്ത്‌ നിന്നും 15 സെ.മീ. ചുവട്ടിലായി തടിയോട്‌ കൂടി ഇതിന്റെയും തൊലിചെത്തി നീക്കി. പിന്നീട്‌ രണ്ടു മുറിപാടുകളും ചേര്‍ത്ത്‌ വെച്ച്‌ ചാക്ക്‌ നൂല്‍ ഉപയോഗിച്ച്‌ വരിഞ്ഞ്‌ മുറുക്കി കെട്ടി. 
ഒട്ടിക്കുന്ന ചെടികളെ ദിവസവും നനക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു മാസം കഴിയുമ്പോള്‍ കെട്ടിഌമുകളിലായി ജാതിതൈയുടെ മുകളിലേക്ക്‌ വരുന്ന ഭാഗം അല്‍പം മുറിക്കാഌം ഒരു മാസവും കൂടി കഴിഞ്ഞ്‌ ഈ ഭാഗം പൂര്‍ണ്ണമായും മുറിച്ച്‌ മാറ്റാഌം നിര്‍ദ്ദേശിച്ചു. ഇതുപോലെ വലിയ ജാതിയുടെ കമ്പും ഘട്ടം ഘട്ടമായി മുറിച്ചുമാറ്റാഌം പറഞ്ഞു. ഇതുപോലെ മാവ്‌, സപ്പോട്ട, പേര എന്നിവയിലും വ്യാപകമായി ഗ്രാഫ്‌റ്റിങ്‌ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളും അധ്യാപകരും ഇത്‌ അല്‍ഭുതത്തോടുകൂടി നോക്കി മനസ്സിലാക്കി. 

ബഡ്ഡിങ്‌ (മുകുളം ഒട്ടിക്കല്‍) )
 ബഡ്ഡിങിനെ കുറിച്ച്‌ മോഹന്‍ദാസേട്ടന്‍ ഒരു ചെറുവിവരണം ആദ്യം നല്‍കി. ചെടിയില്‍ നിന്നെടുത്ത മുകുളം അതേ വര്‍ഗത്തില്‍പ്പെട്ട മറ്റൊരു ചെടിയില്‍ ഒട്ടിക്കുന്ന രീതിയാണ്‌ ബഡ്ഡിങ്‌. നാല്‌ വര്‍ഷം പ്രായമായ ജാതി അദ്ദേഹം കാണിച്ചു തന്നു. ആ തൈയില്‍ നന്നായി കായ്‌ക്കുന്ന പത്ത്‌ വര്‍ഷം പ്രായമായ ജാതി തൈയില്‍ നിന്നും മുകുളം എടുത്ത്‌ ഈ തൈയില്‍ ചതുരാകൃതിയില്‍ കത്തി ഉപയോഗിച്ച്‌ ഒരു കീറല്‍ ഉണ്ടാക്കി. പിന്നീട്‌ കീറലിലെ തൊലി അല്‌പം വിടര്‍ത്തി മുകുളം അടര്‍ത്തി കീറലില്‍ വച്ച്‌ ചുറ്റിക്കെട്ടി. പ്ലാസ്റ്റിക്‌ നാട കൊണ്ട്‌ മുറിക്കി കെട്ടുന്നു. രണ്ടു മാസം കഴിഞ്ഞാല്‍ നാട അഴിച്ച്‌ മുകുളം തടിയോട്‌ കൂടി ഒട്ടിപ്പിടിക്കുമെന്ന്‌ അദ്ദേഹം വിശദീകരിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ബഡ്ഡിങിനെ കുറിച്ചുള്ള മറ്റു സംശയങ്ങളും പങ്കുവെച്ചു.

ലെയറിങ്‌ (പതിവയ്‌ക്കല്‍ ) 
ഗ്രാഫ്‌റ്റിങും ബഡ്ഡിങും കഴിഞ്ഞ്‌ ഞങ്ങള്‍ മോഹന്‍ദാസേട്ടന്റെ വീടിന്റെ മുറ്റത്ത്‌ പരന്ന്‌ പന്തലിച്ച്‌ കിടക്കുന്ന പേരയ്‌ക്ക മരത്തിന്റെ ചുവട്ടില്‍ എത്തി. അദ്ദേഹം മരത്തില്‍ നിന്നും എല്ലാ കുട്ടികള്‍ക്കും പേരയ്‌ക്ക വലിച്ച്‌ തന്നു. അതിന്റെ രുചി മനസ്സില്‍ നിന്നും ഇപ്പോഴും മായ്‌ഞ്ഞിട്ടില്ല. അത്രക്കും മധുരമുള്ള കായ്‌കള്‍ നല്‍കുന്ന ഒരു നല്ല ഇനമായിരുന്നു ഈ പേരയ്‌ക്ക. പാലക്കാടിന്റെ കിഴക്കന്‍ മേഘലകളില്‍ പേരയ്‌കക്ക്‌ വിളിച്ചിരുന്നത്‌ കൊയ്യാക്ക എന്നാണ്‌. ഈ കൊയ്യാക്കതൈ കുട്ടികളുടെ വീട്ടില്‍ എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന്‌ അദ്ദേഹം വിശദീകരിച്ചുകൊടുത്തു. പച്ചനിറം മാറി മൂപ്പൂള്ള കമ്പ്‌ ഞങ്ങള്‍ക്ക്‌ കാണിച്ചു തന്നു. ഈ കമ്പിന്റെ ചുവട്ടില്‍ നിന്നും അല്‍പം മുകളിലായി 3 സെ.മീ. വീതിയില്‍ തടിക്ക്‌ ചതവോ മുറിവോ പറ്റാതെ തൊലി വളയരൂപത്തില്‍ നീക്കം ചെയ്‌തു. തൊട്ടടുത്തുള്ള മതിലില്‍ നിന്നും കുറച്ച്‌ പായല്‍ ചുരണ്ടി എടുത്ത്‌ ആമുറിവില്‍ ചേര്‍ത്ത്‌ വെച്ച്‌ പ്ലാസ്റ്റിക്‌ കവറുകൊണ്ട്‌ വരിഞ്ഞു മുറിക്കി കെട്ടി. രണ്ടു മാസം കഴിയോമ്പോള്‍ വേര്‌ പിടിക്കുമെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വേരുകള്‍ ഉണ്ടാകുമ്പോള്‍ മുറിച്ചുമാറ്റി കുറച്ച്‌ കാലം ചട്ടിയില്‍ വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ലെയറിങ്‌ ചെയ്‌താല്‍ മാതൃസസ്യത്തിന്റെ അതേ ഗുണമുള്ള ചെടികള്‍ വീട്ടില്‍ വളര്‍ത്താന്‍ കഴിയുമെന്ന്‌ അദ്ദേഹം വിശദീകരിച്ചു.
 

1 comment:

  1. ഇത്രയും വിശദമായ ഒരു ബ്ലോഗിൽ ആരും കമന്റെഴുതിയില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. ഞാനേതായാലും ഇതെന്റെ അടുക്കളത്തോട്ടം എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നു.

    ReplyDelete