Showing posts with label പക്ഷിസങ്കേതം. Show all posts
Showing posts with label പക്ഷിസങ്കേതം. Show all posts

Saturday, 10 November 2012

‘പക്ഷിമനുഷ്യന്‍’

ലോകപ്രശസ്തയ പക്ഷിനിരീക്ഷകന്‍ ഡോ. സാലിം അലിയുടെ നവംബര്‍ 12. പക്ഷിമനുഷ്യന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍െറ പിറന്നാള്‍ദിനമാണ് ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നത്. 1896ല്‍ മുംബൈയിലായിരുന്നു ഇദ്ദേഹത്തിന്‍െറ ജനനം. ചെറുപ്പം മുതല്‍ തന്നെ പക്ഷികളെ സ്നേഹിച്ചു തുടങ്ങിയ സാലിം അലി, പക്ഷികളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘ഫാള്‍ ഓഫ് എ സ്പാരോ’യാണ് (ഒരു കുരുവിയുടെ പതനം) ആത്മകഥ. ദ ബുക് ഓഫ് ഇന്ത്യന്‍ ബേഡ്സ്, ബേസ്ഡ് ഓഫ് കേരള, ഹാന്‍ഡ്ബുക് ഓഫ് ദ ബേഡ്സ് ഓഫ് ഇന്ത്യ ആന്‍ഡ് പാകിസ്താന്‍ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍. പത്മശ്രീ, പത്മവിഭൂഷണ്‍ തുടങ്ങി ഒട്ടേറെ ബഹുമതികള്‍ക്ക് അര്‍ഹനായി. 1987 ജൂലൈ 27ന് സാലിം അലി ഈ ലോകത്തോട് വിടപറഞ്ഞു.

തട്ടേക്കാട് പക്ഷിസങ്കേതം

 File:Ocyceros griseus -India-8a.jpg
കേരളത്തില്‍ 1983 ഓഗസ്റ്റ്‌ 27-നു നിലവില്‍ വന്ന പക്ഷിസങ്കേതം ആണ്‌ ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ (തട്ടേക്കാട് പക്ഷിസങ്കേതം). 25.16 ച.കി.മി വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശം. 
പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളില്‍ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യന്‍ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളില്‍ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു. 1970-കളില്‍ സാലിം അലി പ്രദേശത്തു നടത്തിയ സര്‍വേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍  ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികള്‍  ഉണ്ടെന്നാണ്‌ കരുതുന്നത്‌.