Monday 22 April 2013

ഏപ്രില്‍ 22 ഭൗമദിനം

കടുത്ത ചൂടില്‍ കേരളം ഉരുകുന്ന വേളയിലാണ് ഒരു ഏപ്രില്‍22 ലോക ഭൗമദിനം കടന്നുവരുന്നത്. കുന്നും മലകളും ഇടിച്ചു നിരത്തിയും വയലും കുളങ്ങളും നികത്തിയും വറുതിയെ വിളിച്ചു വരുത്തിയ മലയാളിക്ക് മാറി ചിന്തിച്ചു തുടങ്ങുവാനുള്ള പ്രേരണയാകേണ്ട ദിനം. പാഠങ്ങള്‍ പലതായിട്ടും നമ്മുടെ മണ്ണില്‍ എവിടെ എന്തൊക്കെ ചെയ്യാം, ചെയ്തു കൂടെന്ന് പറയാന്‍ കേരളം ഇതുവരെ ഒരു ഭൗമനയത്തിന് വരെ രൂപം നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. തുടര്‍ന്ന് ഇത് ലോകമങ്ങും ആചരിക്കുകയായിരുന്നു. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളുടെ ഏക ആവസസ്ഥലമായ ഭൂമിയെ സംരക്ഷിക്കേണ്ട പ്രാധാന്യം തന്നെയാണ് ഭൗമദിനം ഓര്‍മ്മിക്കുന്നത് അതിനാല്‍ അടുത്ത തലമുറയ്ക്കും കൂടി കരുതേണ്ട ഈ ഭൂമിയിലെ വിഭവങ്ങള്‍ നാം കത്തുവയ്ക്കണം.
ലോകത്ത് എര്‍ത്ത് ഡേ നെറ്റ്വര്‍ക്ക് എന്ന സംഘടനയുടെ പേരിലാണ് ഭൗമദിനം ആചരിക്കുന്നത്. കാലവസ്ഥ വ്യതിയാനം തന്നെയാണ് ഇത്തവണത്തെ ഭൗമദിനത്തിന്റെ സന്ദേശം. ഇതിനായി കാലവസ്ഥ വ്യതിയാനത്തിന് എതിരായ ഫോട്ടോകള്‍ ഇവരുടെ സൈറ്റില്‍ പോസ്റ്റ് ചെയ്യാം. ആഗോള താപനം അടക്കമുളള കാലവസ്ഥ വ്യതിയാനത്തിന് വഴിവെയ്ക്കുന്ന ഘടകങ്ങളെ തടയാനും ഭൗമദിനത്തില്‍ പ്രതിഞ്ജ എടുക്കേണ്ടിയിരിക്കുന്നു.

ഭൗമദിനത്തിന്റെ ആഗോള സൈറ്റ് സന്ദര്‍ശിക്കുക

No comments:

Post a Comment