Sunday 1 January 2012

സംസ്ഥാന ശാസ്ത്രമേള: പന്തലിന് കാല്‍നാട്ടി



പാലക്കാട്: ജനവരി 8മുതല്‍ 12വരെ പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്കുള്ള പന്തല്‍ക്കാല്‍നാട്ടുകര്‍മം കെ. അച്യുതന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഷാഫിപറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായി. കണ്‍വീനര്‍ ആര്‍. രാജീവന്‍, ജോയന്റ് കണ്‍വീനര്‍ ടെന്നിസണ്‍ ഹെര്‍മന്‍, അഡീഷണല്‍ ഡി.പി.ഐ. വൈ. തങ്കച്ചന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഐ. സുകുമാരന്‍, ഡി.ഇ.ഒ. വിജയനുണ്ണി, എ. ഗോപിനാഥന്‍, സൈനല്‍ അബിദീന്‍, ആഷിജോണ്‍, ഷീലജോണ്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment