Friday 10 August 2012

പത്ത് ദിവസം കൊണ്ട് അക്ഷരലോകത്തേക്ക്....

ഹെഡ്മാസ്റ്റര്‍ കെ.സി.ബാബുദാസ് ഉദ്ഘാടനം ചെയ്യുന്നു. 
സ്കൂളിലെ വിവിധ ക്ളാസ്സുകളിലെ അക്ഷരയഭ്യാസമില്ലാത്ത വിദ്യാര്‍ത്ഥികളെ പത്ത് ദിവസം ഒരു മണിക്കൂര്‍ വീതം പഠിപ്പിച്ച് അക്ഷരലോകത്തേക്ക് നയിച്ച് വി.ബാബു മാസ്റര്‍ മാതൃക കാട്ടി. "മലയാളം പഠിക്കുവാന്‍ ഒരു എളപ്പവഴി" എന്ന ഒരു പുസ്തകം സ്വന്തമായി എഴുതി തയ്യാറാക്കിയാണ് അക്ഷര ലോകത്തേക്ക് കുട്ടികളെ ഇദ്ദേഹം കൊണ്ടുവന്നത്. ഇതിന്റെ സമാപന ചടങ്ങ് പ്രധാന അധ്യാപകന്‍ കെ.സി. ബാബുദാസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ആധ്യാപകന്‍ മുരളി മാസ്റര്‍ അധ്യക്ഷം വഹിച്ചു. എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീകുമാര്‍ മാസ്റര്‍ സമ്മാനദാനം നടത്തി. ജയകൃഷ്ണന്‍ മാസ്റര്‍ നന്ദി പറഞ്ഞു.

മുരളി മാസ്റര്‍ പ്രസംഗിക്കുന്നു.
വി.ബാബുമാസ്റര്‍ അക്ഷരക്കളരിയെ കുറിച്ച് വിശദീകരിക്കുന്നു. 
ശ്രീകമാര്‍ മാസ്റര്‍ സമ്മാനദാനം നടത്തുന്നു.
ജയകൃഷ്ണന്‍ മാസ്റര്‍ നന്ദി പറയുന്നു.

1 comment:

  1. ബാബു മാസറ്ററുടെ ആ പുസ്തകം ബ്ലോഗില്‍ പബ്ലിഷ് ചെയതാല്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്പെടും

    ReplyDelete