- ലോകത്തില്‍ ആദ്യമായി അച്ചടിയന്ത്രം കണ്ടുപിടിച്ചത് - എ.ഡി 868 ല്‍ ചൈനക്കാര്‍
- കേരളത്തിലെ ആദ്യത്തെ മലയാള അച്ചടിശാല – 1821 ല്‍ കോട്ടയത്ത് സ്ഥാപിതമായ സി.എം.എസ് .പ്രസ്സ്
- ഡോക്ട്രീന ക്രിസ്റ്റത്തിന്റെ പൂര്‍ണ്ണ നാമധേയം - ഡോക്ട്രീന ക്രിസ്റ്റം എന്‍ ലിംഗ്വാ മലവാര്തമുള്‍
- ഇന്ത്യയില്‍ ആദ്യമായി അച്ചടിച്ച പുസ്തകം - ഡോക്രതീന ക്രിസ്ത്യാന 1557 ല്‍ ഗോവയില്‍ നിന്ന്
- ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ്ണമായി അച്ചടിച്ച മലയാള ഗ്രന്ഥം - 1811 ല്‍ ബോംബയിലെ കുറിയര്‍ പ്രസ്സില്‍ അച്ചടിച്ച ബൈബിള്‍ വിവര്‍ത്തനം
- ആദ്യത്തെ സമ്പൂര്‍ണ്ണ മലയാള കൃതി - സംക്ഷേപവേദാര്‍ത്ഥം
- സംക്ഷേപവേദാര്‍ത്ഥത്തിന്റെ കര്‍ത്താവ് - ഫാദര്‍ ക്ലമന്റ്
- മലയാള ലിപി ആദ്യമായി അച്ചടിച്ച് കാണുന്ന മലയാള ഗ്രന്ഥം - ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കസ്
- ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ മലയാളനാമം - കേരളാരാമം
- മലയാളം അച്ചടിയുടെയും മലയാളം ലിപി പരിഷ്കരണത്തിന്റെയും ഉപജ്ഞാതാവ് - ബെഞ്ചമിന്‍ ബെയ്‌ലി
- ബെയ്‌ലിക്ക് ശേഷം മലയാളം ലിപി പരിഷ്കരണം സംബന്ധിച്ച ശ്രമം ഫലപ്രദമായി നടത്തിയത് - കണ്ടതില്‍ വറുഗീസ് മാപ്പിള
- പഞ്ചാംഗം ആദ്യമായി അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയത് - 1836 ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ്
- കല്ലച്ച് അച്ചടി സമ്പ്രദായം പരീക്ഷിച്ച കേരളത്തിലെ ആദ്യ അച്ചുകൂടം - കേരളമിത്രം അച്ചുകൂടം
- എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ആദ്യമായി അച്ചടിച്ചത് - 1858 ല്‍ കേരളവിലാസം അച്ചുകൂടത്തില്‍
- ഉത്തരകേരളത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യകൃതിയായ 'സത്യവേദചരിത്ര'ത്തിന്റെ കര്‍ത്താവ് - ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
- കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ പാഠപുസ്തക കമ്മിറ്റിയുടെ നേതൃത്വം ഏറ്റെടുത്ത വര്ഷം - 1868
- ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു പ്രകാശിതമായ വര്ഷം - 1846
- വിദ്യാവിനോദിനി ഭാഷാപോഷിണി സഭയുടെ മുഖപത്രമായി തീര്‍ന്നത് - കൊല്ലവര്‍ഷം 1070 തുലാം മുതല്‍
- വിദ്യാവിനോദിനി അച്ചടിച്ചത് - കേരളകല്പദ്രുമം അച്ചുകൂടത്തില്‍നിന്ന്
- ഗുണ്ടര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഒന്നാം പാഠപുസ്തകത്തിന്റെ പേര് - Malayalam Spelling Reading Book
- സ്വദേശികള്‍ മലയാളത്തില്‍ ഏര്‍പ്പെടുത്തിയ ആദ്യത്തെ അച്ചുകൂടം - കോട്ടയത്ത് സ്ഥാപിതമായ കേരളവിലാസം
- മഹച്ചരിതസംഗ്രഹത്തിലെ ആദ്യത്തെ ചില ഭാഗങ്ങള്‍ ആദ്യം പ്രകാശിപ്പിച്ചത് - വിദ്യാവിലാസിനിയില്‍
- ദേവനാഗിരി ലിപിയിലുള്ള അച്ചടി കേരളത്തില്‍ ആദ്യമായി ആരംഭിച്ചത് - കേരളമിത്രം
- പി.ഗോവിന്ദപിള്ളയുടെ മലയാളത്തിലെ ആദ്യത്തെ സാഹിത്യചരിത്രം പ്രസിദ്ധീകരിച്ച വര്ഷം - 1881
- ഗംഗാവതരണം നാടകം , എബ്രായക്കുട്ടി നാടകം , കവിസഭാരഞ്ജനം നാടകം തുടങ്ങിയവ പ്രസിദ്ധീകരിച്ച പ്രസ്സ് - മനോരമ
- കൊവുണ്ണി നെടുങ്ങാടിയുടെ കേരള കൌമുദി ആദ്യമായി പ്രകാശിതമായ അച്ചുകൂടം - അമലോത്ഭവ മാതാവിന്റെ അച്ചുകൂടം
- കണ്ണശരാമായണത്തിലെ ആദ്യത്തെ ഏതാനും കാണ്ഡങ്ങള്‍ ആദ്യമായി പ്രകാശനം ചെയ്ത പ്രസ്സ് - മനോരമക്കമ്പനി
- വിദ്യാഭിവര്‍ദ്ധിനീ അച്ചുകൂടതിന്റെ സ്ഥാപകന്‍ - സുബയ്യാ തെന്നാട്ടു രെട്യാര്‍
- അമലോത്ഭവ മാതാവിന്റെ അച്ചുകൂടതിന്റെ ഇന്നത്തെ പേര് - ഐ.എസ് പ്രസ്സ് ഏറണാകുളം
- വിദ്യാ രത്നപ്രഭ അച്ചുകൂടം സ്ഥാപിച്ചത് ആര് - പാറമ്മേല്‍ ഇട്ടൂപ്പ്
- പി.ശങ്കരന്‍ നമ്പ്യാരുടെ സാഹിത്യചരിത്രം പ്രസിദ്ധീകരിച്ച പ്രസ്സ് - വാണീ കലളെഭരം
- ലോകത്തിലെ പ്രഥമ പത്രം - പിക്കിംഗ് ഗസറ്റ്
- ഭാരതത്തിലെ പ്രഥമ പത്രം - ബംഗാള്‍ ഗസറ്റ്
- മതേതരമായ ആദ്യ പത്രം - ദീവ്ജി ഭീംജി ആരംഭിച്ച പശ്ചിമതാരക
- മലബാറിലെ ആദ്യത്തെ വൃത്താന്തപത്രം - കേരളപത്രിക
- ബംഗാള്‍ ഗസറ്റിന്റെ പ്രഥമപത്രാധിപര്‍ - ജയിംസ് അഗസ്റ്റസ് ഹിക്കി
- ജനരഞ്ജിനിയുടെ പ്രഥമപത്രാധിപര്‍ - കെ.സി. നാരായണന്‍ നമ്പ്യാര്‍
- മലയാളത്തിലെ ആദ്യത്തെ ആനുകാലിക പ്രസിദ്ധീകരണം - രാജ്യസമാചാരം
- രാജ്യസമാചാരം അച്ചടിച്ച പ്രസ്സ് - 1847- ല്‍ തലശ്ശേരിയിലെ മിഷന്‍ പ്രസ്സില്‍നിന്ന്
- രാജ്യസമാചാര്യത്തിനുള്ള അക്ഷരങ്ങള്‍ കൊത്തിയൊരുക്കിയത് - ഡി. കണ്ണ്യന്‍ കട
- ഉദയവര്‍മ്മതമ്പുരാന്‍റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച മാസിക - കവനോദയം
- തിയരുടെ ബൈബിള്‍ എന്ന് പരിഹസിച്ചു വിളിച്ചിരുന്ന മാസിക – മിതവാദി
- ഭാഷയിലെ ദ്വിതീയ പത്രമായി അറിയപ്പെടുന്നത് - പശ്ചിമോദയം
- മലയാളം അച്ചടിയുടെ പിതാവ് - ബെഞ്ചമിന്‍ ബെയ്‌ലി
- മലയാള പത്രപ്രവര്‍ത്തനത്തിന് ബീജാവാപം നടത്തിയ പ്രതിഭാധനന്‍ - ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
- അച്ചടിയന്ത്രം വഴി പുറത്ത് വന്ന പ്രഥമ മലയാളപത്രം - ജ്ഞാനനിക്ഷേപം
- തിരുവിതാംകൂറിലെ ഈഴവരുടെ ആദ്യത്തെ പത്രം - സുജനാനന്ദിനി
- കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മാസിക - ഉപാദ്ധ്യായ
- ആദ്യത്തെ മുസ്ലിം പത്രമാസിക – കേരളദീപം (പത്രാധിപര്‍. കാതൃസഹാജി ബാപ്പു )
- സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ കൈകാര്യ കര്‍ത്തൃത്വം ഏറ്റു നടത്തിയ ഭാഷയിലെ ഭാഷയിലെ ആദ്യത്തെ മാസിക – ശാരദ
- ഭാഷയിലെ ഒന്നാമത്തെ സാഹിത്യ മാസിക – വിദ്യാവിലാസിനി
- ഭാഷയിലെ ഒന്നാമത്തെ വൃത്താന്തപത്രം - പശ്ചിമാതാരക
- ആദ്യത്തെ മലയാളി പത്രാധിപര്‍ - കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് (പശ്ചിമാതാരക )
- സന്ദിഷ്ട്വാദി നിരോധിക്കാനുള്ള കാരണം - ദിവാന്‍ മാധവന്‍നായരുടെ വിദ്യാഭ്യാസ നയങ്ങളെ വിമര്ശിച്ചതിന്
- കേരളത്തില്‍ ആദ്യമായി നിരോധിക്കപ്പെട്ട പത്രം - സന്ദിഷ്ട്വാദി
- ക്രിസ്തീയ വൈദികരല്ലാത്തവര്‍ തുടങ്ങിയ ആദ്യത്തെ പത്രം - പശ്ചിമാതാരക
- ഭാഷയിലെ ഒന്നാമത്തെ വിദ്യാഭ്യാസ വിജ്ഞാന പ്രസിദ്ധീകരണം - വിദ്യാസംഗ്രഹം
- വിദ്യാസംഗ്രഹത്തിന്റെ പത്രാധിപര്‍ - റവ.ജോര്‍ജ് മാത്തന്‍
- മലയാളത്തിലെ ആദ്യത്തെ വനിതാ മാസിക – കേരളീയ സുഗുണബോധിനി
- മലയാളത്തിലെ ആദ്യത്തെ ശാസ്ത്രമാസിക – ലക്ഷ്മിവിലാസം
- കേരളത്തിലെ ആദ്യത്തെ ദ്വിഭാഷ പത്രം - വിദ്യാസംഗ്രഹം
- പത്രപ്രവര്‍ത്തനത്തെക്കുറിച്ച് മലയാളത്തിലുണ്ടായ പ്രഥമ ഗ്രന്ഥം - സ്വദേശാഭിമാനി
- വള്ളത്തോള്‍ പത്രാധിപത്യം വഹിച്ച പത്രങ്ങള്‍ - രാമാനുജന്‍, കേരളോദയം , ആത്മപോഷിണി
- ശാസ്ത്രസാഹിത്യ പരിഷത്ത് പുറപ്പെടുവിക്കുന്ന മാസിക – ശാസ്ത്രഗതി
- കേരള പത്രപ്രവര്‍ത്തന ചരിത്രം ആരുടെ കൃതിയാണ് - പുതുപ്പള്ളി രാഘവന്‍
- കുമാരനാശാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബുക്ക്‌ഡിപ്പോ - ശാരദാ ബുക്ക്‌ഡിപ്പോ
- മിതവാദിയുടെ പത്രാധിപര്‍ - മൂര്‍ക്കോത്ത് കുമാരന്‍
- ഉപാധ്യായന്‍ മാസികയുടെ പ്രഥമപത്രാധിപരുടെ ചുമതല നിര്‍വഹിച്ചത് - കെ.രാമകൃഷ്ണപിള്ള
- ഭാഷാപോഷിണിയുടെ പ്രഥമ പത്രാധിപര്‍ - കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള
- എം.ഗോവിന്ദന്റെ റാണിയുടെ പട്ടി എന്ന കഥ പ്രസിദ്ധീകരിച്ചതുകൊണ്ട് നിരോധിക്കപ്പെട്ട വാരിക – ജയകേരളം
- ഇന്ത്യയില്‍ പ്രാദേശികഭാഷകളിലുണ്ടായആദ്യ പത്രം - സമാചാര്‍ ദര്പ്പണ്‍
- ഇന്നത്തെ ദീപികാപത്രത്തിന്റെ പ്രാരംഭനാമം - നസ്രാണി ദീപിക
- ഇന്ന് നിലവിലുള്ള പത്രത്തില്‍ ഏറ്റവും പഴക്കം ചെന്നത് - ദീപിക
- അക്ഷരശ്ലോകസദസ്സിന്റെ തൃശ്ശൂരില്‍ നിന്നും പുറത്തിറങ്ങുന്ന മുഖപത്രം - കവനകൌതുകം
- തൃശൂരില്‍ ഓട്ടോഡ്രൈവര്‍മാര്‍ പുറത്തിറക്കുന്ന പത്രം - ഡ്രൈവര്‍
- വിദ്യാവിനോദിനിയുടെ പ്രഥമപത്രാധിപര്‍ - സി.അച്യുതമേനോന്‍
- സുജനാനന്ദിനിയുടെ സ്ഥാപകപത്രാധിപര്‍ - പറവൂര്‍ കേശവനാശാന്‍
- പത്രപ്രവര്‍ത്തന സംബന്ധമായി നാടുകടത്തപ്പെട്ട ഏക മലയാളി പത്രാധിപര്‍ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- എസ്.എന്‍.ഡി.പി.യുടെ മുഖപത്രമായി പ്രസിദ്ധപ്പെടുത്തിയ ആദ്യകാല പത്രം - വിവേകോദയം
- ആറ്റൂര്‍ കൃഷ്ണപിഷാരടി തിരുവനന്തപുരത്ത്നിന്നും ആരംഭിച്ച പ്രസിദ്ധീകരണം - രസികരത്നം
- കേരളവര്‍മ്മ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചത് - ബി.ജി.കുറുപ്പ്
- കുമാരനാശാന്‍ തിരുവനന്തപുരത്ത്നിന്നും ആരംഭിച്ച പ്രസിദ്ധീകരണം - വിവേകോദയം
- ജി.പി.പിള്ള പത്രാധിപരായി മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ച പത്രം - മദ്രാസ് സ്റ്റാന്‍ഡേര്‍ഡ്
- തോന്നക്കല്‍ ആശാന്‍ സ്മാരക പ്രസിദ്ധീകരണം - വിവേകോദയം
- കവനകൗമുദിയുടെ വിശേഷാല്‍ പ്രതി - ഭാഷാവിലാസം
- പൂര്‍ണ്ണമായും പദ്യരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ കേരളീയ മാസിക – കവനകൗമുദി
- കവനകൗമുദിയുടെ ആദ്യ പത്രാധിപര്‍ - പന്തളം കേരളവര്‍മ്മ
- അപ്പന്‍തമ്പുരാന്‍ പ്രസിദ്ധീകരിച്ച സാഹിത്യമാസിക – രസിക രഞ്ജിനി
- ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രത്തിന്റെ പേര് - ഗ്രന്ഥാലോകം
- പ്രബോധകന്‍ , കേസരി എന്നീ പത്രങ്ങള്‍ക്കു ജന്മം നല്‍കിയത് - ബാലകൃഷ്ണപിള്ള
- മാതൃഭൂമി ആരഭിച്ച വര്‍ഷം - 1923
- മാതൃഭൂമിയുടെ സ്ഥാപകപത്രാധിപര്‍ - കെ.പി. കേശവമേനോന്‍
- മലയാളമനോരമ ആരഭിച്ചത് ആരുടെ പത്രാധിപത്യത്തിലാണ് - കണ്ടത്തില്‍ വറുഗീസ് മാപ്പിള
- മലയാളമനോരമ ദിനപത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് - 1928 ജനുവരി 16 മുതല്‍
- കേരളകൗമുദി പത്രത്തിന്റെ സ്ഥാപകന്‍ - കെ.സുകുമാരന്‍
- മലയാളത്തില്‍ ആദ്യമായി ആയുര്‍വേദ മാസിക തുടങ്ങിയത് - 1903 -ല്‍ (ധന്വന്തരി )
- മലയാളിയുടെ ആദ്യപത്രാധിപര്‍ - പേട്ടയില്‍ രാമന്പിള്ളയാശാന്‍
- 1960 - ല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി ഏറ്റെടുത്ത പത്രം - മലയാളി
- അന്താരാഷ്ട്ര വാര്‍ത്താ ഏജന്സിയായ റോട്ടറിയുമായി ബന്ധം സ്ഥാപിച്ച ആദ്യമലയാള പത്രം - ദേശാഭിമാനി
- സഞ്ജയന്‍ മാസിക ആരംഭിച്ചതു ആര് - എം.ആര്‍ നായര്‍
- കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം - കേളി
- മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ് - ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍
- അദ്ധ്യാപകന്‍ എന്ന മാസിക ആരംഭിച്ചത് - ജി.രാമന്‍മേനോന്‍
- അരുണ എന്ന മാസികയുടെ പത്രാധിപര്‍ - മിസിസ്. എ വി. കളത്തല്‍
- അരുണോദയം എന്ന മാസികയുടെ പത്രാധിപര്‍ - ചേലനാട്ട് അച്യുതന്‍ മേനോന്‍ ,വിദ്വാന്‍ സി.എസ്.നായര്‍
- 1924 -ല്‍ കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരിക്കപ്പെട്ട അല്‍ - അമീന്‍ എന്ന മുസ്ലിം പത്രത്തിന്റെ പത്രാധിപര്‍ - മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്
- കെ.രാമകൃഷ്ണപിള്ളയുടെ തിരുവിതാംകൂറിന്റെ പാപമോചനം എന്ന ലേഖനം പ്രസിദ്ധീകരിച്ച , അദ്ദേഹം പത്രാധിപരായിരുന്ന പത്രം - മലയാളി
Sunday, 6 May 2012
അച്ചടി - പത്രമാസികകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment