Tuesday 26 February 2013

പി.എസ്.എല്‍.വി സി20 വിജയകരമായി വിക്ഷേപിച്ചു.


ഇന്ത്യഫ്രഞ്ച് സംയുക്ത സംരംഭമായ സരള്‍ ഉള്‍പ്പടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി20 വിജയകരമായി വിക്ഷേപിച്ചു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 6.01നായിരുന്നു വിക്ഷേപണം. ഉപഗ്രഹങ്ങളെ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ 785 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച് പി.എസ്.എല്‍.വി അതിന്റെ 101 ാം ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു.
സരളിനോടൊപ്പം ഓസ്ട്രിയയുടെ യൂനിെ്രെബറ്റ്, െ്രെബറ്റ്, ഡെന്മാര്‍ക്കിന്റെ എ.എ. യു. സാറ്റ്3, ബ്രിട്ടന്റെ സ്ട്രാന്റ്, കാനഡയുടെ മിനി സാറ്റലൈറ്റായ സഫയര്‍, മൈക്രോ സാറ്റലൈറ്റ് നിയോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി. സി ഭ്രമണപഥത്തിലെത്തിച്ചത്.
410 കിലോ ഭാരമുള്ള സരളിന്റെ പേലോഡുകള്‍ അര്‍ഗോസ്, ആള്‍ട്ടിഗ എന്നിവയാണ്. സമുദ്ര ഗവേഷണം, സമുദ്രാധിഷ്ടിത കാലാവസ്ഥാ നിരീക്ഷണം, ഭൂമി ഗവേഷണം തുടങ്ങിയവയാണ് സരളിന്റെ ലക്ഷ്യങ്ങള്‍. സുനാമി, ചുഴലിക്കാറ്റ്, തുടങ്ങിയ ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും തിരമാലകളുടെ സ്വഭാവം വരെ നിശ്ചയിക്കുന്നതിനുള്ള ഏറ്റവും നൂതനമായ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2007 ഫിബ്രവരി 23നാണ് സരള്‍മിഷന്‍ ഒപ്പുവെച്ചത്. 12.12.12ന് സരള്‍ വിക്ഷേപിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിക്ഷേപണം നീട്ടുകയായിരുന്നു.

No comments:

Post a Comment