Sunday, 27 November 2011

ഫോട്ടോ അപ്​ലോഡ് ചെയ്യുന്നതെങ്ങനെ?




 ഗൂഗിള്‍ നല്കുന്ന സൗജന്യസേവനമായ പിക്കാസ ഉപയോഗിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതെങ്ങിനെ ചെയ്യാമെന്ന് വിശദീകരിക്കുന്നു...ആദ്യം നിങ്ങളുടേയോ സ്കൂളിന്റേയോ ജിമെയില്‍ തുറക്കുക. ജിമെയിലിന്റെ വിന്റോയുടെ ഏറ്റവും മുകളിലായി Orkut,Gmail,Calendar,Documents,Photos,Web,more എന്നൊക്കെ കണ്ടില്ലേ.?അതില്‍ ,Photosല്‍ ക്ലിക്ക് ചെയ്യുക
മുകളിലായി Upload എന്നു കാണുന്നുണ്ടല്ലോ..? അതില്‍ ക്ലിക്ക് ചെയ്താല്‍ തുറന്നുവരുന്ന പേജില്‍ നമുക്ക് ആല്‍ബത്തിന്റെ പേര് കൊടുക്കാം. (നിര്‍ബന്ധമൊന്നുമില്ല, പിക്കാസ തന്നെ ഒരു പേര് കൊടുത്തിരിക്കുന്നത് കണ്ടില്ലേ..?)
അതിനുശേഷംSelect Photos from your Computer എന്നതില്‍ ക്ലിക്ക് ചെയ്യൂ.
ബ്രൗസ് ചെയ്ത് ആവശ്യമുള്ള ഫോട്ടോകള്‍ ഓരോന്നായോ, Ctrl+a ഉപയോഗിച്ച് ഒന്നായി സെലക്ട് ചെയ്ത് Open ഇപ്പോള്‍ അവ ഓരോന്നായി അപ്​ലോഡ് ചെയ്യപ്പെടുന്നത് കാണുന്നില്ലേ..?പിന്നെ OK.
ഇനി,My Photos
Select the folder
edit(on the right side of the Window)
Visibility എന്നിടത്തെ Private മാറ്റി Public on the web ആക്കി Save Changes കൊടുക്കുക.
ഇപ്പോള്‍ ഈ ലിങ്ക് കിട്ടുന്ന ഏതൊരാള്‍ക്കും നെറ്റില്‍ കയറി നിങ്ങളുടെ ആല്‍ബം കാണാം.ഇനി ഈ ലിങ്ക് എങ്ങിനെ കണ്ടുപിടിക്കും? എങ്ങിനെ കൊടുക്കും?Link to this Album (on the right side of the Window)
Paste link in email boxല്‍ നിന്ന് കോപ്പി ചെയ്യൂ... കോപ്പി ചെയ്ത ലിങ്ക് ആവശ്യമായ ഇടങ്ങളില്‍ പേസ്റ്റ് ചെയ്തോളൂ...( vknizar@gmail.com ലേക്ക് കൂടി നിങ്ങളുടെ ലിങ്ക് അയച്ചേക്ക്! ഞാനുമൊന്ന് കണ്ടോട്ടെ!!:)
വീഡിയോയും സമാനരീതി ഉപയോഗിച്ചോ അല്ലെങ്കില്‍ കൂടുതല്‍ പരിചിതമായ യൂട്യൂബിലൂടേയോ അപ്​ലോഡ് ചെയ്ത് ലിങ്ക് എടുക്കാം.സംശയങ്ങള്‍ ചോദിക്കൂ...കൂടുതല്‍ എളുപ്പമായ മാര്‍ഗ്ഗങ്ങള്‍ പങ്കുവെക്കൂ..!

No comments:

Post a Comment