Saturday, 12 November 2011

മലയാളം ബ്ലോഗ് സഹായികള്‍

മലയാളത്തില്‍ ഒട്ടനവധി ബ്ലോഗുകളുണ്ട്.
ആശയങ്ങളിലും അവതരണങ്ങളിലും വലിയ അന്തരമാണ് ബ്ലോഗെഴുത്തുകാര്‍ തമ്മിലുള്ളത്.
മിക്കവരും  സമയം കൊല്ലി എഴുത്തുകള്‍ക്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ തുലോം കുറവെങ്കിലും ചിലര്‍ ഗൌരവമുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്.
പല നല്ല പോസ്റ്റുകളും വായനക്കാരിലെത്താതിരിക്കുക മൂലം വായനക്കാരനും എഴുത്തുകാരനും നഷ്ടമുണ്ടാകുന്നു.
ഈ സ്ഥിതി വിശേഷം ഇല്ലായ്മ ചെയ്യുന്നതിന് അഗ്രിഗേറ്ററുകള്‍ ഒരു പരിധി  വരെ സഹായകരമാണ് .
അഗ്രിഗേറ്ററില്‍ ചെന്നാല്‍ അവിടെ പുതിയ ബ്ലോഗ്‌ പോസ്റ്റുകള്‍ കാണാന്‍ കഴിയുന്നു.
താല്‍പര്യമുള്ളവ വായിക്കാനും  അഭിപ്രായം എഴുതാനും മറക്കാതിരിക്കുക.
മറ്റുള്ള ബ്ലോഗുകളില്‍ ഇടപെടുക എന്നതാണ് നമുക്ക് അഡ്രസ് ഉണ്ടാക്കിത്തരുന്ന കാര്യം എന്ന് ഓര്‍ക്കുക.
ഇവിടെ രണ്ടു അഗ്രിഗേറ്ററുകളാണ്   പരിചയപ്പെടുത്തുന്നത് .
.ചിന്ത ബ്ലോഗ്‌ അഗ്രിഗേറ്റര്‍ .
ഇവിടെ   പോയാല്‍ ചിന്തയില്‍ എങ്ങനെ നിങ്ങളുടെ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യാം എന്നറിയാം.
പുതിയ  ബ്ലോഗ്‌ പോസ്റ്റുകള്‍ വായിക്കാന്‍  ഇവിടെ  പോയാല്‍ മതി.
2 . സൈബര്‍ ജാലകം ബ്ലോഗ്‌ അഗ്രിഗേറ്റര്‍
 
ഇവിടെ  പോയാല്‍ സൈബര്‍ ജാലകത്തില്‍ രജിസ്ടര്‍ ചെയ്യാം.
പുതിയ ബ്ലോഗ് പോസ്റ്റുകള്‍ കാണാന്‍ ഇവിടെ  പോവുക.

മലയാളത്തില്‍ ബ്ലോഗെഴുതാന്‍ സഹായിക്കുന്ന നിരവധി സാങ്കേതിക ബ്ലോഗുകളുണ്ട് .
എനിക്ക് പരിചയമുള്ള ചില ബ്ലോഗുകളുടെ ലിങ്കുകളാണ് താഴെ കൊടുക്കുന്നത്.
ബ്ലോഗുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ ബ്ലോഗുകള്‍
നിങ്ങളെ സഹായിക്കും.
1. ഷാജി മുള്ളൂര്‍ക്കാരന്റെ  ഇന്ദ്രധനുസ്സ്   
2. അപ്പുവേട്ടന്റെ .ആദ്യാക്ഷരി  
3. രാഹുല്‍ കടയ്ക്കലിന്റെ  ഇന്‍ഫ്യൂഷന്‍ 
4. സാബിത്തിന്റെ  ലൈവ് മലയാളം

1 comment: