Saturday 1 September 2012

കാക്കപ്പൂ

 ലെന്റിബുലാറിയേസിയേ (Lentibulariaceae)   സസ്യകുടുംബത്തില്‍ പെട്ടതാണ് കാക്കപ്പൂ.  ബ്ലാഡര്‍ വര്‍ട്ട് (Bladder Wort) എന്ന് ഇംഗ്ലീഷില്‍ പേരിലുള്ള കാക്കപ്പൂവിന്റെ ശാസ്ത്രീയനാമം യൂട്രിക്കുലേറിയ റെറ്റിക്കുലേറ്റ (Utricularia Reticulata)  എന്നാണ്.     നനവാര്‍ന്ന  പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഒരു ചെറിയ ചെടിയാണിത്. വിളഞ്ഞ നെല്‍പാടങ്ങളിലും ഓണക്കൊയ്ത്തിന് ശേഷമുള്ള പാടങ്ങള്‍ക്കിടയിലും കടുത്ത നീല നിറത്തില്‍ അവിടവിടെയായി മുത്തുകള്‍പോലെ കാക്കപ്പൂവ് കാണാം.   ഇലകള്‍ വളരെയധികം ശാഖകളായി പിരിഞ്ഞതും നേര്‍ത്തതുമാകയാല്‍ അവയെ കണ്ടാല്‍ വേരുകള്‍ പോലെ തോന്നും.  എന്നാല്‍ ഇവയ്ക്ക് പച്ചനിറമായതിനാല്‍ തിരിച്ചറിയാനുമാവും.  ഇലകളില്‍ ഒരുതരം ചെറിയ സഞ്ചികള്‍ രൂപപ്പെട്ടിരിക്കുന്നതുകാണാം.  ഇവയ്ക്ക് അകത്തേക്കു മാത്രം തുറക്കുന്ന വാതിലുണ്ട്.  ചെറിയ പ്രാണികളും മറ്റും ഉള്ളില്‍പ്പെട്ടാല്‍ പുറത്തുവരാന്‍ ബുദ്ധിമുട്ടാണ്.  

No comments:

Post a Comment