Thursday 15 November 2012

വിദ്യാലയ ആരോഗ്യ പദ്ധതി മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും



തിരുവനന്തപുരം: വിദ്യാലയ ആരോഗ്യ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 14) ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു .

 വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ആരോഗ്യതാരകം വീഡിയോ ഫെസ്റ്- 2012 ന്റെ ഭാഗമായുള്ള ഡോകുമെന്ററി നിര്‍മ്മാണ ഉത്ഘാടനം ക്ലാപ്പ് അടിച്ചു കൊണ്ടു നിര്‍വഹിച്ചു . 

കേരളത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ആരോഗ്യ സംബന്ധിയായ തിരക്കഥകള്‍ ക്ഷണിക്കുകയും അവയില്‍ നിന്നും മികച്ച തിരക്കഥകള്‍ ലഘു ചിത്രം ആയി നിര്‍മ്മിക്കാന്‍ ഉള്ള സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും ഇങ്ങനെ നിര്‍മ്മിക്കുന്ന ലഘു ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ കുട്ടികളെയും പൊതു ജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിനും ഉപയോഗിക്കും.

 ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി 3300 സ്കൂളുകളില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 13763 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്ന ഈ പദ്ധതിയുടെ പ്രയോജനം 48 ലക്ഷത്തോളം കുട്ടികള്‍ക്ക് ലഭിക്കും. ചികിത്സ സേവനം, പ്രതിരോധ പ്രവര്‍ത്തനം, ആരോഗ്യ വിദ്യാഭ്യാസം, സ്കൂള്‍ ഹെല്‍ത്ത് ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍, വിവരശേഖരണം, എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.

No comments:

Post a Comment