Thursday 1 November 2012

കേരളം: ഭൂമിശാസ്ത്രം

പൊതുവിവരങ്ങള്‍
# ഭൂമിശാസ്ത്രപരമായ സ്ഥാനം: ക്ഷാംശം വടക്ക് 8 ഡിഗ്രി 18 മിനിറ്റ് മുതല്‍ 12 ഡിഗ്രി 48 മിനിറ്റ് വരെയും രേഖാംശം കിഴക്ക് 74 ഡിഗ്രി 52 മിനിറ്റ് മുതല്‍ 72 ഡിഗ്രി 22 മിനിറ്റ് വരെയും
# വിസ്തീര്‍ണ്ണം: 38,863 ച.കി.മീ.
# അതിര്‍ത്തികള്‍: വടക്കും വടക്കു കിഴക്കും കര്‍ണാടക, തെക്കും തെക്കു കിഴക്കും തമിഴ്നാട്,  പടിഞ്ഞാറ് അറബിക്കടല്‍
# ജനസംഖ്യ: 3,1838619
# സ്തീകള്‍: 1,63,69955
# പുരുഷന്‍മാര്‍ : 1,54,68664
# ജനസാന്ദ്രത: 819 ച.കി.മീ
# സ്തീ പുരുഷ അനുപാതം: 1058 : 1000
# സാക്ഷരത: 90.92 ശതമാനം
# ഏറ്റവും വലിയ ജില്ല: പാലക്കാട് (4480 ച.കി.മീ)
# ഏറ്റവും ചെറിയ ജില്ല: ആലപ്പുഴ (1414 ച.കി.മീ)
# ജനസംഖ്യ ഏറ്റവും കൂടിയ ജില്ല: മലപ്പുറം (36,25,471)
# ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല: വയനാട് (7,80,619)
# ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല: ആലപ്പുഴ
# ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല: ഇടുക്കി
# സാക്ഷതര ഏറ്റവും കൂടിയ ജില്ല: കോട്ടയം (95-82 ശതമാനം)
# സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല: പാലക്കാട് (84-35 ശതമാനം)

ഭൂപ്രകൃതി
ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിക്കാം


മലനാട്
# സമുദ്രനിരപ്പില്‍ നിന്നും 250 അടിയിലേറെ ഉയരത്തിലുള്ള പ്രദേശമാണ് മലനാട്
# കേരള വിസ്തൃതിയുടെ 48 ശതമാനം മലനാടാണ്
# തെക്കേ ഇന്ത്യയില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി (2695 മീ.)


ഇടനാട്
# സമുദ്ര നിരപ്പില്‍ നിന്നും 25 അടി മുതല്‍ 250 അടി വരെ ഉയരമുള്ള പ്രദേശമാണ് ഇടനാട്
# കേരള വിസ്തൃതിയുടെ 41.76 ശതമാനം ഇടനാടാണ്.

തീരപ്രദേശം
# സമുദ്രനിരപ്പില്‍ നിന്ന് 25 അടി വരെ ഉയര്‍ന്ന പ്രദേശമാണ് തീരപ്രദേശം
# കേരള വിസ്തൃതിയുടെ 0.24 ശതമാനം തീരപ്രദേശമാണ്
# 580 കിലോമീറ്റര്‍ കടല്‍തീരം കേരളത്തിനുണ്ട്.  

മണ്ണിനങ്ങള്‍
കേരളത്തില്‍ കാണപ്പെടുന്ന മണ്ണിനങ്ങളെ ഏഴായി തരം തിരിക്കാം.  അവ തേരി മണ്ണ്, ലാറ്ററൈറ്റ്, എക്കല്‍ മണ്ണ്, പരുത്തി മണ്ണ്, ഉപ്പു മണ്ണ്, ചെളി മണ്ണ്, കാട്ടു മണ്ണ്, എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

നദികളും കായലുകളും
കേരളത്തിന്റെ പടിഞ്ഞാറേ തീരത്തായി ചെറുതും വലുതുമായ 34 കായലുകളുണ്ട്.
# ഏറ്റവും വലിയ കായല്‍ - വേമ്പനാട്ട് കായല്‍
# ഏറ്റവും വലിയ ശുദ്ധജല തടാകം  - ശാസ്താംകോട്ട കായല്‍
# കേരളത്തിലെ ആകെ നദികള്‍ - 44
# ഏറ്റവും നീളം കൂടിയ നദി - പെരിയാര്‍ (244 കി.മീ)
# ഏറ്റവും നീളം കുറഞ്ഞ നദി - മഞ്ചേശ്വരം നദി (16 കി.മീ)

കാലാവസ്ഥ
കേരളത്തില്‍ നാലിനം കാലാവസ്ഥകളാണ് അനുഭവപ്പെടുന്നത്.
# ശൈത്യകാലം (ജനുവരി - ഫെബ്രുവരി)
# ഉഷ്ണകാലം (മാര്‍ച്ച് - മെയ്)
# തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ (ജൂണ്‍ - സെപ്തംബര്‍)
# വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ (ഒക്ടോബര്‍ - ഡിസംബര്‍)
# ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം - വയനാട്ടിലെ ലക്കിടി
# ഏറ്റവും ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന പ്രദേശം - പാലക്കാട് ജില്ലയിലെ ചിറ്റൂര്‍.


വനങ്ങള്‍
# കേരളത്തില്‍ 28.90 ശതമാനം വനമാണ്
# കേരളത്തിലെ വനവിഭാഗങ്ങള്‍: ഉഷ്ണമേഖല വനവിഭാഗങ്ങള്‍, ഗിരിവനങ്ങള്‍, തോട്ടങ്ങള്‍
# കേരളത്തില്‍ വനനയം പ്രഖ്യാപിച്ച വര്‍ഷം: 1961

ദേശീയോദ്യാനങ്ങള്‍
കേരളത്തില്‍ അഞ്ചു ദേശീയോദ്യാനങ്ങളും പതിനാല് വന്യ ജീവി സങ്കേതങ്ങളും ഉണ്ട്. 

# ഇരവികുളം നാഷണല്‍ പാര്‍ക്ക്: ഇടുക്കി
# സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്: പാലക്കാട്
# മതികെട്ടാന്‍ ചോല: ഇടുക്കി
# ആനമുടി ചോല: ഇടുക്കി
# പാമ്പാടും ചോല: ഇടുക്കി

വന്യ ജീവി സങ്കേതങ്ങള്‍
# പെരിയാര്‍ വന്യജീവി സങ്കേതം: ഇടുക്കി
# നെയ്യാര്‍ വന്യജീവി സങ്കേതം: തിരുവനന്തപുരം
# പീച്ചി-വാഴാനി വന്യജീവി സങ്കേതം: തൃശ്ശൂര്‍
# പറമ്പിക്കുളം വന്യജീവി സങ്കേതം: പാലക്കാട്
# വയനാട് വന്യജീവി സങ്കേതം: വയനാട്
# ഇടുക്കി വന്യജീവി സങ്കേതം: ഇടുക്കി
# പേപ്പാറ വന്യജീവി സങ്കേതം: തിരുവനന്തപുരം
# ചിമ്മിണി വന്യജീവി സങ്കേതം: തൃശ്ശൂര്‍
# ചിന്നാര്‍ വന്യജീവി സങ്കേതം: ഇടുക്കി
# ചെന്തുരുണി വന്യജീവി സങ്കേതം: കൊല്ലം
# ആറളം വന്യജീവി സങ്കേതം: കണ്ണൂര്‍
# തട്ടേക്കാട് പക്ഷി സങ്കേതം: എറണാകുളം
# മംഗളവനം പക്ഷി സങ്കേതം: എറണാകുളം
# കുറുഞ്ഞിമല വന്യജീവി സങ്കേതം: ഇടുക്കി

No comments:

Post a Comment