ലോകത്തില്‍ ആദ്യമായി ഒരു അന്ധനായ വാര്‍ത്താ അവതാരകന്‍ ടെലിവിഷന്‍ മാധ്യമരംഗത്ത് സ്‌ഥാനം നേടുന്നു. ദക്ഷിണകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ചാനലാണ് ലീ ചാംഗ് ഹൂണ്‍ എന്ന കാഴ്‌ചശക്‌തിയില്ലാത്ത അവതാരകനെ പരിചയപ്പെടുത്തുന്നത്.
ബ്രെയ്‌ലി മെഷീന്‍ ഉപയോഗിച്ചാണ് ലീ വാര്‍ത്ത വായിക്കുന്നത്. പുതിയ അവതാരകന്റെ രംഗപ്രവേശം ലോകമെമ്പാടുമുളള വികലാംഗര്‍ക്ക് പ്രചോദനമാവും എന്നാണ് ചാനല്‍ അധികൃതര്‍ കരുതുന്നത്. ലീയുടെ വാര്‍ത്ത വായന കേഴ്‌വിക്കാരില്‍ അസൂയയുളവാക്കാന്‍ തക്കവണ്ണം കുറ്റമറ്റതാണത്രെ. എന്നാല്‍, കാഴ്‌ചയില്ലാത്തതു കാരണം തന്റെ ഭാവപ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രം ലീക്ക് കഴിയുന്നില്ല.
എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു വിമര്‍ശനമെങ്കിലും ഉണ്ടാവുമല്ലോ. തങ്ങളുടെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ചാനല്‍ അധികൃതര്‍ കാഴ്‌ചയില്ലാത്ത അവതാരകനെ രംഗത്തിറക്കിയിരിക്കുന്നത് എന്നാണ് വിമര്‍ശകരുടെ പക്ഷം.
No comments:
Post a Comment