Saturday 1 September 2012

തുളസി

 ലാമിയേസി (Lamiaceae) സസ്യകുടുംബത്തില്‍പെട്ട തുളസിക്ക് ഹോളി ബേസില്‍ (Holy Basil)  എന്നാണ്  ഇംഗ്ലീഷിലുള്ള പേര്.  രാമതുളസി, കൃഷ്ണതുളസി, കാട്ടുതുളസി  എന്നിങ്ങനെ തുളസി പലതരമുണ്ട്. രാമതുളസി, കൃഷ്ണതുളസി എന്നിവ പ്രധാനപ്പെട്ടതാണ്.  കൃഷ്ണതുളസിയുടെ ശാസ്ത്രീയനാമം ഓസിമം സാങ്റ്റം (Ocimum Sanctum)  എന്നും രാമതുളസിയുടേത് ഓസിമം ബാസിലിക്ക (Ocimum Basilicum) എന്നും കാട്ടുതുളസിയുടേത് ഓസിമം കാനം(Ocimum Canun) എന്നുമാണ്.    ഇലകള്‍ക്ക് കറുപ്പുനിറം കൂടുതലുള്ള കൃഷ്ണതുളസിക്കാണ് ഔഷധരംഗത്തിലും ഓണപ്പൂക്കളത്തിലും പ്രമുഖസ്ഥാനം. ലക്ഷ്മീദേവിയുടെ അവതാരമാണ് തുളസിയെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പൂക്കളത്തിന് ഭംഗി കൂട്ടാന്‍ ചിത്തിര ദിവസം ചാണകം ഉരുട്ടി അതില്‍ തുളസിക്കതിര്‍ കുത്തിനിര്‍ത്താറുണ്ട്.  ജ്വരത്തെ തടയുന്ന തുളസിക്ക് ദേവദുന്ദുഭി എന്ന് സസ്കൃതത്തില്‍ പര്യായമുണ്ട്.  കൊതുകിനെയും മറ്റു കീടങ്ങളെയും അകറ്റാനുള്ള കഴിവും തുളസിക്കുണ്ട്. 

No comments:

Post a Comment