Showing posts with label School News. Show all posts
Showing posts with label School News. Show all posts

Friday, 14 June 2013

മണ്ണില്‍ താഴുന്ന വെള്ളത്തിന് എന്ത് സംഭവിക്കുന്നു !!

രണ്ടാം തരത്തിലെ ''പെയ്തിട്ടും പോരാതെ'' എന്ന പാഠഭാഗത്തെ മണ്ണില്‍ താഴുന്ന ജലത്തിന് എന്തുസംഭവിക്കുന്നു? എന്നറിയാനുള്ള പരീക്ഷണം.

പരീക്ഷണ സാമഗ്രികള്‍ : ബക്കറ്റ്, തകരടിന്‍, പ്ളാസറ്റിക് ടിന്‍, മണ്ണ്, വെള്ളം, ആണി.

ചെയ്തവിധം: കുട്ടികള്‍ ആണി ഉപയോഗിച്ച് തകര ടി ന്നിന്റെ വശങ്ങളിലും പ്ളാസ്റിക് ടി ന്നിന്റെ അടിയിലും ദ്വാരങ്ങളുണ്ടാക്കി. ബക്കറ്റില്‍ മണ്ണ് നിറച്ച് തകരടിന്‍ മണ്ണിനു ടുവില്‍ കിണറായി താഴ്ത്തി. പ്ളാസ്റിക് ടിന്നില്‍ വെള്ളം നിറച്ച് മഴ വീഴ്ത്തിയായി ഉപയോഗിച്ചു. തകരടിന്നിനു ചുറ്റും ബക്കറ്റിലെ മണ്ണില്‍ മഴപെയ്യിച്ചു. 

നിഗമനം : മഴ  യുമ്പോള്‍ വെള്ളം മണ്ണിനടിയിലേക്കിറങ്ങുന്നു. ആ വെള്ളം മണ്ണിനടിയിലെ സുഷിരങ്ങളിലൂടെ കിണറിലെത്തുന്നു.



Wednesday, 13 March 2013

മദര്‍ഇന്ത്യ സ്കോളര്‍ഷിപ്പ് പരീക്ഷയില് പി.കെ.എം.യു.പിസ്കൂളിലെവിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടി

മദര്‍ഇന്ത്യ സ്കോളര്‍ഷിപ്പ് 2013-പരീക്ഷയില് ഉന്നത വിജയം നേടിയവര്‍
മദര്‍ഇന്ത്യ സ്കോളര്‍ഷിപ്പ് 2013-പരീക്ഷയില് പി.കെ.എം.യു.പി. സ്കൂളിലെവിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടി.  7-ാം തരത്തിലെ സനില്‍ രാജ് എന്ന വിദ്യാര്‍ത്ഥിക്ക് സംസ്ഥാനതലത്തില്‍  14-ാം സ്ഥാനവും ക്യാഷ് അവാര്‍ഡും ലഭിച്ചു.

Tuesday, 26 February 2013

കേളി ക്യാമ്പ്


 ചിറ്റില്ലഞ്ചേരി: ആലത്തൂര്‍ ബി.ആര്‍.സി. ചിറ്റില്ലഞ്ചേരി സ്‌കൂളില്‍ നടത്തിയ കേളി ക്യാമ്പ് സമാപിച്ചു. മൂന്നുദിവസമായി നടന്ന ക്യാമ്പില്‍ ന്യൂനപക്ഷ-പിന്നാക്ക വിദ്യാര്‍ഥികള്‍ക്കായി പഠന- പോഷണ പരിപാടികള്‍ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി മണ്‍പാത്രനിര്‍മാണം വിദ്യാര്‍ഥികള്‍ നേരിട്ടറിഞ്ഞു. മേലാര്‍കോട്, എരിമയൂര്‍, ആലത്തൂര്‍, കാവശ്ശേരി, തരൂര്‍ പഞ്ചായത്തുകളിലെ വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. സമാപനപരിപാടി പി.ടി.എ. പ്രസിഡന്റ് ജി. ശിവദാസ് ഉദ്ഘാടനംചെയ്തു. കെ.സി. ബാബുദാസ്, എന്‍. മുരളീധരന്‍, വി.എസ്. ജ്യോതി, മഹേന്ദ്രന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു.





ശാസ്ത്രസംഗമം 






 








Monday, 19 November 2012

താലൂക്ക് ലൈബ്രറി കൌണ്‍സില്‍ വായനാ മത്സരം രാഹുല്‍വര്‍മ്മക്ക് ഒന്നാം സ്ഥാനം


ആലത്തൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ നടത്തിയ വായനാ മത്സരത്തില്‍ മുടപ്പല്ലൂര്‍ പന്തപറമ്പ് പ്രഭാത് വായനശാലയുടെ കീഴില്‍ പങ്കെടുത്തോ ചിറ്റിലഞ്ചേരി  എ.യു.പി. സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥികളായ രാഹുല്‍ വര്‍മ്മ ഒന്നാം സ്ഥാനവും അബിതാ അരവിന്ദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഴക്കഞ്ചേരി പഞ്ചായത്ത് ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബാലന്‍ രാഹുല്‍ വര്‍മ്മക്ക് 1500 രൂപയും അബിതാ അരവിന്ദിന് 750 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. 

Monday, 12 November 2012

കായികമേളയില്‍ മികച്ച വിജയം കൈവരിച്ച എ.യു.പി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍.


2012 നവംബര്‍ 7,8,9 തിയ്യതികളില്‍ എംഎന്‍.കെ.എം.എച്ച്.എസ്.സ്കൂളില്‍ വെച്ച് നടന്ന ആലത്തൂര്‍ ഉപജില്ലാ കായികമേളയില്‍ മികച്ച വിജയം കൈവരിച്ച എ.യു.പി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. .

Tuesday, 9 October 2012

സ്കൂള്‍ കലോല്‍സവത്തോടനുബന്ധിച്ച് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ് മത്സരങ്ങള്‍ നടത്തി.

സ്കൂള്‍ കലോല്‍സവത്തോടനുബന്ധിച്ച് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ് മത്സരങ്ങള്‍ നടത്തി. സര്‍പ്പക്കാവ്(പെന്‍സില്‍ ഡ്രോയിംഗ്), വാട്ടര്‍ കളര്‍ (പച്ചവിരച്ച വയലോരം) എന്നീ വിഷയങ്ങളിലാണ് നടത്തിയത്. 
വിജയികള്‍: (വാട്ടര്‍ കളര്‍): അബിദ അരവിന്ദന്‍, 7ഡി (ഒന്നാം സ്ഥാനം), ശ്രീജിത്ത് , 6സി (രണ്ടാം സ്ഥാനം), ആരതി, 7എ, രാഹുല്‍ വര്‍മ്മ 7സി (മൂന്നാം സ്ഥാനം).
 പെന്‍സില്‍ ഡ്രോയിംഗ്: അബിദ അരവിന്ദന്‍ 7ഡി(ഒന്നാം സ്ഥാനം), ആരതി, 7എ (രണ്ടാം സ്ഥാനം), രാജശ്രീ,5ഡി, ഷിനോദ് 6സി (മൂന്നാം സ്ഥാനം).

Thursday, 27 September 2012

ലോക പ്ളാസ്റിക് മാലിന്യവിമുക്തദിനം ആചരിച്ചു.


ചിറ്റിലഞ്ചേരി എ.യു.പി.സ്കൂള്‍ ഹെല്‍ത്ത് ക്ളബ്ബിന്റ നേതൃത്വത്തില്‍ ലോകപ്ളാസ്റിക് മാലിന്യ വിമുക്തദിനം(September 25) ആചരിച്ചു. രാവിലെ ചേര്‍ന്ന ക്ളബ്ബ് യോഗത്തില്‍ പ്ളാസ്റിക്കിന്റെ അധിക ഉപയോഗവും അതുമൂലം മനുഷ്യരാശിക്ക് ഉണ്ടാവുന്ന ദോഷങ്ങളെക്കുറിച്ചും ഹെഡ്മാസ്റര്‍ കെ.സി.ബാബുദാസ് സംസാരിച്ചു. അതിനുശേഷം ക്ളബ്ബ് അംഗങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയ സന്ദേശങ്ങള്‍ വിദ്യാലയത്തിലെ മറ്റു കുട്ടികള്‍ക്ക് കൈമാറി. പിന്നീട് ക്ളബ്ബ് അംഗങ്ങള്‍ ചേര്‍ന്ന് സ്കൂളിലും പരിസരത്തും ഉള്ള പ്ളാസ്റിക് മാലിന്യങ്ങള്‍ കൂട്ടായ്മയോടെ നീക്കം ചെയ്തു. സി.രാഘവന്‍, രജനി ടീച്ചര്‍, സ്കൂള്‍ ഹെല്‍ത്ത് നേഴ്സ് രാധിക എന്നിവര്‍ നേതൃത്വം നല്‍കി.


Wednesday, 26 September 2012

ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളില്‍ കൌതുകം നിറച്ച് ശാസ്ത്ര-സമൂഹ്യശാസ്ത്രമേള


ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളില്‍ ശാസ്ത്ര, സമൂഹ്യശാസ്ത്രമേള അതി വിപുലമായി സംഘടിപ്പിച്ചു. ശാസ്ത്രലോകവും സാമൂഹ്യ ചുറ്റുപാടുകളും കുഞ്ഞുമനസ്സുകളിലൂടെ കടന്നുപ്പോയപ്പോള്‍ പുതിയ ശാസ്ത്ര-സാമൂഹ്യ കൌതുകങ്ങള്‍ മേളയിലൂടെ പുറത്ത് വന്നു.
മഴവെള്ള സംഭരണി ഇഗ്ള്ളു, കാലാവസ്ഥക്കനുസരിച്ചുള്ള വീടുകള്‍ ഭൂമിയുടെ പരിക്രമണ മാതൃക,തേനീച്ച വളര്‍ത്തല്‍  പ്രൊജക്റ്റ്, ബാറ്ററിയില്ലാതെ ബള്‍ബ് കത്തിക്കല്‍, മുങ്ങള്‍ വിദക്തന്‍, പഴവര്‍ഗ്ഗങ്ങളില്‍ വൈദ്യുതി, അന്തരീക്ഷത്തിലെ ഓക്സിജന്‍ തിട്ടപ്പെടുത്തല്‍ , പശ്ചിമഘട്ടം സ്റില്‍ മോഡല്‍, പാലക്കാട് ജില്ലയും വ്യവസായ ശാലകളും, ഔഷധ ചെടികളുടെ  വേര്, ഇല, വിത്ത് ശേഖരണം വെത്യസ്ത തരം ചാര്‍ട്ടുകള്‍ മുതലായവ മേളയുടെ എടുത്തുപറയത്തക്ക പ്രദര്‍ശനങ്ങളാണ്.
 കേട്ടും കണ്ടും അനുഭവിച്ചും ഉത്തരം പറഞ്ഞും നേടിയ പുത്തന്‍ അറിവുകള്‍ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.
എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി രാധയുടെ അധ്യക്ഷതയില്‍  പി .ടി.എ.പ്രസിഡണ്ട് ജി.ശിവദാസ് ഹെലികോപ്റ്റര്‍ പറപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റര്‍ കെ.സി.ബാബുദാസ് സ്വാഗതവും വി.ബാബു നന്ദിയും പറഞ്ഞു.