Tuesday 23 October 2012

ചവിട്ടു നാടകം

യൂറോപ്പില്‍ പ്രചാരത്തിലുള്ള 'ഓപ്പെറ' എന്ന സംഗീതനാടകത്തിണ്റ്റെ പകര്‍പ്പാണ്‌ ചവിട്ടു നാടകം.കഥകളിയിലെ ചില പ്രത്യേകതകളും ചവിട്ടുനാടകത്തിനുണ്ട്‌.കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പലപ്പുഴ വരേയുള്ള ക്രൈസ്തവര്‍ക്കിടയില്‍ ഒരു കാലത്ത്‌ പ്രചാരത്തിലിരുന്ന കലാരൂപമാണിത്‌.വീരരസപ്രധാനമാണ്‌ ചവിട്ടുനാടകത്തിലെ കഥകള്‍.ബൈബിളില്‍ നിന്നോ ചരിത്രത്തില്‍നിന്നോ ഉള്ള കഥകളാണ്‌ ചവിട്ടു നാടകത്തില്‍ പ്രധാനം.'കാറല്‍ മാന്‍ നാടക'മാണ്‌ ഇവയില്‍ ഏറ്റവും പ്രശസ്തം.തുര്‍ക്കികള്‍ക്കെതിരെ കുരിശുയുദ്ധം നടത്തിയ കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ കഥയാണിത്‌.കളരികെട്ടിയാണ്‌ ചവിട്ടുനാടക പരിശീലനം.ഗുരുവിനെ 'അണ്ണാവി' എന്നു വിളിക്കുന്നു.കഥയേക്കാള്‍ മുമ്പേ പഠിപ്പിക്കുന്നത്‌ ആയുധാഭ്യാസങ്ങളാണ്‌.ചവിട്ടുനാടകത്തില്‍ പാട്ടുകളാണ്‌ കൂടുതല്‍.പാട്ടുപാടി ചുവടുവച്ച്‌ അഭ്യസിക്കുന്നതിന്‌ ചൊല്ലിയാട്ടം എന്നാണ്‌ പറയുക.സംഗീതം,അഭിനയം,നൃത്തം,സംഭാഷണം,താളമേളങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്നതാണ്‌ ചവിട്ടു നാടകം.ചെണ്ട,കൈമണി എന്നീ വാദ്യങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നു.പാട്ടു പാടാന്‍ പിന്നണി ഗായകന്‍മാരുണ്ടാകും.

No comments:

Post a Comment