പോലീസ് ഓഫീസര്‍മാരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട് മുങ്ങാനൊരുങ്ങുമ്പോഴാണ് പോലീസ് നായയുടെ ഭീഷണിയും തടസ്സപ്പെടുത്തലും. വടക്കന്‍ കരോലിനയിലെ വില്‍മിംഗ്‌ടണ്‍ സ്വദേശി ട്രാവിസ് ഗ്ലാപ്‌സി എന്ന 22 കാരന് താന്‍ പിടിയിലായി എന്ന് ഉറപ്പായ നിമിഷങ്ങളായിരുന്നു അത്. എന്നാല്‍, തനിക്കുമേല്‍ ചാടിവീണ് തടഞ്ഞ പോലീസ് നായയെ നല്ലൊരു കടിയേല്‍പ്പിച്ച് രക്ഷപെടാന്‍ ഒരു അവസാന ശ്രമം കൂടി അയാള്‍ നടത്തി!
ട്രാവിസിന്റെ സമയം അത്ര നല്ലതല്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ, ഒരു ചെവിയുടെ മുക്കാല്‍ പങ്കും നഷ്‌ടമായിട്ടും മാക്‌സ് എന്ന പോലീസ് നായ തന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍മാറിയില്ല. വേദന മൂലം അല്‍പ്പമൊന്ന് അമാന്തിച്ചു എങ്കിലും ഉടന്‍ തന്നെ മാക്‌സ് ട്രാവിസിനെ പിടികൂടി. ഒരു വെടിവയ്‌പ് കേസില്‍ പോലീസ് അന്വേഷിച്ചിരുന്ന പ്രതിയായിരുന്നു ഇയാള്‍. ഇപ്പോള്‍ മാക്‌സിനെ ആക്രമിച്ച് മുറിവേല്‍പ്പിച്ച കേസിലും ഇയാളെ പ്രതിചേര്‍ത്തു..
ട്രാവിസിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം ജയിലിലേക്ക് അയച്ചു. എന്നാല്‍, മനുഷ്യന്റെ കടിയേറ്റ മാക്‌സിന്റെ നില അല്‍പ്പം ഗുരുതരമായിരുന്നു. പാവം മാക്‌സിന്റെ ചെവി കൂട്ടിച്ചേര്‍ക്കാന്‍ 15 തുന്നലുകള്‍ വേണ്ടി വന്നു!
No comments:
Post a Comment