Monday 21 January 2013

സ്‌കൂള്‍ കലോത്സവം: ഏഴാമതും കോഴിക്കോട്‌...........



മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും കോഴിക്കോട് കിരീടം ചൂടി. കലോത്സവത്തിന്റെ ചരിത്രത്തില്‍ ഇത് കോഴിക്കോടിന്റെ പതിനാലാം കിരീടമാണ്. 912 പോയന്റാണ് കോഴിക്കോടിന്റെ സമ്പാദ്യം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിന് 414 ഉം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 498 ഉം പോയന്റാണ് കോഴിക്കോടിനുള്ളത്.

900 പോയന്റോടെ തൃശൂര്‍ രണ്ടാം സ്ഥാനം നേടി. അവര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 414 ഉം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 286 ഉം പോയന്റാണുള്ളത്. ആതിഥേയരായ മലപ്പുറം 881 പോയന്റോടെ മൂന്നാം സ്ഥാനത്തെത്തി.

പാലക്കാട് (870), കണ്ണൂര്‍ (867), എറണാകുളം (859), കോട്ടയം (820) തിരുവനന്തപുരം (801), ആലപ്പുഴ (796), കാസര്‍ക്കോട് (770), കൊല്ലം (769), വയനാട് (739), പത്തനംതിട്ട (707), ഇടുക്കി (671) എന്നീ നിലകളിലാണ് മറ്റു ജില്ലകള്‍.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടും തൃശ്ശൂരും 414 പോയന്റുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. 404 പോയന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 402 പോയന്റു നേചി മലപ്പുറം മൂന്നാം സ്ഥാനത്തുമെത്തി. 

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോടിന് 498 ഉം തൃശ്ശൂരിന് 486 പോയന്റും മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 479 പോയന്റുമാണുള്ളത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80 പോയന്റോടെ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ്. ഒന്നാം സ്ഥാനം നേടി. 62 പോയന്റുകളുമായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗയും ഇടുക്കി കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസുമാണ് രണ്ടാം സ്ഥാനത്ത്. 

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി 123 പോയന്റോടെ ജേതാക്കളായി. 108 പോയന്റുള്ള ഇടുക്കി കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ് രണ്ടാം സ്ഥാനത്താണ്.

No comments:

Post a Comment