Saturday 1 September 2012

മന്ദാരം

ബൊഹീനിയ അക്യുമിനേറ്റ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇത് സെസാല്‍പിനിയേസിയോ സസ്യകുടുംബത്തില്‍ പെട്ടതാണ്. കേരളത്തില്‍ പലതരം മന്ദാരച്ചെടികളുണ്ട്. ചുവന്നത്, വെളുത്തത്, കാഞ്ചനപ്പൂ എന്നിങ്ങനെ.  ഇവയില്‍ വലിയ ചെടിയും ചെറുതുമുണ്ട്.  കാട്ടിലും മേട്ടിലും പൂന്തോട്ടത്തിലും മന്ദാരം കാണാം.  വെള്ള മന്ദാരം പത്തുപതിനഞ്ചടി വളരും.  ഇലയിടുക്കുകളില്‍ ചെറുകുലകളായി പൂക്കളുണ്ടാവുന്നു.  എക്കാലത്തും പൂവുണ്ടാവും.  മന്ദാരപ്പൂവും കുരുമുളകും അരച്ചുതേച്ചാല്‍ തലവേദന മാറും.  മന്ദാരത്തൊലി വിഷത്തിന് മരുന്നാണ്.  

No comments:

Post a Comment