അപകടങ്ങള്‍ തടയാന്‍ സുരക്ഷിതബസ്
പാലക്കാട്: പാര്‍വതിപുത്തനാറിലെ സ്‌കൂള്‍ബസ്സപകടം ഇനി ആവര്‍ത്തിക്കരുത്.
കൊല്ലം വയല എന്‍.വി.യു.പി.സ്‌കൂളിലെ എ.ആര്‍.ദേവികയും അംജത്ഖാന്‍ യൂസഫും സുരക്ഷിതസ്‌കൂള്‍ ബസ് ഒരുക്കിയാണ് അധികൃതര്‍ക്ക് മുന്നറിയിപ്പുനല്‍കിയത്.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ യു.പി.വിഭാഗം വര്‍ക്കിങ്‌മോഡലില്‍ ഇവര്‍ ഒരുക്കിയ ബസ് പ്രവര്‍ത്തിപ്പിച്ചുകാണിക്കുകയും ചെയ്തു. കൂടുതല്‍ കുട്ടികള്‍ കയറിയാല്‍ വണ്ടി മുന്നോട്ടുനീങ്ങില്ല. അമിതവേഗമായാല്‍ ബസ്സില്‍ ഘടിപ്പിച്ച പ്രത്യേകസൈറണ്‍ മുഴങ്ങി സന്ദേശം തൊട്ടടുത്ത പോലീസ് കണ്‍ട്രോള്‍റൂമിലെത്തും. തീപ്പിടിത്തമുണ്ടായാല്‍ സ്വയം തീയണയ്ക്കാനുള്ള സംവിധാനം, വാതില്‍ അടഞ്ഞില്ലെങ്കില്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ്. ചുരുക്കത്തില്‍ എല്ലാവിധ അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുന്നവിധമാണ് ഇവരുടെ സുരക്ഷിതബസ്സിന്റെ രൂപകല്പന.

No comments:
Post a Comment