Saturday, 28 July 2012

ഒളിംപിക്സ് ഒറ്റനോട്ടത്തില്‍

ഇന്ത്യന്‍ പ്രതീക്ഷകളുമായി: സ്റ്റേഡിയത്തിലേക്ക് ഇന്ത്യന്‍ സംഘം എത്തിയപ്പോള്‍.   

വിശ്വകായികമേള  എന്നതിലപ്പുറം മഹത്തായ ഒരു സംസ്കാരം കൂടിയാണ് ഒളിംപിക്സ്. സ്പോര്‍ട്സിലൂടെ സമാധാനം എന്ന ശ്രേഷ്ഠമായ സന്ദേശവും മാതൃകയുമാണ് ഒളിംപിക്സ് നല്‍കുന്നത്.  വിജയിക്കുക എന്നതിലുപരി പങ്കെടുക്കുക എന്നതാണ് ഒളിംപിക്സിന്റെ അടിസ്ഥാനതത്വം. ഒാരോ ഒളിംപിക്സ് മേളയും ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യവും സാഹോദര്യവും ഉൌട്ടിയുറപ്പിച്ചാണ് അവസാനിക്കുക. 'ശാശ്വതമായ ലോകസമാധാനം' എന്ന  ലക്ഷ്യത്തിനായി രാജ്യാന്തര ഒളിംപിക് സംഘടനയും പ്രവര്‍ത്തിക്കുന്നു. 
ആദ്യമേളയില്‍ ഒാട്ടം മാത്രം
രേഖപ്പെടുത്തപ്പെട്ട ആദ്യ ഒളിംപിക്സ് നടന്നത് 776 ബിസിയിലാണ് എന്നാണ് പൊതുവേ അംഗീകരിക്കപ്പെടുന്നത്. ആദ്യ മേളയില്‍ ഒരൊറ്റ ഇനം മാത്രമേ നടന്നിരുന്നുളളൂ സ്റ്റാഡിയോണ്‍ എന്ന 192 മീറ്റര്‍ (210 വാര) ഓട്ടമല്‍സരം. ഈയിനത്തില്‍ മല്‍സരിച്ച കൊറോയിബസ് ആണ് ആദ്യ ഒളിംപിക് ജേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.
പ്രാചീന ഒളിംപിക്സ്
 •  തുടക്കം കുറിച്ചത് ബിസി 1253ല്‍ ഗ്രീസിന്‍െറ ശക്തിദേവനായ ഹെര്‍ക്കുലീസ് ആണെന്നാണു പൊതുവേയുള്ള വിശ്വാസം.
 • രേഖപ്പെടുത്തപ്പെട്ട ആദ്യ മേള: 776 ബിസി (ഗ്രീസിലെ ഒളിംപിയയില്‍)
 •  ആദ്യത്തെ മല്‍സര ഇനം: സ്റ്റാഡിയോണ്‍ (192 മീറ്റര്‍ /210 വാര ഓട്ടമല്‍സരം)
 • ആദ്യ ജേതാവ്: കൊറോയിബസ് (സ്റ്റാഡിയോണ്‍)
 •  അവസാനമായി നടന്നത് : എഡി 393ല്‍
 • പുരാതന ഒളിംപിക്സ് നിരോധിച്ച റോമന്‍ രാജാവ്: തിയോഡോസിയൂസ് ഒന്നാമന്‍ 

ആധുനിക ഒളിംപിക്സ്
 •  ആധുനിക ഒളിംപിക്സിന്റെ പിതാവ് : ബാരന്‍ പിയറി ഡി കുബര്‍ട്ടിന്‍
 • ഐഒസിയുടെ  ആസ്ഥാനം: ലൊസെയ്ന്‍ (സ്വിറ്റ്സര്‍ലന്‍ഡ്)
 • ഐഒസി രൂപീകരിച്ച വര്‍ഷം: 1894
 • മുദ്രാവാക്യം : 'സിറ്റിയസ്, ആള്‍ട്ടിയസ്, ഫോര്‍ട്ടിയസ്' (കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയില്‍)
 • ഈ മുദ്രാവാക്യം തയാറാക്കിയത് : ഫാ. ഹെന്റി മാര്‍ട്ടിന്‍ ഡിഡിയോണ്‍
 • ഔദ്യോഗിക ചിഹ്നം : ഓരോ ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്ന, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അഞ്ചു വളയങ്ങള്‍ (നീല, പച്ച, ചുവപ്പ്, കറുപ്പ്, മഞ്ഞ എന്നിവയാണ് വളയങ്ങളുടെ നിറം)
 • പതാക രൂപകല്‍പന ചെയ്തത്:  പിയറി ഡി കുബര്‍ട്ടിന്‍.
 • എല്ലാ മേളകളിലും പങ്കെടുത്ത രാജ്യങ്ങള്‍: ഒാസ്ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ്, ഗ്രീസ്
 •  ആദ്യ ഔദ്യോഗിക ഭാഗ്യമുദ്ര : വാള്‍ഡി (മ്യൂണിക്ക്, 1972)
 • ഒളിംപിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്: ലൊസെയ്ന്‍ (സ്വിറ്റ്സര്‍ലന്‍ഡ്)\
 • ആധുനിക ഒളിംപിക്സിന്റെ പ്രഥമ മേള നടന്നത് : ആതന്‍സില്‍(1896)
 • മെഡല്‍ രൂപകല്‍പന ചെയ്തത് : പ്രഫ. ഗിസപ്പ് കാസ്പിലിനി (ഇറ്റലി)
 • ആതിഥേയത്വം വഹിച്ച ആദ്യ ഏഷ്യന്‍ നഗരം: ടോക്കിയോ  (1964)
 • വനിതകള്‍ പങ്കെടുത്ത ആദ്യ ഒളിംപിക്സ് : പാരിസ് (1900)
 • ഒളിംപിക്സ് ഗാനം രചിച്ചത്: കോസ്റ്റാസ പാലാമസ്സ്
 • സംഗീതം നല്‍കിയത് :  സ്പൈറോസ് സാമാരാസ്

ഒളിംപിക്സ് നേട്ടങ്ങള്‍

 • ആധുനിക ഒളിംപിക്സിലെ ആദ്യ വിജയി: ജെയിംസ് ബ്രന്‍ഡന്‍ കോണോളി (അമേരിക്ക, ട്രിപ്പിള്‍ ജംപ്)
 • സ്വര്‍ണം നേടിയ ആദ്യ വനിത : ഷാര്‍ലെറ്റ് കൂപ്പര്‍ (ടെന്നിസ്, 1900, പാരിസ്)
 • അത്ലറ്റിക്സില്‍ സ്വര്‍ണം നേടിയ ആദ്യ ഏഷ്യന്‍താരം : മിക്കിയോ ഒഡാ, ജപ്പാന്‍, ട്രിപ്പിള്‍ ജംപ് (1928)
 • സ്വര്‍ണം നേടുന്ന കറുത്ത വര്‍ഗക്കാരനായ ആദ്യ ആഫ്രിക്കക്കാരന്‍: അബീബെ ബിക്കില (മാരത്തണ്‍ 1960)
 •  ജിംനാസ്റ്റിക്സിലെ പെര്‍ഫെക്ട്10 ഏഴു പ്രാവശ്യം സ്വന്തമാക്കിയ താരം : നാദിയ കൊമനേച്ചി.
 •  ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്  അയോഗ്യത കല്‍പ്പിക്കപ്പെട്ട ആദ്യ അത്ലറ്റ് : മര്‍ട്ടി വയനിയോ (1984ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്സ്)
 •  നൊബേല്‍ സമ്മാനവും ഒളിംപിക് മെഡലും നേടിയ വ്യക്തി: ഫിലിപ്പ് നോയല്‍ ബേക്കര്‍.
 •  ഏറ്റവും കൂടുതല്‍ കാലം ഐഒസിയുടെ  പ്രസിഡന്റായി പ്രവര്‍ത്തിച്ചത്: പിയറി ഡി കുബേര്‍ട്ടിന്‍ (1896-1925)
 •  ഒളിംപിക്സില്‍ പങ്കെടുത്ത ഏറ്റവും പ്രായമുള്ള വ്യക്തി : ഓസ്കര്‍ സ്വാന്‍ (സ്വീഡന്‍, 72 വയസും 10 മാസവും)

No comments:

Post a Comment