Showing posts with label കായികമേള. Show all posts
Showing posts with label കായികമേള. Show all posts

Tuesday, 11 December 2012

പാലക്കാടന്‍ പ്രതിഭകള്‍ക്ക് ആദരവിന്റെ കിരീടം










പാലക്കാട് . അനന്തപുരിയില്‍ വിജയത്തിന്റെ പാലക്കാടന്‍ കാറ്റായിത്തീര്‍ന്ന  ഇളം പ്രതിഭകള്‍ക്കും ഗുരുക്കന്‍മാര്‍ക്കും നാടിന്റെ ആദരവ്. അതുല്യ നേട്ടം കൊയ്തവരെഒരു നോക്ക് കണ്ട് അഭിനന്ദിക്കാന്‍ നാട്ടുകാരും ഭരണാധികാരികളും എത്തി.സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിജയകിരീടം ചൂടി ജില്ലയ്ക്ക് പൊന്‍തൂവല്‍ ചാര്‍ത്തിയ കുട്ടികള്‍ക്കു മുന്നില്‍ തങ്ങളുടെ കടമ വേണ്ടത്ര നിറവേറ്റിയോ എന്ന സംശയം ഭരണാധികാരികള്‍ ഏറ്റുപറഞ്ഞു.

ചരിത്രത്താളുകളില്‍ നാടിന്റെ നേട്ടം തങ്കലിപികളില്‍ രേഖപ്പെടുത്തിയ പൊന്‍തലമുറയ്ക്ക് ജില്ലാ പഞ്ചായത്ത്, പാലക്കാട് മുനിസിപ്പാലിറ്റി, ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്.  ഒരു മുഴം മുന്‍പേ കുതിക്കാന്‍ വേണ്ട സഹായങ്ങള്‍ കൂടി വാഗ്ദാനം ചെയ്താണ് ജനപ്രതിനിധികള്‍ ജില്ലയുടെ കായികതാരങ്ങളെ അഭിനന്ദിച്ചത്.      കുഞ്ഞനിയന്‍മാര്‍ക്കും അനിയത്തിമാര്‍ക്കും മെഡല്‍ സമ്മാനിക്കാന്‍ ഒളിംപ്യന്‍ പ്രീജ ശ്രീധരനും എത്തിയിരുന്നു.

പാലക്കാടന്‍ കാറ്റുപോലും തോല്‍ക്കുന്ന കയ്യടികളുടെ താളത്തില്‍ ക്രോസ് കണ്‍ട്രി അടക്കം മേളയില്‍ നാലു സ്വര്‍ണം വീതം നേടി മേളയുടെ താരങ്ങളായ പറളി എച്ച്എസിലെ പി.മുഹമ്മദ് അഫ്സലും മുണ്ടൂര്‍ എച്ച്എസിലെ പി.യു.ചിത്രയും ഉള്‍പ്പെടെയുള്ള കായികലോകത്തെ കൌമാരപ്രതിഭകള്‍  അവരുടെ 'പ്രീജ ചേച്ചി യില്‍ നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങി. ലഭിച്ച മെഡലുകള്‍ 
തങ്ങളോടൊപ്പം വന്ന ടീച്ചര്‍മാരുടെയും കുട്ടികളുടെയും കഴുത്തിലിട്ടുകൊടുത്തും കെട്ടിപ്പിടിച്ചും അവര്‍ ആദരവിന്റെ സന്തോഷം പങ്കുവച്ചു. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നഗരം ചുറ്റിയാണ് കായികതാരങ്ങളെ സമ്മേളനവേദിയായ ടൌണ്‍ഹാളിലേക്ക് ആനയിച്ചത്. സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എ.അബ്ദുല്‍ ഖുദ്ദൂസ് അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയര്‍പഴ്സന്‍ എം.സഹീദ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കൃഷ്ണകുമാര്‍, സ്ഥിരം സമിതി അധ്യക്ഷ ഒ.എ.ഫിലോമിന, കൌണ്‍സിലര്‍ എന്‍.ശിവരാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍പഴ്സന്‍ സുബൈദ ഇസ്ഹാഖ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.അബ്ദുല്‍ റഹ്മാന്‍, അംഗം അശോക്കുമാര്‍, ഡിവൈഎസ്പി പി.ബി.പ്രശോഭ്, ജില്ലാ ടീമിന്റെ കണ്‍വീനര്‍ കെ.വി.ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍ ജിജി ജോസഫ് അധ്യാപക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മേളയില്‍ സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് 10,000 രൂപയും  വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 5,000ഉം വെങ്കലമെഡല്‍ നേടിയവര്‍ക്ക് 3,000 രൂപയും സമ്മാനമായി പാലക്കാട് യുഎഇ അസോസിയേഷന്‍ വാഗ്ദാനം ചെയ്തതായി ജില്ലാ കലക്ടര്‍ പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു. പങ്കെടുത്ത കായികതാരങ്ങള്‍ക്ക് 2000 രൂപ വീതം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം 2013 മേയില്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണുമെന്ന് നഗരസഭയും ഉറപ്പുനല്‍കി. ജില്ലയുടെ നേട്ടത്തിന് ചുക്കാന്‍ പിടിച്ച പി.ജി.മനോജ്, എന്‍.എസ്.സിജിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കായികാധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.

Monday, 12 November 2012

കായികമേളയില്‍ മികച്ച വിജയം കൈവരിച്ച എ.യു.പി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍.


2012 നവംബര്‍ 7,8,9 തിയ്യതികളില്‍ എംഎന്‍.കെ.എം.എച്ച്.എസ്.സ്കൂളില്‍ വെച്ച് നടന്ന ആലത്തൂര്‍ ഉപജില്ലാ കായികമേളയില്‍ മികച്ച വിജയം കൈവരിച്ച എ.യു.പി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. .