Showing posts with label വി.ബാബു. Show all posts
Showing posts with label വി.ബാബു. Show all posts

Friday, 10 August 2012

പത്ത് ദിവസം കൊണ്ട് അക്ഷരലോകത്തേക്ക്....

ഹെഡ്മാസ്റ്റര്‍ കെ.സി.ബാബുദാസ് ഉദ്ഘാടനം ചെയ്യുന്നു. 
സ്കൂളിലെ വിവിധ ക്ളാസ്സുകളിലെ അക്ഷരയഭ്യാസമില്ലാത്ത വിദ്യാര്‍ത്ഥികളെ പത്ത് ദിവസം ഒരു മണിക്കൂര്‍ വീതം പഠിപ്പിച്ച് അക്ഷരലോകത്തേക്ക് നയിച്ച് വി.ബാബു മാസ്റര്‍ മാതൃക കാട്ടി. "മലയാളം പഠിക്കുവാന്‍ ഒരു എളപ്പവഴി" എന്ന ഒരു പുസ്തകം സ്വന്തമായി എഴുതി തയ്യാറാക്കിയാണ് അക്ഷര ലോകത്തേക്ക് കുട്ടികളെ ഇദ്ദേഹം കൊണ്ടുവന്നത്. ഇതിന്റെ സമാപന ചടങ്ങ് പ്രധാന അധ്യാപകന്‍ കെ.സി. ബാബുദാസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ആധ്യാപകന്‍ മുരളി മാസ്റര്‍ അധ്യക്ഷം വഹിച്ചു. എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീകുമാര്‍ മാസ്റര്‍ സമ്മാനദാനം നടത്തി. ജയകൃഷ്ണന്‍ മാസ്റര്‍ നന്ദി പറഞ്ഞു.

മുരളി മാസ്റര്‍ പ്രസംഗിക്കുന്നു.
വി.ബാബുമാസ്റര്‍ അക്ഷരക്കളരിയെ കുറിച്ച് വിശദീകരിക്കുന്നു. 
ശ്രീകമാര്‍ മാസ്റര്‍ സമ്മാനദാനം നടത്തുന്നു.
ജയകൃഷ്ണന്‍ മാസ്റര്‍ നന്ദി പറയുന്നു.

Saturday, 2 June 2012

"ഒരു കുട്ടിയെ മാതൃഭാഷ പഠിപ്പിക്കൂ ഒരു കുടുംബത്തെ രക്ഷിക്കൂ...."


വി.ബാബുമാസ്റര്‍ അക്ഷരക്കളരിയെ കുറിച്ച് വിശദീകരിക്കുന്നു. 
അക്ഷരം അറിയാതെ ഇരുളിലേക്ക് വഴുതിവീഴുന്നവര്‍ക്ക് പ്രകാശത്തിലേക്ക് ഒരു കൈതാങ്ങായി ചിറ്റിലഞ്ചേരി എ.യു.പി.സ്കൂളിലെ വി.ബാബു മാസ്റര്‍ മലയാളഭാഷ പഠിക്കുവാന്‍ ഒരു എളപ്പവഴി എന്ന പുസ്തകം തയ്യാറാക്കിയത്. ഇതിന്റെ ഉള്ളടക്കം വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും മനസ്സിലാക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചത്. സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, സ്വരാക്ഷരങ്ങളുമായി വ്യഞ്ജനങ്ങള്‍ ചേരുമ്പോഴുണ്ടാകുന്ന രൂപപരിണാമങ്ങള്‍ , കൂട്ടക്ഷരങ്ങള്‍ എന്നീ ക്രമത്തിലുള്ള വിഭജനവും വിവരണവും കൂടുതല്‍ കാര്യക്ഷമമായിട്ട് പഠിക്കാന്‍ സഹായിക്കും. ഈ പുസ്തകം  തികച്ചും ശാസ്ത്രീയമായ സത്യങ്ങളുടെ പിന്‍ബലത്തില്‍ അക്ഷരം അറിയാതെ ഒറ്റപ്പെട്ടുപോയ കുട്ടികള്‍ക്ക് പത്ത് ദിവസങ്ങള്‍ കൊണ്ട്  ഭാഷ പഠിക്കുവാന്‍ സഹായിക്കുന്ന രീതിയിലാണ് തയ്യാറാക്കിയത്.
പുസ്തകം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: 
ബാബുവേലായുധന്‍
കല്യാണകണ്ടംതോട്ടം
കയാറാടി, പാലക്കാട് 
ഫോണ്‍: 9446726025, 04923245223