Sunday, 6 May 2012

വഞ്ചിപ്പാട്ട്


  1. വഞ്ചിപ്പാട്ട് വൃത്തം  - നതോന്നത
  2. വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ കുലപതിയായി സാഹിത്യലോകം അംഗീകരിച്ചു ആദരിക്കുന്ന കവി - രാമപുരത്തു വാര്യര്‍
  3. കുചേലകഥ അടിസ്ഥാനമാക്കി ഒരു കാവ്യം രചിക്കുവാന്‍ രാമപുരത്തുവാര്യരോട് ആവശ്യപ്പെട്ടത് - മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌
  4. ദാരിദ്ര്യം ഒരു തീവ്രപ്രശ്നമായി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാള കൃതി - കുചേലവൃത്തം വഞ്ചിപ്പാട്ട്
  5. രാമപുരത്തു വാര്യരുടെ കുചേലകഥയുടെ ഇതിവൃത്തം - ഭാഗവതം ദശമസ്കന്ധത്തിലെ സുദാമചരിതം , കുചേലോപാഖ്യാനം
  6. വഞ്ചിപ്പാട്ട്പ്രസ്ഥാനത്തില്‍പ്പെടുത്താവുന്ന മറ്റുചില കൃതികള്‍ - കിരാതം വഞ്ചിപ്പാട്ട് , നളചരിതം വഞ്ചിപ്പാട്ട് , വ്യാസോല്‍പ്പത്തി വഞ്ചിപ്പാട്ട്
  7. ഭക്തിപ്രസ്ഥാനത്തില്‍ എഴുത്തച്ഛനു ശേഷമുള്ള കണ്ണി - പൂന്താനം
  8. പൂന്താനത്തെ സൂര്ദാസിനോട് താരതമ്യപ്പെടുത്തിയത് - കെ.ഭാസ്കരന്‍ നായര്‍
  9. പാനാവൃത്തമായി അറിയപ്പെടുന്നത് - ദ്രുതകാകളി
  10. ലീലാശുകന്‍ എന്ന് കൂടി പേരുള്ള കവി - വില്വമംഗലം
  11. 'ശ്രീകൃഷ്ണകര്ണ്ണാമൃത'ത്തിന്റെ കര്‍ത്താവ്‌ - വില്വമംഗലം
  12. 'മുറജപപ്പാന'യുടെ കര്‍ത്താവ്‌ - ഇരയിമ്മന്‍തമ്പി
  13. 'പുത്തന്‍പാന'യ്ക്ക് പറയുന്ന മറ്റു പേരുകള്‍ - മിശിഹായുടെ പാന , കുദാശപാന
  14. 'കുമാരഹരണം പാന' എന്ന പേരില്‍ അറിയപ്പെടുന്ന കൃതി - സന്താനഗോപാലം പാന
  15. 'സുഭദ്രാഹരണം' എന്ന പാനപ്പാട്ട് മദിരാശി സര്‍വ്വകലാശാലയില്‍നിന്നു പ്രസിദ്ധീകരിച്ചത് - ചേലനാട്ട് അച്യുതമേനോന്‍

No comments:

Post a Comment