Wednesday 7 December 2011

കുഞ്ഞുണ്ണിമാഷ്

പ്രമാണം:Kunhunnimash.jpg

മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 - മാർച്ച് 26, 2006) കുഞ്ഞുണ്ണി മാഷ് അന്തരിച്ചു,ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്
  1. വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
    വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും
  2. ആരാ? എവിടുന്നാ? ന്താവന്നേ? ഞാൻ എന്നോട് തന്നെ നൂറാവർത്തി ചോദിച്ച ചോദ്യം .ഇതുവരേയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യം.
  3. പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
  4. മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
    മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
  5. ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
    ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
  6. പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
    മുന്നോട്ടു പായുന്നിതാളുകൾ
  7. കട്ടിലുകണ്ട് പനിക്കുന്നോരെ
    പട്ടിണിയിട്ടു കിടത്തീടേണം
  8. ഉടുത്തമുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുമ്പോൾ
    മരിച്ചങ്ങു കിടക്കുമ്പോഴുള്ളൊരു സുഖമുണ്ടിടാം
  9. ഇങ്കു ലാബിലും , സിന്ത ബാദിലും ഇന്ത്യ തോട്ടിലും
  10. എഴുതാൻ വേണ്ടി വായിക്കരുത്,വായിക്കാൻ വേണ്ടി എഴുതരുത്.
  11. എഴുത്ത് പോലെ മഹത്താണ് വായനയും രണ്ടും സർഗാത്മകമാണ്.
  12. മണ്ണിനു മല , പെണ്ണിനു മുല
  13. പെണ്ണീന്റെ ഭാഗ്യം കൊണ്ടല്ലോ
    ദൈവം സൃഷ്ടിച്ചതാണിനെ
    ആണിന്റെ യോഗം കൊണ്ടല്ലോ
    പടച്ചു പെണ്ണീനേയുമേ
  14. എനിക്കെന്നൊടുള്ള കമ്പം ഏറിയേറി വരികയാണീ വയസ്സുകാലത്ത്
  15. ഒരു കാമം സാധിക്കാനുണ്ടെനിക്ക്, കാമമുണ്ടാകരുതെന്ന കാമം
  16. ശ്വാസമൊന്ന്
    വിശ്വാസം പലത്
    ശ്വാസമാവശ്യം , ആശ്വാസമാവശ്യം , വിശ്വാസമത്യാവശ്യം.
  17. എഴുതാൻ പഠിക്കാനെഴുതിപ്പഠിക്കണം
  18. മിന്നുന്നതൊന്നും പൊന്നല്ലെങ്കിലും മിന്നാതതൊന്നും പൊന്നല്ല
  19. ഞാനെനിക്ക് പേരിട്ടില്ല. എന്തുകൊണ്ടെന്നാൽ ഞാൻ എന്നെ വിളിക്കാറില്ല.
  20. സമരമില്ലെങ്കിൽ മരമാകും നരൻ.
  21. കഴിഞ്ഞുകൂടാനല്ല ശ്രമിക്കേണ്ടത്, കഴിയാതെകൂടാനണ്
  22. ഭാര്യ ഭർത്താവിനൊരു ഭാരമാണ്. ഭർത്താവ് ഭാര്യയ്ക്കൊരു ഭാരമല്ല.
  23. പക്ഷവാതം തടിക്കു കേട്, പക്ഷപാതം മനസ്സിനും
  24. പലിശകൊണ്ടശിക്കുന്നോർ ശവത്തെക്കാൽ മോശം
  25. പരോദ്രവമാം വണ്ണം നാമം ചൊൽവതു പാപമാം
  26. ഒറ്റ്യ്ക്ക് നിൽക്കുന്ന കുന്നിന്റെ സൗന്ദര്യം പത്തിരട്ടിയാം
    ഒറ്റയ്ക്ക് നിൽക്കുന്ന പെണ്ണിന്റെ സൗന്ദര്യം നൂറിരട്ടിയാം
  27. എനിക്കു തന്നെ കിട്ടുന്നു ഞാനയക്കുന്നതൊക്കെയും
    ആരിൽ നിന്നെന്നേ നോക്കൂ വിഡ്ഢിശ്ശിപായിയീശ്വരൻ
  28. കേട്ടപ്പോൾ കാണാൻ തോന്നി
    കണ്ടപ്പോൾ കെട്ടാൻ തോന്നി
    കെട്ടിയപ്പോൾ , കഷ്ടം പെട്ടുപൊയെന്നും തോന്നി
    തോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി
  29. എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്..അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
  30. യതന്മേ രത്നമോർക്കുവിൻ
  31. ഉണരേണ്ട നേരം കുറിച്ചുകൊണ്ടുറങ്ങണം
  32. ഓർക്കേണ്ടത് മറക്കരുത്
    മറക്കേണ്ടത് ഓർക്കരുത്
  33. അലസന്നില്ലയുന്നതി (അലസ്സനായ ഒരുവനു ഉന്നതി പ്രാപിക്കാൻ സാധ്യമല്ല)
  34. വേണ്ടാത്തതില്ലെന്നതില്ലായയല്ല
  35. ഉണർന്നിരിക്കുമ്പോളുദാസീനമായി-
    ട്ടൊരു നിമിഷവും കളയരുതൊരാളും
  36. പുലരുമ്പോൾ പഠിച്ചാൽ , പഠിപ്പ് പുലരും

No comments:

Post a Comment