Wednesday 7 December 2011

സത്യ സായി ബാബയുടെ വചനങ്ങൾ



  1. എപ്പോഴും സേവിക്കുക, ഒരിക്കലും ദ്രോഹിക്കരുത്.
  2. ജീവിതം + ആഗ്രഹം = മനുഷ്യൻ; ജീവിതം - ആഗ്രഹം = ദൈവം.
  3. മലകൾ വീണോട്ടെ; സമുദ്രത്തിലാണ്ടു പൊയ്ക്കോട്ടെ, എന്നാലും സാധന കൈവിടരുത്.
  4. നാം ശുദ്ധരും പവിത്രരുമാണെങ്കിൽ അത് ഈ ജീവിതത്തിൽ തന്നെ മാനസികമായി മാത്രമല്ല ശാരീരികമായും പ്രകടമാക്കണം. അദ്ധ്യാത്മികാശയങ്ങളുടെയെല്ലാം പരീക്ഷ ഇവിടെയാണ്.
  5. "എന്നെ ദൈവം രക്ഷിച്ചിട്ടില്ല" എന്നു നിങ്ങൾ ആവലാതിപ്പെടുമ്പോൾ "നിങ്ങൾ ദൈവത്തെ ശരണം പ്രാപിച്ചിട്ടില്ല" എന്നു ഞാൻ പറയും.
  6. സേവിക്കാനും പങ്കുവെയ്ക്കാനുമുള്ളതാണ് മനുഷ്യ ജീവിതം . തട്ടിപറിക്കാനും ഖേദിക്കാനുമുള്ളതല്ല.
  7. ദൈവപ്രീതി നഷ്ട്പ്പെടും എന്നുള്ള ഭയമായിരിക്കണം മനുഷ്യന്റെ ഏറ്റവും വലിയ ഭയം.
  8. എല്ലാവരേയും സ്നേഹിക്കുക. അത് മാത്രം മതി.
  9. ഇന്നത്തെ വിദ്യാർഥികളാണ് നാളത്തെ അധ്യാപകർ
  10. ഒരോ മനുഷ്യന്റേയും വിധി അവനവന്റെ തന്നെ കൈകളിലാണ്.
  11. മൗനമാണ് ആത്മീയ ജ്ഞാനം തേടുന്നവന്റെ ഭാഷ.
  12. വിജയവും പരാജയത്തിലും സമചിത്തത നിലനിർത്തുക
  13. ലൗകിക സുഖങ്ങൾക്ക് പിന്നാലെ പായരുത്.ലോകത്തിൽ വസിക്കുക . എന്നാൽ ലൗകികത നിങ്ങളിൽ വസിക്കരുത്.
  14. പരീക്ഷകളെ / പരീക്ഷണങ്ങളെ സ്വാഗതം ചെയ്യുക. ആത്മവിശ്വാസവും ലഭിക്കുകയും സ്ഥാനകയറ്റം ഉണ്ടാവുകയും ചെയ്യുന്നത് അവയിലൂടെയാണല്ലോ

No comments:

Post a Comment